തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീകാര്യം വിളവൂർക്കൽ സ്വദേശിനിയായ 30കാരി കാവ്യയെയാണ് ജനാലയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ന് വൈകിട്ട് 5.30ഓടെയായിരുന്നു സംഭവം. എട്ട് വർഷം മുമ്പാണ് കാവ്യയുടെ വിവാഹം നടന്നത്. പ്രണയവിവാഹമായിരുന്ന ഇവർക്ക് രണ്ടും ആറും വയസ് പ്രായമുള്ള രണ്ട് മക്കളുണ്ട്. കുട്ടികൾക്ക് ഭക്ഷണം നൽകുന്നതിനായി മുറിയിലേക്ക് പോയ കാവ്യയെ പിന്നീട് തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
മരണത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ മലയിൻകീഴ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ ഉൾപ്പെടെ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)




