Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തൊപ്പിയുടെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു; കേസിൽ അന്വേഷണം തുടരും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: സോഷ്യൽ മീഡിയയിൽ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ ‘തൊപ്പി’ എന്നറിയപ്പെടുന്ന മുഹമ്മദ് നിഹാലിന്റെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു. പൊലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.

ആലുവ റൂറൽ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്. കേസിൽ മുഹമ്മദ് നിഹാൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയെ പൊലീസ് ശക്തമായി എതിർത്തിട്ടുണ്ട്. ഗുരുതര കുറ്റകൃത്യങ്ങളാണ് ആരോപിക്കപ്പെടുന്നതെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നും പൊലീസ് എറണാകുളം സെഷൻസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി.

മുഹമ്മദ് നിഹാലിനും അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കും എതിരെ ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചരണം, പോക്സോ കേസ്, ലൈംഗിക ചൂഷണം തുടങ്ങിയ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. അഡ്വ. ശ്രീജിത് പെരുമന നൽകിയ പരാതിയെ തുടർന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

അതേസമയം, നിഹാലും മുൻ സുഹൃത്തുക്കളായ മുഹമ്മദ് (മമ്മു), ഷമീർ എന്നിവരും പരസ്പരം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. നിഹാൽ എംഡിഎംഎ ഉപയോഗിച്ചെന്നും പ്രായപൂർത്തിയാകാത്ത കുട്ടികളെ ചൂഷണം ചെയ്തെന്നും ഇവർ ആരോപിച്ചു. കൂടാതെ, നിഹാലിന്റെ മുറിയിൽ നിന്ന് കഞ്ചാവ് പാക്കറ്റ് പുറത്തെടുക്കുന്നുവെന്ന് പറയുന്ന ഒരു വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. ഈ ആരോപണങ്ങൾ നിലവിൽ അന്വേഷണ വിധേയമാണ്. ബന്ധപ്പെട്ട കേസുകളിൽ അന്വേഷണം തുടരുകയാണ്.

Advertisement
WhiteswanTV Footer