Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Agriculture

കർഷകർക്ക് സുസ്ഥിര വിപണിയും വിലയും ഉറപ്പു വരുത്താൻ പ്രൊഡക്ടീവ് അലയൻസുമായി “കേര”

തൃശ്ശൂർ: കൃഷിവകുപ്പും ലോകബാങ്കും ചേർന്ന് നടപ്പിലാക്കുന്ന ‘കേര’ പദ്ധതിയുടെ ഭാഗമായി കർഷകർക്ക് സ്ഥിരമായ വിപണിയും ന്യായമായ വിലയും ഉറപ്പാക്കുന്നതിനായി ‘പ്രൊഡക്ടീവ് അലയൻസ്’ എന്ന പുതിയ പദ്ധതി ആരംഭിച്ചു. ചെറുകിട കർഷകരെ ഒരുമിപ്പിക്കുന്ന ഫാർമർ പ്രൊഡ്യൂസർ കമ്പനികളെയും (എഫ്.പി.സി) കാർഷിക ഉൽപ്പന്നങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ വാങ്ങുന്ന ബിസിനസ് പങ്കാളികളെയും (എ.ബി.പി) ബന്ധിപ്പിച്ച് വലിയ വിപണി ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കേരളത്തിലെ കാർഷിക ഉൽപ്പന്നങ്ങളെ രാജ്യാന്തര വിപണിയിലെത്തിക്കാനും പദ്ധതി സഹായിക്കും. പാലക്കാട് മുതൽ തിരുവനന്തപുരം വരെയുള്ള ഒമ്പത് ജില്ലകളിൽ 100 പ്രൊഡക്ടീവ് […]
Read more

പണി പാലും വെള്ളത്തില്‍; മില്‍മ പാലിന് 4 രൂപ കൂട്ടാന്‍ സര്‍ക്കാര്‍ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാല്‍ വില കൂട്ടാന്‍ സര്‍ക്കാര്‍ അനുമതി. ലീറ്ററിന് 4 രൂപയാണ് കൂടുന്നത്. നേരത്തെ പാല്‍വില 6 രൂപ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇതിലാണ് ഇപ്പോള്‍ 4 രൂപ കൂട്ടാന്‍ അനുമതി നല്‍കിയിരിക്കുന്നത്. നാളത്തെ മില്‍മ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും. ലീറ്ററിന് 4 മുതല്‍ ആറ് രൂപ വരെ വര്‍ധിപ്പിക്കണമെന്ന് ആറു മാസം മുന്‍പ് ബോര്‍ഡ് തീരുമാനമെടുത്തിരുന്നുവെന്നും അത് ഉടന്‍ നടപ്പാക്കണമെന്നും നേരത്തെ മില്‍മ ആവശ്യപ്പെട്ടിരുന്നു. പിന്നീട് വിവിധ […]
Read more

3 കോടി ജനങ്ങള്‍ പട്ടിണിയിലാകും, ഇന്ത്യയും വിശന്ന് വലയും; ഒന്നും ചെയ്യാനില്ലെന്ന് UN

ന്യൂയോര്‍ക്ക്: പശ്ചിമേഷ്യന്‍ യുദ്ധം 3 കോടിയിലധികം ജനങ്ങളെ അതിദാരിദ്ര്യത്തിലേക്കു തള്ളിവിടുമെന്നും സംഘര്‍ഷത്തിന്റെ പ്രത്യാഘാതങ്ങള്‍ വരും മാസങ്ങളില്‍ ഭക്ഷ്യക്ഷാമമുണ്ടാക്കുമെന്നും മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ. ഹോര്‍മുസ് കടലിടുക്കില്‍ ചരക്കു ഗതാഗതം തുടര്‍ച്ചയായി തടസ്സപ്പെട്ടതുമൂലം ഇന്ധന വള വിതരണത്തിലുണ്ടായ പ്രതിസന്ധി കാര്‍ഷിക ഉത്പാദനം വലിയ രീതിയില്‍ കുറച്ചു. ഈ വര്‍ഷം അവസാനത്തോടെ നടക്കുന്ന വിളവെടുപ്പുകളിലെല്ലാം ഈ കുറവ് ഉണ്ടാകുമെന്ന് യുഎന്‍ വികസന മേധാവി അലക്‌സാണ്ടര്‍ ഡി ക്രൂ അറിയിച്ചു. വൈകാതെ ക്ഷാമം രൂക്ഷമാകുമെന്നും ഞങ്ങള്‍ നിസ്സഹായരാണെന്നും ഐക്യരാഷ്ട്രസഭ പ്രതികരിച്ചു.
Read more

പാലിന് നാല് രൂപ കൂട്ടണം; മന്ത്രിയെ കാണാന്‍ മില്‍മ ചെയര്‍മാന്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചാല്‍ ഉടന്‍ പാലിന് വില കൂട്ടണമെന്ന ആവശ്യവുമായി മില്‍മ. ലിറ്ററിന് നാലു രൂപ വര്‍ധിപ്പിക്കണമെന്ന ശുപാര്‍ശയ്ക്ക് അംഗീകാരം തേടി മില്‍മ ചെയര്‍മാന്‍ കെഎസ് മണി മന്ത്രി ജെ ചിഞ്ചു റാണിയെ ഇന്ന് വീണ്ടും കാണും. മെയ് ആറ് വരെയാണ് പെരുമാറ്റച്ചട്ടം നിലവില്‍ ഉള്ളത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ പാല്‍വില വര്‍ധന മില്‍മ ആവശ്യപ്പെടുന്നുണ്ട്. അന്ന് തദ്ദേശതെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ നീട്ടിവച്ച തീരുമാനം പിന്നീട് […]
Read more

15,000 പക്ഷികളെ ഇന്ന് കൊന്നൊടുക്കും; 5 പഞ്ചായത്തുകളില്‍ ജാഗ്രത

കോഴിക്കോട്: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗവ്യാപനം തടയാൻ കർശന നടപടികളുമായി അധികൃതർ. വൈറസ് ബാധ കണ്ടെത്തിയ പനങ്ങാട്, ഒളവണ്ണ, കക്കോടി, പെരുമണ്ണ, നല്ലളം എന്നീ അഞ്ച് പഞ്ചായത്തുകളിലായി ഇന്ന് 15,000 പക്ഷികളെ കൊന്നൊടുക്കും. ഇ സ്ഥലങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള കോഴികളെയും മറ്റ് വളർത്തുപക്ഷികളെയുമാണ് നശിപ്പിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് പക്ഷിപ്പനി റിപ്പോർട്ട് ചെയ്തത്. സാമ്പിൾ പരിശോധനയിൽ അതിതീവ്ര വ്യാപന ശേഷിയുള്ള എച്ച്5 എൻ1 വകഭേദമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പിന്നാലെ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ദ്രുതകർമ്മ സേനയെ […]
Read more

കര്‍ഷകര്‍ക്ക് കൈത്താങ്ങ്; കൂടുതല്‍ പേര്‍ക്ക് 2000 രൂപ കര്‍ഷക പെന്‍ഷന്‍

തിരുവനന്തപുരം: 2021 ശേഷം 60 വയസ് കഴിഞ്ഞ 10115 കര്‍ഷകര്‍ക്ക് കൂടി ചെറുകിട – നാമമാത്ര കര്‍ഷക പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2000 രൂപ പെന്‍ഷന്‍ നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി 24. 276 കോടി രൂപ അനുവദിക്കും. ഇതിന് പുറമേ കൃഷിവകുപ്പ് ഡയറക്ടര്‍ പുതിയതായി ലഭ്യമാക്കിയ 2225 കര്‍ഷകരുടെ പെന്‍ഷന്‍ അപേക്ഷകള്‍ കൂടി സമയബന്ധിതമായി പരിശോധിച്ച് തീരുമാനം എടുക്കാന്‍ കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി. നിലവില്‍ പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട 6201 കര്‍ഷകര്‍ക്ക് പുറമേയാണ് […]
Read more

യുദ്ധം പണി തന്നു; ചൈനയുടെ സഹായം തേടി ഇന്ത്യ

ന്യൂ ഡല്‍ഹി: വളം ഉല്‍പാദനത്തെ യുദ്ധം ബാധിച്ചതോടെ ചൈനയുടെ സഹായം തേടി ഇന്ത്യ. ഇന്ത്യയിലേക്കുള്ള യൂറിയ കയറ്റുമതി വര്‍ധിപ്പിക്കണമെന്ന് ചൈനയോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. യുദ്ധം തുടങ്ങിയതോടെ യൂറിയ വില ഒരാഴ്ച്ചക്കുള്ളില്‍ 21% വര്‍ധിച്ച് 3 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരുന്നു. നിലവില്‍ ക്ഷാമമില്ലെങ്കിലും വരാനിരിക്കുന്ന മണ്‍സൂണ്‍ മുന്നില്‍ കണ്ട് മറ്റ് രാജ്യങ്ങളില്‍ നിന്നും യൂറിയ എത്തിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ.
Read more

കേരളത്തിൽ പാൽ വില കൂടും; അനുമതി തേടി മിൽമ

തിരുവനന്തപുരം: സംസ്ഥാനത്ത് പാൽവില വർദ്ധിപ്പിക്കാൻ അനുമതി തേടി മിൽമ സർക്കാരിനെ സമീപിച്ചു. ലിറ്ററിന് നാല് രൂപ കൂട്ടാനാണ് നീക്കം. നിലവിൽ 52 രൂപയാണ് വില. ഇത് 56 രൂപയാക്കാനാണ് അനുമതി തേടിയിരിക്കുന്നത്. അനുമതി ലഭിച്ചാലുടൻ വില കൂട്ടും. കഴിഞ്ഞ മാസം തന്നെ ഇതിനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു. ഇത് സംബന്ധിച്ച ശുപാർശ ക്ഷീരവികസന വകുപ്പ് മന്ത്രിക്ക് ജനുവരി 20ന് കൈമാറിയിരുന്നു. അതേസമയം തെരഞ്ഞെടുപ്പ് തൊട്ടടുത്ത് എത്തിനിൽക്കെ ഇത്തരത്തിലൊരു നീക്കം തിരിച്ചടിയാകുമോ എന്നതാണ് സർക്കാരിന്റെ ആശങ്ക. ക്ഷീര കർഷകരെ സഹായിക്കാനാണെന്നാണ് […]
Read more

മൂന്നാമത് രാമപുരം ഫെസ്റ്റ് ഫെബ്രുവരി 27 മുതൽ; കാർഷിക-വിനോദ വിസ്മയങ്ങളുമായി ഒരുക്കങ്ങൾ പൂർത്തിയായി

കോട്ടയം: ‘സുഭിക്ഷ ഭക്ഷണം, സുരക്ഷിത ഭക്ഷണം, സംതൃപ്ത കർഷകർ’ എന്ന ആപ്തവാക്യവുമായി മൂന്നാമത് രാമപുരം ഫെസ്റ്റ് ഫെബ്രുവരി 27 മുതൽ മാർച്ച് 1 വരെ രാമപുരം ഫൊറോനാപ്പള്ളി മൈതാനിയിൽ നടക്കും. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി രാമപുരം സോൺ, ഇൻഫാം, വിവിധ ഭക്തസംഘടനകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മേള സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 27-ന് രാവിലെ പ്രദർശനങ്ങൾ ആരംഭിക്കുമെന്നും വൈകുന്നേരം നടക്കുന്ന ഔദ്യോഗിക ഉദ്ഘാടന സമ്മേളനത്തിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും മതമേലധ്യക്ഷന്മാരും പങ്കെടുക്കുമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. […]
Read more

മേലൂർ പഞ്ചായത്തിൽ പാടശേഖരത്തേക്കുള്ള വെള്ളം പോത്തുകൾക്ക് കുടിക്കാനായി കെട്ടിത്തിരിച്ചെന്ന് പരാതി

തൃശ്ശൂർ: ചാലക്കുടി മേലൂർ പഞ്ചായത്തിൽ പാടത്തേക്കുള്ള വെള്ളം പോത്തുകൾക്ക് കിടക്കാനായി കെട്ടിത്തിരിച്ചെന്ന് പരാതി ഇതിനെ തുടർന്ന് പാടശേഖരം വറ്റി വരണ്ടുണങ്ങി. മേലൂർ പഞ്ചായത്ത്‌ കൊമ്പിച്ചാലിൽ കീഴാറ സൈജുവിന്റെ രണ്ട് ഏക്കർ നെൽപ്പാടമാണ് വെള്ളം കിട്ടാതെ  വരണ്ടുണങ്ങിയത്.കൃഷി മേഖലയുമായി ബന്ധപ്പെട്ട ജോലിയുടെ ആവശ്യത്തിനു പോയി വന്നപ്പോഴായിരുന്നു നെൽപ്പാടം വരണ്ട് ഉണങ്ങി കിടക്കുന്നത് കർഷകൻ കാണുന്നത്. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോൾ പാടത്ത് പലയിടത്തായി പോത്തുകൾക്ക് കിടക്കാൻ കുഴികളും കൂടാതെ വെള്ളത്തെ ബണ്ടു കെട്ടി തിരിച്ചതായും കണ്ടെത്തി. ഉടൻ തന്നെ കെട്ട് പൊട്ടിച്ച് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix