Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് വ്യാജ പരസ്യങ്ങള്‍ നല്‍കി പുതിയ സാമ്പത്തിക തട്ടിപ്പു നടക്കുന്നതായി പൊലിസ് മുന്നറിയിപ്പ്. മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് വ്യാജ പരസ്യങ്ങള്‍ പ്രചരിപ്പിച്ച് ‘നിങ്ങളുടെ ഫോണില്‍ PhonePe ആപ്പ് ഉണ്ടെങ്കില്‍ എളുപ്പത്തില്‍ 12000 സമ്പാദിക്കാം’ എന്ന തരത്തിലുള്ള സന്ദേശം നല്‍കി കൊണ്ടാണ് ഈ തട്ടിപ്പ് തുടങ്ങുന്നത്.

ക്ലിക്ക് ചെയ്യുന്നതോടെ മൊബൈല്‍ ഫോണില്‍ PhonePe ആപ്പ് സ്വയം തുറക്കുന്നതായും അവിടെ 1499 എന്ന തുക കാണിക്കുകയും ചെയ്യുന്നു. തുക ലഭിക്കാനായി പിന്‍ നമ്പര്‍ നല്‍കുന്നതോടെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടമാകുന്നു. യഥാര്‍ത്ഥത്തില്‍ പേയ്‌മെന്റ് റിക്വസ്റ്റ് പേജിലേക്കാണ് ഇത് പോകുന്നത്. പണം പോകുന്നത് തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്കും.

ഇത്തരത്തിലുള്ള സംശയാസ്പദമായ പരസ്യങ്ങള്‍ കണ്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യുക. സൈബര്‍ തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ 1930 എന്ന സൈബര്‍ ഹെല്‍പ്ലൈന്‍ നമ്പറിലോ ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടലായ https://cybercrime.gov.in ലൂടെയോ പരാതി നല്‍കുകയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Recent News

Advertisement
WhiteswanTV Footer