Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ചേരാനല്ലൂർ വാഹനാപകടം: 17കാരൻ്റെ പിതാവായ അഡീഷണൽ ജഡ്ജി ചോദ്യമുനയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിചേർക്കപ്പെട്ട 17കാരന്റെ പിതാവും അഡീഷണൽ ജഡ്ജിയുമായ വ്യക്തിയെ പൊലീസ് ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബ്ബിൽ വെച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. ഉച്ചയ്ക്ക് 2.40ഓടെയാണ് ജഡ്ജിയെ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തിയത്.

അതേസമയം, ജഡ്ജിക്കെതിരെ തിടുക്കപ്പെട്ട് അച്ചടക്ക നടപടി സ്വീകരിക്കേണ്ടതില്ലെന്നാണ് ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ തീരുമാനം. പൊലീസ് അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം രണ്ട് ദിവസത്തിനുശേഷം തുടർനടപടികൾ പരിഗണിക്കാമെന്നാണ് കമ്മിറ്റിയുടെ നിലപാട്.

ജഡ്ജിയെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തൃശ്ശൂർ ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്ജി റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ പൊലീസ് അന്വേഷണത്തിന്റെ പുരോഗതിയും റിപ്പോർട്ടും വിലയിരുത്തിയശേഷം മാത്രം തുടർനടപടികൾ മതിയെന്നാണ് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ തീരുമാനം.

ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ ജയബാലകൃഷ്ണൻ മരിച്ച സംഭവത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. അപകടവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത വാഹനയുടമയുടെ ഉത്തരവാദിത്തവും പിതാവിനെതിരായ ആരോപണങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.

ജഡ്ജിയെ ചോദ്യം ചെയ്യുന്നതിലൂടെ കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് അന്വേഷണസംഘത്തിന്റെ ശ്രമം. പൊലീസ് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ സംബന്ധിച്ച തീരുമാനം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

One thought on “ചേരാനല്ലൂർ വാഹനാപകടം: 17കാരൻ്റെ പിതാവായ അഡീഷണൽ ജഡ്ജി ചോദ്യമുനയിൽ”

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix