Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഒന്നാംവിള നെല്ലുസംഭരണത്തിൽ കുത്തനെ ഇടിവ്; നെല്ല് വിറ്റഴിച്ചതും ഉത്പാദനം കുറഞ്ഞതും സംഭരണം കുറയാൻ കാരണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്:ആലത്തൂർ സപ്ലൈകോയുടെ ഒന്നാംവിള നെല്ലുസംഭരണത്തിൽ കുത്തനെ ഇടിവ്. 2024 ഡിസംബർ എട്ടിന് ഒന്നാംവിള നെല്ലെടുപ്പ് 80 ശതമാനം പൂർത്തിയായപ്പോൾ 40,008 മെട്രിക്‌ടൺ നെല്ല് സംഭരിച്ചിരുന്നു. ഇക്കൊല്ലം ഇതേസമയത്ത് 16,194 മെട്രിക് ടൺ മാത്രമാണ് സംഭരിച്ചത്.

2024-ൽ ഒന്നാംവിളക്കാലത്ത് മൊത്തം 74,324 മെട്രിക് ടൺ നെല്ലും 2023 ഒന്നാം വിളക്കാലത്ത് 1.57 ലക്ഷം മെട്രിക് ടൺ നെല്ലും സംഭരിച്ച സ്ഥാനത്താണിത്. 2023-ലെ സംഭരണ അളവിൽനിന്ന് 2024-ൽ പകുതിയായി കുറഞ്ഞപ്പോൾ, 2025-ൽ മുൻവർഷത്തേതിന്റെ മൂന്നിലൊന്ന് നെല്ലേ സംഭരിക്കാനുണ്ടാകൂ എന്നാണ് കണക്കുകൾ നൽകുന്ന സൂചന. പാലക്കാട് ജില്ലയിൽ ഇതുവരെ 2025 ഒന്നാംവിളക്കാലത്ത് സംഭരിച്ച നെല്ലിന്റെ വിലയായി 16.20 കോടി രൂപ വിതരണം ചെയ്തു.

Tags :

Recent News

Advertisement
WhiteswanTV Footer