Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കേരള മാരിടൈം ബോർഡ് ഭേദഗതി ബിൽ പാസാക്കി; പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കേരള മാരിടൈം ബോർഡ് ഭേദഗതി ബിൽ നിയമസഭ പാസാക്കി. ബില്ലിനെ എതിർത്ത് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി. തുറമുഖ വികസനത്തിനായി ഭൂമി ലാൻഡ് ബാങ്കിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഭരണപക്ഷവും പ്രതിപക്ഷവും സഭയിൽ രൂക്ഷമായ വാദപ്രതിവാദമാണ് നടത്തിയത്.

തുറമുഖ പരിധിയിൽ വരുന്ന ഭൂമി മാത്രമാണ് ലാൻഡ് ബാങ്കിൽ ഉൾപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ വ്യക്തമാക്കി. തുറമുഖ പരിധിക്ക് പുറത്തുള്ള ഭൂമി ഏറ്റെടുക്കില്ലെന്നും വികസന പ്രവർത്തനങ്ങൾക്കായാണ് ഭൂമി ഉപയോഗിക്കുകയെന്നും അദ്ദേഹം പറഞ്ഞു. കേരള മാരിടൈം ബോർഡ് നിയമപരമായി രൂപീകരിച്ച സ്ഥാപനമാണെന്നും ഭൂമി ഏറ്റെടുക്കുന്നത് സംസ്ഥാനത്തിന് വേണ്ടിയാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ബില്ലിൽ പരാമർശിക്കുന്ന ‘കൺസഷനയർ’ എന്ന വാക്കിനെച്ചൊല്ലി പ്രതിപക്ഷം ആശങ്ക ഉയർത്തിയതിനെയും മുഖ്യമന്ത്രി വിമർശിച്ചു. അദാനി ഒരു കൺസഷനയർ അല്ലേയെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനത്തെ 18 തുറമുഖങ്ങളും സർക്കാർ മാത്രം വിചാരിച്ചാൽ വികസിപ്പിക്കാനാകില്ലെന്നും സ്വകാര്യ നിക്ഷേപം ആവശ്യമായി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിക്ഷേപങ്ങൾ ലഭിച്ചാൽ മാത്രമേ വികസന പദ്ധതികൾ നടപ്പാക്കാൻ കഴിയൂ. സ്വകാര്യ കമ്പനികൾക്കും വിദേശ സർക്കാരുകൾക്കും നിക്ഷേപം നടത്താൻ കഴിയുന്ന തുറമുഖങ്ങൾ കണ്ടെത്തി അവർക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. നിക്ഷേപ നടപടികൾ എളുപ്പമാക്കുന്നതിനാണ് ലാൻഡ് ബാങ്ക് രൂപീകരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

എന്നാൽ, ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കുന്നതാണ് മാരിടൈം ബോർഡ് ഭേദഗതി ബില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. സംസ്ഥാനത്തെ 222 മത്സ്യബന്ധന ഗ്രാമങ്ങളിലെ പത്ത് ലക്ഷത്തിലധികം മത്സ്യത്തൊഴിലാളികളെ അരക്ഷിതാവസ്ഥയിലാക്കുന്നതാണ് ബില്ലെന്ന് അദ്ദേഹം പറഞ്ഞു. തീരദേശ ജനത തലമുറകളായി സംരക്ഷിച്ചുവന്ന ഭൂമിയെയും കടലിനെയും നേരിട്ട് ബാധിക്കുന്നതാണ് നിയമഭേദഗതിയെന്നും അദ്ദേഹം വിമർശിച്ചു.

മറ്റ് വകുപ്പുകളുടെ ഭൂമി ഏറ്റെടുത്താണ് ലാൻഡ് ബാങ്ക് രൂപീകരിക്കുന്നതെന്നും ഇതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കടലിലേക്കുള്ള സ്വാഭാവിക പ്രവേശനം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. കടലിനെ മാത്രം ആശ്രയിച്ച് കഴിയുന്ന രണ്ട് ലക്ഷത്തിലധികം കുടുംബങ്ങളെ ബിൽ ഗുരുതരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. തീരദേശത്തെ ധാതുസമ്പത്ത് കൊള്ളയടിക്കാനും ഭൂമി സ്വകാര്യ ശക്തികൾക്ക് കൈമാറാനുമാണ് നീക്കമെന്നും കോർപ്പറേറ്റ് താൽപര്യങ്ങൾക്ക് തീരദേശം വിട്ടുകൊടുക്കാനുള്ള നീക്കമാണ് ബില്ലിന് പിന്നിലെന്നും പിണറായി വിജയൻ ആരോപിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix