Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: cyber crime

കോട്ടയത്ത് ഓൺലൈൻ ട്രേഡിങ്ങ് തട്ടിപ്പിന് ഇരയായി വൈദികൻ; നഷ്ടമായത് 1.41 കോടി

കോട്ടയം: കടുത്തുരുത്തിയിൽ ഓൺലൈൻ തട്ടിപ്പുവഴി വൈദികന് നഷ്ടമായത് 1.41 കോടി രൂപ. പ്രമുഖ ഓൺലൈൻ മൊബൈൽ ട്രേഡിങ് ആപ്ലിക്കേഷൻ്റെ വ്യാജ പതിപ്പിലൂടെയാണ് വൈദികനിൽ നിന്നും ഒരുകോടി 41 ലക്ഷം രൂപ തട്ടിയെടുത്തത്. 850 ശതമാനം ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ആദ്യം 50 ലക്ഷവും പിന്നീട് 17 ലക്ഷവും ഇടപാടുകാർക്കു നൽകി. വാഗ്ദാനം ചെയ്ത തുക കിട്ടിയതോടെ പലരിൽ നിന്നായി സ്വരൂപിച്ച 1.41 കോടി വൈദികൻ വീണ്ടും നിക്ഷേപിക്കുകയായിരുന്നു. എന്നാൽ വലിയ തുക നിക്ഷേപിച്ചതോടെ ലാഭം നൽകിയില്ല. […]
Read more

‘പിഗ് ബുച്ചറിങ് സ്‌കാം’; മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ന്യൂഡൽഹി: തൊഴിൽ രഹിതർ, വിദ്യാർത്ഥികൾ, വീട്ടമ്മമാർ എന്നിവരെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ‘പിഗ് ബുച്ചറിങ് സ്‌കാം’ (പന്നിക്കശാപ്പ് തട്ടിപ്പ്) തട്ടിപ്പിനെതിരെ ജാഗ്രതയുള്ളവരാകണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. പണം തട്ടിയെടുക്കുന്നതിന് മുന്നോടിയായി അവരുമായി വളരെ അടുത്ത ബന്ധം വളർത്തിയെടുക്കും. പന്നികള്‍ക്ക് ആവശ്യത്തിന് തീറ്റയും പരിചരണവും നല്‍കി അവസാനം കശാപ്പുചെയ്യുന്ന രീതിക്ക് സമാനമാണ് ഈ തട്ടിപ്പ് എന്നതുകൊണ്ടാണ് ഇതിന് ‘പിഗ് ബുച്ചറിങ് സ്‌കാം’ എന്ന പേരുവന്നത്. വന്‍തുകയാണ് തട്ടിപ്പിലൂടെ നഷ്ടപ്പെടുന്നത്. ഇത്തരം ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പുകാര്‍ കൂടുതല്‍ ഉപയോഗിക്കുന്നത് സാമൂഹികമാധ്യമങ്ങളായ വാട്സാപ്പ്, ടെലഗ്രാം, […]
Read more

സൈബര്‍ തട്ടിപ്പിന് അവസരമൊരുക്കി ചൈനീസ് ആപ്പുകള്‍

കൊച്ചി: രാജ്യത്ത് നടക്കുന്ന സൈബർ തട്ടിപ്പുകൾക്ക് പിന്നിൽ ചൈനീസ് ആപ്പുകൾക്കും വലിയ പങ്ക്. പ്ലേസ്റ്റോറിൽ ലഭ്യമല്ലാത്ത ഇത്തരം ആപ്പുകൾ തട്ടിപ്പിന് നേതൃത്വം നൽകുന്നവർ ഉപയോഗിക്കുന്നു. സ്വകാര്യ വിവരങ്ങൾ, എസ്.എം.എസ്. ഹൈജാക്കിങ്, ഡൊമൈന്‍ നെയിം സെര്‍വര്‍ (ഡി.എന്‍.എസ്.) ഹൈജാക്കിങ് തുടങ്ങിയവയ്ക്കും വ്യാജ ആപ്പുകള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. സൈബര്‍ കുറ്റവാളികളുടെ ഡേറ്റാ ശേഖരം വിലയ്ക്കുവാങ്ങി ഇരകളെ കണ്ടെത്തുന്ന സംഘങ്ങളുമുണ്ട്. ഡാര്‍ക്ക് വെബിലെ പരസ്യങ്ങളില്‍ 40 ശതമാനത്തിലധികവും ഡാറ്റ വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ടെന്നതു സംബന്ധിച്ചാണെന്ന് ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. ഡേറ്റാ ചോര്‍ച്ച സംശയിച്ച് നേരത്തേ നാനൂറോളം […]
Read more

തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് ദേശീയ പുരസ്കാരം

രാജ്യത്തെ ഏറ്റവും മികച്ച മൂന്ന് സൈബര്‍ വിഭാഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് ഡാറ്റ സെക്യൂരിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ നടത്തിയ മത്സരത്തില്‍ തിരുവനന്തപുരത്തെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് പുരസ്കാരം. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള സ്ഥാപനങ്ങളിലെ ഡിജിറ്റല്‍ ഫോറന്‍സിക് മികവ് കണ്ടെത്തുന്നതിനുള്ള വിഭാഗത്തിലാണ് ഗുജറാത്തിലെ നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്സിറ്റിയുമായി ഫോറന്‍സിക് സയന്‍സ് ലബോറട്ടറി രണ്ടാം സ്ഥാനം പങ്കിട്ടത്. ബാംഗ്ലൂര്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്കാണ് ഒന്നാം സ്ഥാനം. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഡയറക്ടര്‍ ഡോ. […]
Read more

വ്യാജ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; പരാതിയുമായി നടി ഓവിയ

തന്റെ പേരില്‍ വ്യാജ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ പ്രചരിപ്പിപ്പിച്ചതിനെതിരെ പരാതി നല്‍കി നടിയും ബിഗ്ബോസ് താരവുമായ ഓവിയ. കഴിഞ്ഞ ദിവസമായിരുന്നു നടിയുടെ പേരില്‍ എക്സ് പ്ലാറ്റ്ഫോമിലൂടെ വീഡിയോ പ്രചരിച്ചത്. ‘ഓവിയ ലീക്ക്ഡ്’ എന്ന ഹാഷ്ടാഗിലായിരുന്നു വീഡിയോ പ്രചരിച്ചത്. കുറ്റക്കാര്‍ക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നടി ചെന്നൈ പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. ഓവിയയുടെ വ്യാജ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്തോടെ നടിയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിരവധിപ്പേര്‍ മോശം കമന്റുകളുമായെത്തിയിരുന്നു. എന്നാല്‍ പരിഹാസ കമന്റുകള്‍ക്ക് […]
Read more

വാട്സ് ആപ്പ് വഴിയുള്ള തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നൽകി കേരള പൊലീസ്

ഫോണിൽ പുതിയ വാട്സ് ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ വെരിഫിക്കേഷന് ആറക്ക ഒ‌ടിപി ആവശ്യമാണ്.നിങ്ങളുടെ ഫോണിലേയ്ക്ക് വരുന്ന എസ്എംഎസ് അല്ലെങ്കിൽ കോൾ വഴിയാണ് ഒ‌ടിപി വെരിഫൈ ചെയ്യേണ്ടത്.നിങ്ങൾക്ക് സംശയമൊന്നും തോന്നാത്ത രീതിയിൽ എന്തെങ്കിലും ഒരു സാധാരണ വിഷയത്തെക്കുറിച്ച് സംസാരിക്കാനായി തട്ടിപ്പുകാർ വിളിക്കും.അതേസമയം തന്നെ തട്ടിപ്പുകാർ മറ്റൊരു ഡിവൈസിൽ നിങ്ങളുടെ നമ്പറിന്റെ വാട്സ് ആപ്പ് രജിസ്ട്രേഷനും ആരംഭിക്കുന്നു. കോൾ അടിസ്ഥാനമാക്കിയുള്ള വാട്സ് ആപ്പ് ആക്ടിവേഷൻ ഓപ്ഷൻ ആയിരിക്കും അവർ തിരഞ്ഞെടുക്കുക. നിങ്ങളുടെ ഫോണിൽ വന്ന ഒടിപി കൈക്കലാക്കാൻ ഇപ്പോൾ വരുന്ന […]
Read more

മോദിയുടെ പേരിലുളള ആ സ്കീം വ്യാജം, വഞ്ചിതരാകരുത്; പിഐബി മുന്നറിയിപ്പ്

പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് മാസത്തേക്ക് സൗജന്യ മൊബൈൽ റീചാർജ് വാഗ്ദാനം ചെയ്യുന്നുവെന്ന തരത്തിലുള്ള സന്ദേശം വ്യാജം. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്റ്റ് ചെക്ക് വിഭാഗമാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.  ‘ഇന്ത്യൻ സർക്കാർ അത്തരത്തിലുള്ള ഒരു സ്കീമും നടത്തുന്നില്ല, ഇത് പറ്റിക്കാനുള്ള ശ്രമമാണ്’, പിഐബി സാമൂഹ്യമാധ്യമമായ എക്‌സിൽ കുറിച്ചു. മൂന്ന് മാസത്തേക്ക് സൗജന്യ മൊബൈൽ റീചാർജ് എന്ന സന്ദേശം വാട്സാപ്പ് വഴിയാണ് പ്രചരിച്ചത്. സൗജന്യ സേവനം കിട്ടാൻ ഒരു ലിങ്ക് കാണിച്ചിരുന്നു. ഇതിൽ ക്ലിക്ക് ചെയ്താൽ മൊബൈൽ […]
Read more

സൈബർ തട്ടിപ്പ്:റദ്ദാക്കിയത് 1.58 കോടി മൊബൈൽ കണക്ഷനുകൾ

ഒരു വർഷം കേന്ദ്ര ടെലികോം വകുപ്പ് രാജ്യത്ത് റദ്ദാക്കിയത് 1.58 കോടി തട്ടിപ്പ് മൊബൈൽ കണക്ഷനുകൾ. വ്യാജ രേഖ നൽകിയെടുത്ത സിം കാർഡുകൾ, സൈബർ തട്ടിപ്പിൽ ഉൾപ്പെട്ട കണക്ഷനുകൾ അടക്കം ഇതിൽ ഉൾപ്പെടും. 2023 മേയ് 17 മുതൽ ഇന്നലെ വരെയുള്ള കണക്കാണിത്. വ്യാജ രേഖ നൽകിയതിന്റെ പേരിൽ കേരളത്തിൽ 69,730 സിം കാർഡുകളാണ് ഇക്കാലയളവിൽ ബ്ലോക്ക് ചെയ്തത്. സൈബർ തട്ടിപ്പുകളിൽ ഉൾപ്പെട്ട 1.86 ലക്ഷം മൊബൈൽ ഫോണുകളും രാജ്യമാകെ ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഐഎംഇഐ നമ്പർ വിലക്കിയതിനാൽ […]
Read more

സൈബർ തട്ടിപ്പ്:റദ്ദാക്കിയത് 1.58 കോടി മൊബൈൽ കണക്ഷനുകൾ

ഒരു വർഷം കേന്ദ്ര ടെലികോം വകുപ്പ് രാജ്യത്ത് റദ്ദാക്കിയത് 1.58 കോടി തട്ടിപ്പ് മൊബൈൽ കണക്ഷനുകൾ. വ്യാജ രേഖ നൽകിയെടുത്ത സിം കാർഡുകൾ, സൈബർ തട്ടിപ്പിൽ ഉൾപ്പെട്ട കണക്ഷനുകൾ അടക്കം ഇതിൽ ഉൾപ്പെടും. 2023 മേയ് 17 മുതൽ ഇന്നലെ വരെയുള്ള കണക്കാണിത്. വ്യാജ രേഖ നൽകിയതിന്റെ പേരിൽ കേരളത്തിൽ 69,730 സിം കാർഡുകളാണ് ഇക്കാലയളവിൽ ബ്ലോക്ക് ചെയ്തത്. സൈബർ തട്ടിപ്പുകളിൽ ഉൾപ്പെട്ട 1.86 ലക്ഷം മൊബൈൽ ഫോണുകളും രാജ്യമാകെ ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഐഎംഇഐ നമ്പർ വിലക്കിയതിനാൽ […]
Read more
Advertisement
WhiteswanTV Footer