Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് ബുധനാഴ്ച രാവിലെ 11 മുതൽ വൈകിട്ട് 4 വരെ കൊച്ചി നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. നേവൽബേസ്, തേവര, എം.ജി. റോഡ്, അറ്റ്ലാന്റിസ്, രവിപുരം, പള്ളിമുക്ക്, ജോസ് ജങ്ഷൻ, ബി.ടി.എച്ച്. റോഡ്, പാർക്ക് അവന്യൂ റോഡ്, ഷണ്മുഖം റോഡ്, മറൈൻ ഡ്രൈവ്, ഹൈക്കോടതി ജങ്ഷൻ, ബാനർജി റോഡ്, കച്ചേരിപ്പടി, കലൂർ, പാലാരിവട്ടം എന്നിവിടങ്ങളിലൂടെയുള്ള പ്രധാന റോഡുകളിൽ നിയന്ത്രണം ബാധകമായിരിക്കും.

അതോടൊപ്പം ദേശീയപാത 66-ൽ ചേരാനെല്ലൂർ മുതൽ വൈറ്റില വരെ, ദേശീയപാത 544-ൽ കളമശ്ശേരി മുട്ടം മുതൽ ഇടപ്പള്ളി വരെയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ നടപടികളുടെ ഭാഗമായി ഈ പ്രദേശങ്ങളിൽ ഡ്രോൺ ഉപയോഗത്തിനും നിയന്ത്രണം ഉണ്ടായിരിക്കും.

ഇതിനിടെ എസ്.എസ്.എൽ.സി ഉൾപ്പെടെയുള്ള പരീക്ഷകൾ നടക്കുന്നതിനാൽ വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രങ്ങളിൽ സമയത്തിന് മുമ്പ് തന്നെ എത്തിച്ചേരണമെന്ന് അധികൃതർ അറിയിച്ചു.

ഫോർട്ട്‌കൊച്ചി, മട്ടാഞ്ചേരി ഭാഗത്തുനിന്നും എറണാകുളം, ആലുവ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ തോപ്പുംപടി ബി.ഒ.ടി. പാലം-കുണ്ടന്നൂർ ജങ്ഷൻ-പാലാരിവട്ടം വഴി ആലുവയ്ക്ക് പോകണം.

-ആലുവഭാഗത്തുനിന്നും ഫോർട്ട്‌കൊച്ചി, മട്ടാഞ്ചേരി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ഇടപ്പള്ളി-വൈറ്റില-കുണ്ടന്നൂർ ജങ്ഷൻ-തോപ്പുംപടി വഴി ഫോർട്ട്‌കൊച്ചി മട്ടാഞ്ചേരി ഭാഗത്തേക്ക് പോകണം.

-ഫോർട്ട്‌കൊച്ചി, മട്ടാഞ്ചേരി ഭാഗത്തുനിന്നും എറണാകുളം, ആലുവ ഭാഗത്തേക്കുവരുന്ന ചെറിയ വാഹനങ്ങൾ തോപ്പുംപടി ബി.ഒ.ടി. പാലം, അലക്‌സാണ്ടർ പറമ്പിത്തറ പാലം വഴി തേവര ഫെറി ജങ്ഷൻ, മട്ടമ്മൽ, പനമ്പിള്ളിനഗർ സൗത്ത് എൻഡ്, കടവന്ത്ര, വൈറ്റിലവഴി ആലുവയ്ക്ക് പോകേണ്ടതാണ്.

-ആലുവ, കാക്കനാട് ഭാഗത്തുനിന്നും ഫോർട്ട്‌കൊച്ചി, മട്ടാഞ്ചേരി ഭാഗത്തേക്ക് വരുന്ന ചെറിയ വാഹനങ്ങൾ എൻ.എച്ച്. 544-ൽ നിന്നും ഇടപ്പള്ളി ഫ്‌ലൈ ഓവേറിന് മുന്നേ ഇടത്തോട്ട് തിരിഞ്ഞ് ഗ്രാൻഡ് മാളിനുമുന്നിലൂടെ എൻ.എച്ച്-66 വഴി പാലാരിവട്ടം-കുണ്ടന്നൂർ പാലം അലക്‌സാണ്ടർ പറമ്പിത്തറ പാലം-തോപ്പുംപടി വഴി ഫോർട്ട്‌കൊച്ചി-മട്ടാഞ്ചേരി ഭാഗത്തേക്ക് പോകണം.

-വൈപ്പിൻ, ബോൾഗാട്ടി, കണ്ടെയ്നർ റോഡ് ഭാഗത്തുനിന്നും കലൂർ, ആലുവ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ചാത്ത്യാത്ത് ജങ്ഷൻ വഴി പൊറ്റക്കുഴി, മാമംഗലം, ഇടപ്പള്ളി വഴി ആലുവയ്ക്ക് പോകേണ്ടതാണ്. അല്ലെങ്കിൽ കണ്ടെയ്നർ റോഡ് വഴി പോകേണ്ടതാണ്.

-ഹൈക്കോടതി ഭാഗത്തുനിന്നും ഫോർട്ട്‌കൊച്ചി, മട്ടാഞ്ചേരി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ഹൈക്കോടതി ജങ്ഷൻ വഴി മാധവ ഫാർമസി-വളഞ്ഞമ്പലം-പനമ്പിള്ളിനഗർ സൗത്ത് എൻഡ്-തോപ്പുംപടി വഴി ഫോർട്ട്‌കൊച്ചി, മട്ടാഞ്ചേരി ഭാഗത്തേക്ക് പോകേണ്ടതാണ്.

ബുധനാഴ്ച രാവിലെ 11-ന് ശേഷം വലിയ വാഹനങ്ങൾക്ക് സിറ്റി പരിധിയിൽ പ്രവേശനമുണ്ടാകില്ല. അതിന് മുൻപായി നിർദിഷ്ട സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം.

-മറൈൻഡ്രൈവിൽ നടക്കുന്ന ധീവരസഭയുടെ സുവർണ ജൂബിലി സമ്മേളനത്തിൽ പങ്കെടുക്കാനെത്തുന്ന വലിയ വാഹനങ്ങൾ ബോൾഗാട്ടി വാട്ടർമെട്രോ ജെട്ടിക്കുസമീപം, എൽ.എൻ.ജി. ടെർമിനൽ പരിസരം, വല്ലാർപാടം പ്രൈവറ്റ് ഗ്രൗണ്ട് എന്നീ പാർക്കിങ് ഏരിയകളിൽ പാർക്ക് ചെയ്യണം.

-കാറുകൾ കൊക്കോ പാർക്കിങ് (ഗ്രാൻഡ് ഹയാത്ത് എതിർവശം), ഡി.എച്ച്. ഗ്രൗണ്ട്, മഹാരാജാസ് കോളേജ് ഗ്രൗണ്ട്, അയ്യപ്പൻകാവ് ക്ഷേത്രപരിസരം എന്നിവ പ്രയോജനപ്പെടുത്തേണ്ടതാണ്.

-സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന എൻ.ഡി.എ. പരിപാടിയുമായി ബന്ധപ്പെട്ട് എത്തുന്ന വാഹനങ്ങൾ ഗവ. പോളിടെക്‌നിക് കളമശ്ശേരി, ഗവ. ഐ.ടി.ഐ. കളമശ്ശേരി, തൃക്കാക്കര വാമനമൂർത്തി ക്ഷേത്രപരിസരം, കാർഡിനൽ സ്‌കൂൾ തൃക്കാക്കര, ബോയ്‌സ് ഹൈസ്‌കൂൾ ഗ്രൗണ്ട് തൃപ്പൂണിത്തുറ, പുതിയകാവ് ക്ഷേത്രം ഗ്രൗണ്ട് തൃപ്പൂണിത്തുറ, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിക്ക് എതിർവശമുള്ള പേ ആൻഡ് പാർക്ക് ഗ്രൗണ്ട്, ശ്രീവെങ്കിടേശ്വര ഹൈസ്‌കൂൾ മിനി ബൈപ്പാസ് തൃപ്പൂണിത്തുറ, സംസ്‌കൃത സ്‌കൂൾ ഗ്രൗണ്ട് തൃപ്പൂണിത്തുറ, ഗേൾസ് ഹൈസ്‌കൂൾ ഗ്രൗണ്ട് തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.

Recent News

Advertisement
WhiteswanTV Footer