പിഎസ്‌സി പരീക്ഷാ ക്രമക്കേട്: അംഗങ്ങള്‍ക്ക് വീണ്ടും ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കാന്‍ ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സഹകരിക്കാത്ത അംഗങ്ങൾക്ക് വീണ്ടും ചോദ്യം ചെയ്യൽ നോട്ടീസ് നൽകാൻ ക്രൈംബ്രാഞ്ച്. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാകാത്ത പക്ഷം നിയമപരമായി കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഹൈക്കോടതിയിൽ നിന്ന് അന്വേഷണത്തിന് അനുകൂലമായ നിലപാട് ഉണ്ടായതോടെയാണ് ക്രൈംബ്രാഞ്ച് നടപടികൾ ശക്തമാക്കുന്നത്. പരീക്ഷാ ക്രമക്കേടിൽ പിഎസ്‌സിക്കെതിരെ രൂക്ഷ വിമർശനമാണ് ഹൈക്കോടതി നടത്തിയത്. അന്വേഷണവുമായി പിഎസ്‌സി അംഗങ്ങൾ സഹകരിക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചിരുന്നു. ലക്ഷക്കണക്കിന് ഉദ്യോഗാർഥികളുടെ പ്രതീക്ഷയായ പിഎസ്‌സിയിൽ ഗുരുതരമായ ക്രമക്കേടും അഴിമതിയും […]
Read more