Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Agriculture

മടവൂർ കൃഷി ഭവൻ ഇനി അത്യാധുനിക സൗകര്യങ്ങളിലേക്ക്; എം.കെ. മുനീർ എംഎൽഎ 10 ലക്ഷം രൂപ അനുവദിച്ചു

കോഴിക്കോട്: മടവൂർ ഗ്രാമപഞ്ചായത്തിലെ കർഷകരുടെ ഏറെക്കാലത്തെ സ്വപ്നമായ പുതിയ കൃഷി ഭവൻ കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങുന്നു. കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നതിനായി ഡോ. എം.കെ. മുനീർ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ കൂടി അധികമായി അനുവദിച്ചു. കെട്ടിട നിർമ്മാണത്തിനായി നേരത്തെ എം.എൽ.എ 45 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതോടെ പുതിയ കെട്ടിടത്തിനായി ആകെ 55 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലായ കെട്ടിടം ഫെബ്രുവരി ആദ്യവാരത്തിൽ ഉദ്ഘാടനം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. കർഷകർക്ക് പുതിയ […]
Read more

പുണ്യമായി പാലൊഴുകിയപ്പോൾ; ഒരു കുപ്പി നാടൻ പാലിന് പതിനായിരം രൂപ!

കോട്ടയം: കർഷകന്റെ വിയർപ്പിന്റെ വിലയറിയുന്ന ഒരു നാടാണ് നമ്മുടേത്. എന്നാൽ, ആ വിശ്വാസത്തിന്റെ നന്മ കലർന്നാൽ ഒരു കുപ്പി പാലിന് എത്ര രൂപ വരെ വില നൽകാൻ ആളുണ്ടാകും? കുമരകത്തെ സെന്റ് ജോൺസ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന ഒരു സംഭവം കേട്ടാൽ ആരും അമ്പരന്നുപോകും. വെറും ഒരു കുപ്പി ശുദ്ധമായ നാടൻ പശുവിന്റെ പാലിന് ലേലത്തിൽ വിലയിട്ടത് കേവലം 10,001 രൂപ! പതിവുപോലെ 172-ാമത് പെരുന്നാളിനോടനുബന്ധിച്ച് നടന്ന ഇടവകദിനാഘോഷ ചടങ്ങുകളാണ് ഈ അവിശ്വസനീയമായ നേട്ടത്തിന് […]
Read more

ഹോട്ടലുകൾ സമരത്തിലായതിനാൽ ഭക്ഷണം വീട്ടിൽ നിന്ന് കൊണ്ടുവരാൻ മറക്കരുത്: ആലപ്പുഴ ജില്ലാ കളക്ടർ

ആലപ്പുഴ: ആലപ്പുഴയിൽ ഹോട്ടലുകൾ സമരത്തിലായതിനാൽ ഭക്ഷണം വീട്ടിൽ നിന്ന് കൊണ്ടുവരാൻ മറക്കരുതെന്ന് ആലപ്പുഴ ജില്ലാ കളക്ടറുടെ ഫെസ്ബുക്ക് പോസ്റ്റ്. ജില്ലയുടെ പല പ്രദേശങ്ങളിലും പക്ഷിപ്പനി ബാധയെത്തുടർന്ന് ഹോട്ടലുകളിൽ കോഴിയിറച്ചിക്കു നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരേ കേരള ഹോട്ടൽ ആൻഡ് റെസ്റ്ററന്റ് അസോസിയേഷനാണ് ഇന്ന് ( ചൊവ്വ) ജില്ലയിലെ ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കുന്നത്. ശീതീകരിച്ച കോഴിയിറച്ചി ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കെഎച്ച്ആർഎയുടെ പ്രതിഷേധം. ജില്ലയിലെ 1,500 ഹോട്ടലുകൾ സമരത്തിന്റെ ഭാഗമാകുമെന്നാണ് അറിയിപ്പ്. ഫ്രോസൺ ചിക്കൻ എങ്കിലും ഉപയോഗിക്കാൻ അനുമതി തരണമെന്ന് ആവശ്യപ്പെട്ട് […]
Read more

ഉഴവൂർ തിരുനാൾ; ശ്രദ്ധാകേന്ദ്രമായി ‘ഏലക്ക മാല’ ലേലം

കോട്ടയം: ഏലക്ക മാല ലേലം എന്നത് കേരളത്തിലെ പല ക്രിസ്ത്യൻ പള്ളികളിലെയും, പ്രത്യേകിച്ച് ഉഴവൂർ പള്ളിയിലെ തിരുനാളിനോട് അനുബന്ധിച്ച് നടത്തുന്ന ഒരു പ്രധാന ചടങ്ങാണ്. തിരുനാളിനോടനുബന്ധിച്ച് ഭക്തർ നേർച്ചയായി സമർപ്പിക്കുന്ന ഏലക്ക മാലകളുടെ ലേലമാണ് ഇത്തവണയും പ്രധാന ആകർഷണമായി മാറിയത്. മലയോര കർഷകർ തങ്ങളുടെ അധ്വാനത്തിന്റെ ആദ്യഫലം നന്ദിസൂചകമായി വിശുദ്ധന് അർപ്പിക്കുന്ന പാരമ്പര്യത്തിന്റെ ഭാഗമായാണ് ഏലക്ക മാലകൾ സമർപ്പിക്കുന്നത്. വിശുദ്ധന്റെ തിരുസ്വരൂപത്തിൽ അണിയിച്ച ശേഷം ലേലം വിളിച്ചെടുക്കുന്ന ഈ മാലകൾ സ്വന്തമാക്കാൻ കുറേ വിശ്വാസികളാണ് എത്തിച്ചേരുന്നത്. ലേലത്തിലൂടെ […]
Read more

കർഷക ദിനത്തിൽ ആദ്യ വിളവെടുപ്പ് നടത്തി ആരാമ്പ്രം ജി.എം.യു.പി. സ്കൂൾ

കോഴിക്കോട്: യുവതലമുറയിൽ കൃഷി അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ‘യുവതയുടെ കൃഷി’ പദ്ധതിക്ക് ആരാമ്പ്രം ജി.എം.യു.പി. സ്കൂളിൽ ഉജ്ജ്വല തുടക്കം. പദ്ധതിയുടെ ഭാഗമായി സ്കൂളിൽ ഒരുക്കിയ പച്ചക്കറിത്തോട്ടത്തിലെ ആദ്യ വിളവെടുപ്പ് ദേശീയ കർഷക ദിനമായ ഡിസംബർ 23-ന് നടന്നു. സ്കൂൾ പി.ടി.എയുടെ നേതൃത്വത്തിലാണ് പച്ചക്കറിത്തോട്ടം ഒരുക്കിയത്. പഠനത്തോടൊപ്പം കൃഷിയെയും സ്നേഹിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉദ്യമം ഏറ്റെടുത്തത്. മണ്ണറിഞ്ഞ് അധ്വാനിച്ച വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആവേശമായി കർഷക ദിനത്തിലെ ഈ […]
Read more

മൂത്തേടത്തുകരി പാടശേഖരത്തിലെ അനധികൃത മത്സ്യക്കൃഷി തടയാൻ ഹൈക്കോടതി ഉത്തരവ്

കോട്ടയം: നീണ്ടൂർ പഞ്ചായത്തിലെ മൂത്തേടത്തുകരി പാടശേഖരത്തിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന അനധികൃത മത്സ്യക്കൃഷി നിർത്തലാക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. നിയമപരമായ വ്യവസ്ഥകൾ പൂർണ്ണമായും ലംഘിച്ചുകൊണ്ടാണ് പാർട്ടികൾ ഫാം നടത്തുന്നതെന്ന് കോടതി നിരീക്ഷിച്ചു. ലൈസൻസില്ലാതെയാണ് പ്രവർത്തനം തുടരുന്നതെങ്കിൽ നിലവിൽ നൽകിയിട്ടുള്ള സ്റ്റോപ്പ് മെമ്മോകൾ കർശനമായി നടപ്പിലാക്കാൻ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്ക് കോടതി നിർദ്ദേശം നൽകി. ഫാമിൽ അറവുശാലാ മാലിന്യങ്ങളും സെപ്റ്റിക് ടാങ്ക് മാലിന്യങ്ങളും നിക്ഷേപിക്കുന്നത് ജനജീവിതം ദുസ്സഹമാക്കുന്നുവെന്ന പരാതിക്കാരന്റെ ആരോപണം കോടതി ഗൗരവത്തോടെ പരിഗണിച്ചു. ഭരണസ്വാധീനത്തിന്റെ പേരിൽ നിയമം ലംഘിക്കുന്നവർക്കും […]
Read more

കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ ഹൈടെക് കോഴിവളർത്തൽ യൂണിറ്റുകൾ വിതരണം ചെയ്തു

കോട്ടയം: സ്വയം തൊഴിൽ സംരംഭങ്ങളിലൂടെ വ്യക്തികളെ സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റി (കെ.എസ്.എസ്.എസ്) ഹൈടെക് കോഴിവളർത്തൽ യൂണിറ്റുകൾ വിതരണം ചെയ്തു. തെള്ളകം ചൈതന്യയിൽ നടന്ന ചടങ്ങിൽ കെ.എസ്.എസ്.എസ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ പദ്ധതിയുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക് ശാസ്ത്രീയമായി രൂപകൽപ്പന ചെയ്ത ഹൈടെക് കോഴിക്കൂടുകളും ബിവി 380 ഇനത്തിൽപ്പെട്ട മുട്ടക്കോഴികളുമാണ് നൽകിയത്. കൂടാതെ, കോഴികൾക്കുള്ള തീറ്റയും ആവശ്യമായ മരുന്നുകളും പദ്ധതിയുടെ […]
Read more

റാണിപുരത്ത് കൃഷി നശിപ്പിച്ചു കാട്ടാനക്കൂട്ടം

കാസർഗോഡ് : റാണിപുരത്തെ കുണ്ടുപ്പള്ളിയിൽ കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു. റാണിപുരം കുറത്തിപ്പതിയിലെ കൃഷിസ്ഥലം എട്ടാം വാർഡിലെ നിയുക്ത മെമ്പർ എം ഷിബു സന്ദർശിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രിയാണ് കുണ്ടുപ്പള്ളിയിലെ കുട്ടി നായക്കിൻ്റെ പറമ്പിലെ കമുക്, തെങ്ങ് എന്നിവ കാട്ടാന നശിപ്പിച്ചത്. മുമ്പും ഈ പ്രദേശത്ത് ആന ഇറങ്ങി കൃഷി നശിപ്പിച്ചിരുന്നു. റാണിപുരം- പാറക്കടവ് മേഖലയിൽ സ്ഥാപിച്ച സോളാർ വേലി പൊളിച്ചാണ് ആന കൃഷിയിടത്തിലെത്തിയത്. തുടർന്ന് വനം വകുപ്പധികൃതർ വേലിയുടെ അറ്റകുറ്റപണി നടത്തിയിരുന്നു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ […]
Read more

ഇൻഫാം രജത ജൂബിലി; താമരശേരി കാർഷിക ജില്ലയിൽ വിളംബര ജാഥ ഇന്ന്

കോഴിക്കോട്: ഇൻഫാം രജത ജൂബിലിയോടനുബന്ധിച്ച് താമരശേരി കാർഷിക ജില്ലയിൽ വിളംബര ജാഥയും ദീപശിഖ പ്രയാണവും ഇന്ന് നടക്കും. കൂരാച്ചുണ്ട്, പുല്ലൂരാംപാറ, കോടഞ്ചേരി എന്നിവിടങ്ങളിലാണ് ജാഥാ പ്രയാണം. രാവിലെ 6.30 ന് കുരാച്ചുണ്ട് ഫൊറോന ദേവാലയത്തിൽ ഇൻഫാം ദേശീയ രക്ഷാധികാരി ബിഷപ് ‌മാർ റെമിജിയോസ് ഇഞ്ചനാനിയിലിൻ്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന. തുടർന്ന് ഇൻഹാം മുൻ ദേശീയ ജനറൽ സെക്രട്ടറി ഫാ. ആന്റണി കൊഴുവനാലിൻ്റെ കബറിട്ത്തിൽ ഒപ്പീസ്. മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ജാഥാ ക്യാപ്റ്റൻ സ്ക‌റിയ നെല്ലംകുഴിക്ക് ദീപശിഖ കൈമാറുന്നതോടെ […]
Read more

ഒന്നാംവിള നെല്ലുസംഭരണത്തിൽ കുത്തനെ ഇടിവ്; നെല്ല് വിറ്റഴിച്ചതും ഉത്പാദനം കുറഞ്ഞതും സംഭരണം കുറയാൻ കാരണം

2024-ൽ ഒന്നാംവിളക്കാലത്ത് മൊത്തം 74,324 മെട്രിക് ടൺ നെല്ലും 2023 ഒന്നാം വിളക്കാലത്ത് 1.57 ലക്ഷം മെട്രിക് ടൺ നെല്ലും സംഭരിച്ച സ്ഥാനത്താണിത്. 2023-ലെ സംഭരണ അളവിൽനിന്ന് 2024-ൽ പകുതിയായി കുറഞ്ഞപ്പോൾ, 2025-ൽ മുൻവർഷത്തേതിന്റെ മൂന്നിലൊന്ന് നെല്ലേ സംഭരിക്കാനുണ്ടാകൂ എന്നാണ് കണക്കുകൾ നൽകുന്ന സൂചന. പാലക്കാട് ജില്ലയിൽ ഇതുവരെ 2025 ഒന്നാംവിളക്കാലത്ത് സംഭരിച്ച നെല്ലിന്റെ വിലയായി 16.20 കോടി രൂപ വിതരണം ചെയ്തു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix