Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കർണാടകയിൽ കോൺഗ്രസിന് സമ്പൂർണ തോൽവി; രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെംഗളൂരു: കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ച നാല് സീറ്റുകളിലും കോൺഗ്രസ് പരാജയപ്പെട്ടതിന് പിന്നാലെ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി. രംഗത്തെത്തി. രാഹുൽ ഗാന്ധി അക്രമവും അരാജകത്വവും പ്രോത്സാഹിപ്പിക്കുകയാണെന്ന് ബി.ജെ.പി. നേതാവ് സുധാംശു ത്രിവേദി ആരോപിച്ചു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾക്കെതിരെ രാഹുൽ ഗാന്ധി നടത്തുന്ന വിമർശനങ്ങളെയും അദ്ദേഹം ചോദ്യം ചെയ്തു.

പേപ്പർ ബാലറ്റായാലും ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളായാലും കോൺഗ്രസ് പരാജയപ്പെടുമെന്നും രാഹുൽ ഗാന്ധി വലിയ പരാജയമാണെന്നും വാർത്താസമ്മേളനത്തിൽ ത്രിവേദി പരിഹസിച്ചു. ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ കഠിനാധ്വാനം ചെയ്യണമെന്നും വിദേശയാത്രകൾ നടത്തിയതുകൊണ്ടുമാത്രം കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അലസത ഉപേക്ഷിച്ചാൽ വോട്ട് മോഷണമെന്ന ആരോപണം തനിയെ അവസാനിക്കുമെന്നും ത്രിവേദി പരിഹസിച്ചു.

കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് നാല് സീറ്റുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി. മൂന്ന് സീറ്റുകളും സഖ്യകക്ഷിയായ ജനതാദൾ (സെക്കുലർ) ഒരു സീറ്റും നേടി. ഒക്ടോബർ 23നായിരുന്നു വോട്ടെടുപ്പ്. തിരഞ്ഞെടുപ്പിൽ പേപ്പർ ബാലറ്റുകളാണ് ഉപയോഗിച്ചത്.

പേപ്പർ ബാലറ്റ് ഉപയോഗിച്ചിട്ടും കോൺഗ്രസ് പരാജയപ്പെട്ടത് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾക്കെതിരായ പാർട്ടിയുടെ വാദങ്ങളെ ദുർബലപ്പെടുത്തുന്നതാണെന്ന് ബി.ജെ.പി. പ്രതികരിച്ചു. പേപ്പർ ബാലറ്റിൽ നടന്ന തിരഞ്ഞെടുപ്പിലെ പരാജയം കോൺഗ്രസിന്റെ വിമർശനങ്ങൾ തുറന്നുകാട്ടുന്നതാണെന്ന് ബി.ജെ.പി. ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരിയും പറഞ്ഞു. പേപ്പർ ബാലറ്റിൽ നടന്ന 28 എം.എൽ.സി. തിരഞ്ഞെടുപ്പുകളിലും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിന് ഒരു സീറ്റ് പോലും നേടാനായില്ലെന്ന് അദ്ദേഹം സാമൂഹികമാധ്യമമായ എക്സിൽ കുറിച്ചു.

അതേസമയം, തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പ്രതികരിച്ച കോൺഗ്രസ്, പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടിയായ എസ്.ഐ.ആർ. ഭരണകക്ഷിയെ സഹായിക്കാൻ ഉപയോഗിക്കുകയാണെന്ന് ആരോപിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix