കോട്ടയം: വൈക്കത്തഷ്ടമി ദിനമായ ഡിസംബർ ഒന്നിന് വൈക്കം താലൂക്കിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ ഉത്തരവിറക്കി. അഷ്ടമിക്ക് മുന്നോടിയായുള്ള സമൂഹ സന്ധ്യവേല നവംബർ 15ന് ആരംഭിക്കും. നവംബർ 20നാണ് കൊടിയേറ്റ്. ഡിസംബർ ഒന്നിന് വൈക്കത്തഷ്ടമിയും രണ്ടാം തീയതി ആറാട്ടും നടക്കും. ഡിസംബർ മൂന്നിനാണ് മുക്കുടി നിവേദ്യം.



