Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: cyber crime

വ്യാജ ട്രേഡ് ആപ്പ്; ഓൺലൈൻ സാമ്പത്തിക തട്ടിപ്പിലെ കണ്ണികളെ പിടികൂടാൻ ഗുജറാത്ത്

കോഴിക്കോട്: ഓൺലൈൻ ട്രേഡിൻ്റെ പേരിൽ വ്യാജ വെബ് സൈറ്റുകളും, ആപ്പുകളും വഴി വിവിധ സംസ്ഥാനങ്ങളിൽ നിന്നും കോടികൾ തട്ടിയ കേസിലെ പ്രതികളെ പിടികൂടാൻ ഉത്തര പ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ സൈബർ പോലീസ് സംഘം കൊടുവള്ളിയിലും താമരശ്ശേരിയിലും, ജില്ലയുടെ മറ്റു ഭാഗങ്ങളിലും തിരച്ചിൽ തുടരുന്നു. കഴിഞ്ഞ ദിവസം താമരശ്ശേരി വെളിമണ്ണ സ്വദേശിയെ ഗുജറാത്ത് പോലീസ് അറസ്റ്റു ചെയ്തിരുന്നു, യുപി പോലീസ് എത്തിയത് 54 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതിയെ പിടികൂടാനായിട്ടാണ്. തട്ടിപ്പു സംഘങ്ങൾക്ക് എക്കൗണ്ട് നമ്പറും, […]
Read more

ലക്ഷങ്ങളുടെ സൈബർ തട്ടിപ്പ്; വെളിമണ്ണ സ്വദേശിയെ ഗുജറാത്ത് പോലീസ് അറസ്റ്റു ചെയ്തു

കോഴിക്കോട്: ഗുജറാത്ത് സൈബർ പോലീസ് റജിസ്റ്റർ ചെയ്ത സൈബർ സാമ്പത്തിക തട്ടിപ്പിൽ പ്രതിയായ താമരശ്ശേരി വെളിമണ്ണ തെക്കിടിച്ചാലിൽ ഷഫീജ് (32) നെയാണ് ഗുജറാത്ത് സൈബർ പോലീസ് താമരശ്ശേരിയിൽ എത്തി അറസ്റ്റു ചെയ്തതത്. താമരശ്ശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഗുജറാത്ത് പോലീസിൻ്റെ കസ്റ്റഡിയിൽ വിട്ടു, ഇയാളെ പോലീസ് ഗുജറാത്തിലേക്ക് കൊണ്ടുപോയി. ഗുജറാത്തിൽ നിന്നും ജീപ്പിൽ താമരശ്ശേരിയിൽ എത്തിയാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്ക് പുറമെ കർണാടക, തമിഴ്നാനാട് സ്വദേശികളും കേസിൽ പ്രതികളാണ്.
Read more

മുസ്ലിം ലീഗ് നേതാവിനെതിരെ അപവാദ പ്രചരണം; ‘മലപ്പുറം പച്ചപ്പടക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ

മലപ്പുറം: മുസ്ലിം ലീഗ് നേതാവും മലപ്പുറം ജില്ലാ പഞ്ചായത്ത് അരീക്കോട് ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥിയുമായ പിഎ ജബ്ബാർ ഹാജിക്കെതിരെ മാധ്യമങ്ങളിൽ അപവാദ പ്രചരണം നടത്തിയെന്ന പരാതിയിൽ കേസെടുക്കാൻ പോലീസിന് നിർദ്ദേശം. സ്ഥാനാർത്ഥിയുടെ പരാതിയിൽ ‘മലപ്പുറം പച്ചപ്പട’ എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിനെതിരെയാണ് നിയമ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകിയത്. കളക്ടറുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച ചേർന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ജില്ലാതല മീഡിയ റിലേഷൻസ് സമിതിയുടെ ശുപാർശയെ തുടർന്നാണ് നടപടി. […]
Read more

ഓണ്‍ലൈനായി ലോണ്‍ നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത യുവാവ് പിടിയിൽ

കല്‍പ്പറ്റ: ഓണ്‍ലൈനായി ലോണ്‍ നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത യുവാവ് പിടിയില്‍. കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് ജസീമിനെയാണ് വയനാട് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ മറ്റൊരു സൈബര്‍ കേസില്‍പെട്ട് റിമാന്‍ഡില്‍ കഴിഞ്ഞു വരികയായിരുന്നു. പ്രൊഡക്ഷന്‍ വാറണ്ട് പ്രകാരം വയനാട് സൈബര്‍ പൊലീസ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങി. അതിരപ്പള്ളി, കാസര്‍ഗോഡ്, തിരുവനന്തപുരം സൈബര്‍, കക്കൂര്‍, കമ്പളക്കാട് തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലും സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണ് ജസീം.
Read more

സംസ്ഥാനത്ത് ഇതുവരെ 300 കോടിയിലധികം രൂപയുടെ സൈബർ തട്ടിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ 300 കോടിയിലധികം രൂപയുടെ സൈബർ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് പൊലീസ്. സൈബർ കുറ്റകൃത്യങ്ങൾ തടയാൻ കേരള പൊലീസ് നടത്തുന്ന ഓപ്പറേഷൻ സൈ ഗണ്ടിൽ ഇതുവരെ 263 പേരെ അറസ്റ്റ് ചെയ്തു. സംസ്ഥാന വ്യാപകമായി സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാനും, തട്ടിപ്പ് നടത്തിയവരെ കണ്ടെത്താനും ഇരകൾക്ക് നഷ്ടപ്പെട്ട പണം കണ്ടെത്തി നൽകാനുമാണ് പൊലീസിന്‍റെ ഓപ്പറേഷൻ സൈ ഹണ്ട്. സൈബർ കുറ്റ കൃത്യങ്ങൾക്കായി ഉപയോഗിച്ച അക്കൗണ്ടുകൾ പൊലീസ് കണ്ടെത്തി. സംശയാസ്പദമായി ചെക്കുകൾ ഉപയോഗിച്ച് പണം പിൻവലിച്ച 2683 […]
Read more

സൈബർ കുറ്റകൃത്യങ്ങൾ; ഡിജിറ്റൽ ലോകത്തെ അദൃശ്യനായ ശത്രു

നമ്മൾ ഇന്ന് ജീവിക്കുന്നത് ഒരു ഡിജിറ്റൽ യുഗത്തിലാണ്. ബാങ്കിംഗ്, സന്ദേശ കൈമാറ്റം, ഷോപ്പിംഗ്, വിനോദം തുടങ്ങി നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇന്റർനെറ്റിന്റെയും സാങ്കേതികവിദ്യയുടെയും സ്വാധീനം വളരെ വലുതാണ്. ഈ ഡിജിറ്റൽ ലോകം നമുക്ക് നൽകുന്ന സൗകര്യങ്ങൾ എണ്ണമറ്റതാണെങ്കിലും, അതിലൊരു ഇരുണ്ട വശമുണ്ട്—അതാണ് സൈബർ കുറ്റകൃത്യങ്ങൾ. സാങ്കേതികവിദ്യയുടെ സഹായത്തോടെ കമ്പ്യൂട്ടറുകളെയോ നെറ്റ്‌വർക്കുകളെയോ ലക്ഷ്യം വെച്ചോ അല്ലെങ്കിൽ ഇവ ഉപയോഗിച്ചോ നടത്തുന്ന ഏതൊരു നിയമവിരുദ്ധ പ്രവർത്തനത്തെയും സൈബർ ക്രൈം എന്ന് വിളിക്കാം. ഭൗതികമായ ആക്രമണങ്ങളെപ്പോലെ ഇതിൽ രക്തച്ചൊരിച്ചിലില്ല, പക്ഷേ […]
Read more

ക​ർ​ണാ​ട​ക​യി​ൽ ഒ​റ്റ വ​ർ​ഷം 65000 സൈ​ബ​ർ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട്

ബം​ഗ​ളൂ​രു: ഒ​റ്റ വ​ർ​ഷം ക​ർ​ണാ​ട​ക​യി​ൽ നടന്നിട്ടുള്ളത് 65000 സൈ​ബ​ർ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട്. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള ഇ​ന്ത്യ​ൻ സൈ​ബ​ർ ക്രൈം ​കോ​ഓ​ഡി​നേ​ഷ​ൻ സെ​ന്റ​ർ പു​റ​ത്തു​വി​ട്ട 2024 ലെ കണക്ക് അനുസരിച്ചാണിത്. ഫ​സ്റ്റ്-​ലെ​യ​ർ മ്യൂ​ൾ അ​ക്കൗ​ണ്ടു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ രാ​ജ്യ​ത്തെ സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ർ​ണാ​ട​ക അ​ഞ്ചാം സ്ഥാ​ന​ത്താ​ണ്. മ​ഹാ​രാ​ഷ്ട്ര, രാ​ജ​സ്ഥാ​ൻ, ഹ​രി​യാ​ന, ഉ​ത്ത​ർ​പ്ര​ദേ​ശ് എ​ന്നി​വ​ക്ക് പി​ന്നി​ലാ​ണ് ക​ർ​ണാ​ട​ക​യെ​ന്നും റി​പ്പോ​ർ​ട്ട് കൂ​ട്ടി​ച്ചേ​ർ​ത്തു. ബാ​ങ്കു​ക​ളു​ടെ അ​ശ്ര​ദ്ധ​യാണ് മ്യൂ​ൾ അ​ക്കൗ​ണ്ടു​ക​ളു​ടെ വ്യാ​പ​ന​ത്തി​ന് കാരണമെന്നും സെ​ന്റ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ബാ​ങ്ക് ജീ​വ​ന​ക്കാ​ർ വ​ഴി ഉ​പ​ഭോ​ക്തൃ ഡേ​റ്റ ചോ​ർ​ന്നേ​ക്കാ​മെ​ന്ന ആ​ശ​ങ്ക​യും […]
Read more

വ്യാജനാണ് പെട്ടു പോകല്ലെ; മുന്നറിയിപ്പുമായി കേരള പോലീസും എംവിഡിയും

വാഹനത്തിന് പിഴയുണ്ടെന്ന സന്ദേശമയച്ചുള്ള തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസും എംവിഡിയും. വാഹനത്തിന് പിഴയുണ്ടെന്ന സന്ദേശം വാട്സ്ആപ്പിൽ ലഭിച്ചോ? തട്ടിപ്പിൻ്റെ മറ്റൊരു മുഖമാണത്.മോട്ടോർ വാഹനവകുപ്പിന്റെ പേരിലാണ് സന്ദേശം വരുന്നത്. മെസ്സേജിലെ വാഹനനമ്പറും മറ്റു വിവരങ്ങളും നിങ്ങളുടേതു തന്നെയായിരിക്കും. വരുന്ന സന്ദേശത്തോടോപ്പം പരിവഹൻ എന്നപേരിൽ വ്യാജ ആപ്പ് അല്ലെങ്കിൽ വ്യാജ ലിങ്ക് ഉണ്ടാകും. അതിൽ ക്ലിക്ക് ചെയ്താൽ പണം നഷ്ടപ്പെടുമെന്ന് ഉറപ്പ്. ദയവായി ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുത്. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം വിവരം 1930 ൽ അറിയിക്കുക. www.cybercrime.gov.in […]
Read more

പാസ്‌വേഡുകൾ എവിടെയും സേവ് ചെയ്യരുത്: മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: ലോഗിൻ ക്രെഡൻഷ്യലുകളോ പാസ്‌വേഡുകളോ ബ്രൗസറുകളിലും അപ്ലിക്കേഷനുകളിലും സേവ് ചെയ്യരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. പലപ്പോൾ ലോഗിൻ നടപടികളെ എളുപ്പമാക്കുന്നതിനായി ഉപകരണങ്ങൾ പാസ്‌വേഡുകൾ ഓർമിച്ചുവയ്ക്കാൻ നിർദ്ദേശിക്കുന്നുണ്ടെങ്കിലും ഇത് സുരക്ഷിതമല്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഉപയോക്താവിന്റെ ഫോൺ നഷ്ടപ്പെടുകയോ, ബാങ്കിംഗ് പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന ലാപ്‌ടോപ്പ് മറ്റൊരാളുടെ കൈകളിൽ അകപ്പെടുകയോ ചെയ്താൽ, അവരാൽ അക്കൗണ്ടിലേക്ക് അനധികൃതമായി പ്രവേശിച്ച് ഇടപാടുകൾ നടത്താനും മറ്റും കഴിയും. അതിനാൽ, ബ്രൗസറുകളിൽ സേവ് പാസ്‌വേഡുകൾ ഓപ്ഷൻ ഡിസേബിൾ ചെയ്യുക എന്നതാണ് ഏറ്റവും സുരക്ഷിതം. ഇതുകൂടാതെ, ഓൺലൈൻ സാമ്പത്തിക […]
Read more

ഡിജിറ്റല്‍ അറസ്റ്റ് വഴി രണ്ടര കോടി തട്ടിയ 19-കാരന്‍ അറസ്റ്റില്‍

ഡെറാഡൂണ്‍: ഡിജിറ്റല്‍ അറസ്റ്റ് വഴി രണ്ടര കോടിയോളം തട്ടിയ കേസില്‍ 19കാരനെ അറസ്റ്റ് ചെയ്തു. ഡെറാഡൂണ്‍ സ്വദേശിയായ പ്രതി നീരജ് ഭട്ടാണ് തട്ടിപ്പ് നടത്തിയത്. പ്രതിയെ ജയ്പൂരില്‍ നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സൈബര്‍ ക്രൈം ഡിപ്പാര്‍ട്‌മെന്റിലെ ഓഫീസര്‍ ചമഞ്ഞാണ് പ്രതി പണം തട്ടിയത്. ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ അംഗമാണ് നീരജ്. അപരിചിത നമ്പറില്‍ നിന്നും പ്രതി വാട്‌സ്ആപ് കാള്‍ ചെയ്യുകയും ബാങ്ക് അക്കൗണ്ടില്‍ കള്ളപണമുണ്ടെന്നും കള്ളപ്പണം വെളിപ്പിച്ചതിന് അറസ്റ്റ് വാറന്റ് ഉണ്ടെന്നും പറഞ്ഞു. വിവരം മറ്റാരോടും […]
Read more
Advertisement
WhiteswanTV Footer