Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Lifestyle

ഫാറ്റി ലിവർ നിസ്സാരമല്ല; ശരീരം നൽകുന്ന മുന്നറിയിപ്പുകൾ ഇവ

ഫാറ്റി ലിവറിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് വിട്ടുമാറാത്ത ക്ഷീണം. ആവശ്യത്തിന് ഉറങ്ങിയാലും ഊർജ്ജമില്ലായ്മ, ക്ഷീണം, തളർച്ച എന്നിവ നിരന്തരം അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് കരൾ നൽകുന്ന മുന്നറിയിപ്പാകാം. ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളുന്ന കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് വഴിയാണ് നമ്മുക്ക് ക്ഷീണം തോന്നുന്നത്. വയറിന്റെ മുകൾഭാഗത്ത് വലതുവശത്തായാണ് കരളുള്ളത്. ഫാറ്റി ലിവറിന്റെ ആദ്യഘട്ടങ്ങളിൽ ഈ ഭാഗത്ത് നേരിയ വേദനയോ അല്ലെങ്കിൽ ഒരുതരം ഭാരമോ അനുഭവപ്പെടാം. ഇത് നിസ്സാരമായി കാണരുത്. ഫാറ്റിലിവർ കാരണമാകാം ഈ വേദന. വയറുവീർപ്പ്, ഗ്യാസ് അസ്വസ്ഥതകൾ, ദഹനക്കേട് […]
Read more

മണിക്കൂറുകളോളം മൂത്രം പിടിച്ചുവെക്കുന്ന ശീലമുണ്ടോ? സംഭവിക്കുന്നത് ഇത്…

തിരക്കായതിനാൽ, യാത്രയിൽ, ജോലിക്കിടയിൽ എഴുന്നേറ്റ് പോകാനുള്ള മടി തുടങ്ങിയ കാരണങ്ങൾ കൊണ്ട് പലരും മൂത്രം പിടിച്ചുവയ്ക്കുന്ന സ്വഭാവമുണ്ട്. ഇടയ്ക്കൊക്കെ ഇങ്ങനെ സംഭവിക്കുന്നത് സാധാരണയായി വലിയ പ്രശ്നമാകണമെന്നില്ല. എന്നാൽ പതിവായി മൂത്രം പിടിച്ചുവയ്ക്കുന്ന ശീലം മൂത്രാശയത്തിന്റെ ആരോ​ഗ്യത്തെ കാര്യമായി തന്നെ ബാധിക്കുമെന്ന് അറിയുക. ശരീരം പുറന്തള്ളുന്ന മാലിന്യമാണ് മൂത്രം. വൃക്കകൾ ഉൽപാദിപ്പിക്കുന്ന മൂത്രം മൂത്രാശയത്തിൽ ശേഖരിക്കപ്പെടുകയും നിറയുമ്പോൾ തലച്ചോറിലേക്ക് മൂത്രമൊഴിക്കണമെന്ന സന്ദേശം നൽകുകയും ചെയ്യുന്നു. ആവശ്യമായ സമയത്ത് മൂത്രമൊഴിക്കാതെ നിരന്തരം പിടിച്ചുവയ്ക്കുന്നത് ഈ സ്വാഭാവിക സംവിധാനത്തെ ബാധിക്കുന്നു. പേശികൾ […]
Read more

വെറുംവയറ്റിൽ തൈര് കഴിക്കുന്നത് നല്ലതാണോ?

ദഹനം, ഹോർമോണുകൾ, കുടലിന്റെ ആരോഗ്യം എന്നിവയെ ആശ്രയിച്ച് ശരീരത്തിൽ തൈര് എങ്ങനെ പെരുമാറുന്നു എന്നതെല്ലാം വ്യത്യസ്തമാണ്. പകൽ സമയത്ത് ദഹനം കൂടുതൽ സജീവമാണ്. വയറിലെ ആസിഡ്, ദഹന എൻസൈമുകൾ, കുടലിന്റെ ചലനം എന്നിവ പകലില്‍ കൂടുതൽ ശക്തമായിരിക്കും. ഇത് തൈരിനെ എളുപ്പത്തിൽ ദഹിക്കാൻ സഹായിക്കുന്നു. ദിവസത്തിന്റെ ആദ്യ പകുതിയിൽ ഇൻസുലിൻ സംവേദന ക്ഷമതയും ദഹന കാര്യക്ഷമതയും കൂടുതലാണ്. രാത്രി വൈകി കഴിക്കുന്നതിനേക്കാൾ രാവിലെയോ, ഉച്ചഭക്ഷണത്തിനൊപ്പമോ തൈര് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. തൈര് വെറും […]
Read more

വേ​ഗത്തിൽ ഭക്ഷണം കഴിച്ചാൽ പൊണ്ണത്തടി കൂടുമോ? പഠനം പറയുന്നത് ഇങ്ങനെ

രാവിലെ ഓഫീസിലേക്കുള്ള ഓട്ടം, ജോലിക്കിടയിലെ തിരക്ക്, യാത്ര അങ്ങനെ പല കാരണങ്ങൾ കൊണ്ട് ഭക്ഷണം വേ​ഗത്തിൽ, ശരിയായി ചവച്ചരയ്ക്കാതെ പെട്ടെന്ന് കഴിക്കുന്ന ശീലം പലർക്കും ഉണ്ടാകാം. ഭക്ഷണം കഴിക്കുന്നതിലെ വേ​ഗതയും ദഹനപ്രക്രിയയും തമ്മിൽ ബന്ധമുണ്ടെന്നും ഇത് പൊണ്ണത്തടിയിലേക്ക് നയിക്കാമെന്നും എത്ര പേർക്കറിയാം? ഭക്ഷണം വളരെ വേഗത്തിൽ കഴിക്കുന്നത് ചിലരിൽ വയറുവീക്കം, അസ്വസ്ഥത, അമിതമായി ഭക്ഷണം കഴിക്കൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകാം. ദഹനം വായിൽ നിന്ന് തന്നെ തുടങ്ങുന്ന ഒന്നാണ്. ഭക്ഷണം നന്നായി ചവയ്ക്കുമ്പോൾ അത് ചെറിയ കഷണങ്ങളായി […]
Read more

ചൂടു ചായക്കൊപ്പം പുകവലി ശീലമുണ്ടോ? കാൻസർ ഉൾപ്പെടെ വരും!

ചൂടോടെ ചായ കുടിക്കുന്നതിനിടെ സി​ഗരറ്റ് വലിയ്ക്കുന്ന ശീലമുണ്ടോ? ഒരുപാട് പേർ പിന്തുടരുന്ന കോമ്പിനേഷൻ ആണെങ്കിലും ആരോ​ഗ്യത്തിന് ​ഗുരുതര പ്രശ്നമുണ്ടാക്കിയേക്കാം എന്നറിയാമോ? ചൂടു ചായയ്ക്കൊപ്പം സി​ഗരറ്റും ഉപയോ​ഗിക്കുന്നത് അന്നനാളത്തിൽ കാൻസർ വരാനുള്ള സാധ്യത വർധിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ചൂടു തട്ടുമ്പോൾ അന്നനാളത്തിലെ കോശങ്ങൾക്ക് കേടുപാടുകൾ വരുത്തും. ഇതിനൊപ്പം, സിഗരറ്റിലെ ദോഷകരമായ രാസവസ്തുക്കൾ കൂടി ചേരുമ്പോൾ കോശങ്ങൾ നശിക്കാനുള്ള സാധ്യത വർധിക്കുന്നു. അനൽസ് ഓഫ് ഇന്റേണൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പുകവലിക്കുന്നതിനൊപ്പം ചൂടുള്ള ചായ കുടിക്കുന്നത് കാൻസർ പോലുള്ള […]
Read more

ആരോ​ഗ്യത്തിന് നല്ലത് മുട്ടയാണോ ചിക്കനാണോ? ഏതിലാണ് കൂടുതൽ പ്രോട്ടീൻ?

ആരോ​ഗ്യത്തിനും പോഷകത്തിനുമെല്ലാം നാം ആശ്രയിക്കുന്ന ഭക്ഷണങ്ങളാണ് ചിക്കനും മുട്ടയും. പോഷണത്തിന്റെ കാര്യമെടുത്താൽ രണ്ടും ഒന്നിനൊന്ന് മെച്ചമാണ്. ഇനി ശരീരത്തിൽ പ്രോട്ടീന്റെ അളവ്, വൈറ്റമിൻ എന്നിവ കൂട്ടുകയാണ് ലക്ഷ്യമെങ്കിൽ ഇതിൽ ഏത് കഴിക്കണം എന്ന സംശയമുണ്ടോ? 100 ഗ്രാം വേവിച്ച, തൊലി കളഞ്ഞ ചിക്കൻ ബ്രെസ്റ്റിൽ ഏകദേശം 31 ഗ്രാം അളവിലാണ് പ്രോട്ടീൻ അടങ്ങിയിരിക്കുന്നത്. അതേസമയം മുട്ടയിലാണെങ്കിൽ ഇത് 12 മുതൽ 13 ഗ്രാം മാത്രമാണുള്ളത്. ചുരുക്കി പറഞ്ഞാൽ ഒരേ അളവ് എടുത്താൽ മുട്ടയേക്കാൾ രണ്ടിരട്ടിയിലധികം പ്രോട്ടീൻ കൂടുതലാണ് […]
Read more

ചൂര മീനിൽ വിരകൾ, കഴിക്കാൻ പേടിയാണോ? ഇന്ത്യൻ ചൂര സുരക്ഷിതമെന്ന് പഠനം

കൊച്ചി: ബ്രസീലിലെ ചൂരമീനില്‍ വിരകള്‍ കണ്ടെത്തിയെന്ന വാര്‍ത്തകൾ കണ്ട് ആശങ്ക വേണ്ടെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). ഇന്ത്യന്‍ തീരങ്ങളില്‍ ലഭിക്കുന്ന ചൂര സുരക്ഷിതമാണെന്നും സിഎംഎഫ്ആര്‍ഐ വ്യക്തമാക്കി. ഇന്ത്യന്‍ തീരങ്ങളിലെ ചൂര ഉള്‍പ്പെടെയുള്ള മത്സ്യങ്ങളെ സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍ കൃത്യമായി നിരീക്ഷിക്കാറുണ്ട്. ഇവയില്‍ മനുഷ്യര്‍ക്ക് ഹാനികരമാകുന്ന തരത്തിലുള്ള ജീവികളുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നും ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് പറഞ്ഞു. കടലിലെ പാരിസ്ഥിതിക സാഹചര്യങ്ങള്‍, മറ്റു ജീവികളുടെ സാന്നിധ്യം എന്നിവയെ ആശ്രയിച്ചാണ് ഓരോ പ്രദേശത്തെയും മത്സ്യങ്ങളില്‍ പരാദ ജീവികളുടെ […]
Read more

നഖങ്ങളിലെ ഈ മാറ്റങ്ങൾ ശ്രദ്ധിക്കണം; ശരീരം നൽകുന്ന സൂചനകളാണ്

ന​ഖങ്ങൾ നല്ല ഭം​ഗിയിൽ വെട്ടിയൊതുക്കി പോളിഷ് ചെയ്ത് കൊണ്ടുനടക്കുന്നത് ഇഷ്ടപ്പെടുന്നവരേറെയാണ്. നഖങ്ങളുടെ വൃത്തിയുടെ പ്രാധാന്യത്തെ കുറിച്ച് ആർക്കും സംശയമൊന്നും കാണുകയുമില്ല. എന്നാൽ സൗന്ദര്യത്തിന് പുറമെ നഖങ്ങൾ നമ്മളുടെ ആരോ​ഗ്യത്തെ കുറിച്ച് കൂടി ചിലത് പറയുന്നുണ്ടെന്ന് ആരോ​ഗ്യ വിദ​ഗ്ധർ അഭിപ്രായപ്പെടുന്നു. നഖങ്ങളുടെ നിറം, ആകൃതി, ഘടന എന്നിവയിലൂടെ നിങ്ങളുടെ ആരോഗ്യം തിരിച്ചറിയാൻ സാധിക്കും. നഖങ്ങളിലെ നിറവ്യത്യാസം, ഘടനാവ്യത്യാസം എന്നിവ പോഷകക്കുറവിന്‍റെയും ആരോ​ഗ്യപ്രശ്നങ്ങളുടെയും ലക്ഷണങ്ങളാകാം. കൊയിലോണിയ (സ്പൂൺ ആകൃതിയിലുള്ള നഖങ്ങൾ): ഇത് പലപ്പോഴും ശരീരത്തിൽ ഇരുമ്പിന്റെ കുറവുമൂലമാണ് സംഭവിക്കുന്നത്. ഇത് […]
Read more

ഒരു ദിവസം പല തവണ മുഖം കഴുകുന്ന ശീലമുണ്ടോ?

ഇടയ്ക്കിടെ മുഖം കഴുകുന്ന ശീലമുള്ളവർ ഏറെയുണ്ട്. എന്നാൽ ദിവസത്തിൽ ഇത്ര തവണ മുഖം കഴുകേണ്ട ആവശ്യമുണ്ടോ? പലതവണ മുഖം കഴുകുന്നത് ചർമം കൂടുതൽ തെളിയാൻ സഹായിക്കുമെന്നാണ് പലരും കരുതുന്നത്. എന്നാൽ അമിതമായി മുഖം കഴുകുന്നത് ചർമത്തിലെ സ്വാഭാവിക എണ്ണമയം നീക്കം ചെയ്യുകയും വരൾച്ചയും ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടാക്കുകയും ചെയ്യാം. നന്നായി വിയർക്കുന്നവർ അതിനനുസരിച്ച് കഴുകുന്നത് നല്ലതാണ്. പ്രത്യേകിച്ച് എണ്ണമയമുള്ളതോ മുഖക്കുരുവിന് സാധ്യതയുള്ളതോ ആയ ചർമത്തിൽ ഇത് കൂടുതൽ പ്രയോജനകരമാണ്. എന്നാൽ ചർമം വരണ്ടതോ വളരെ സെൻസിറ്റീവായതോ ആണെങ്കിൽ […]
Read more

100 വയസ്സ് പിന്നിട്ടവർ ഒരു ലക്ഷം കടന്നു; ലോകത്തെ ഞെട്ടിച്ച് ജപ്പാന്റെ ദീർഘായുസ് റെക്കോർഡ്

ടോക്യോ: ലോകത്ത് ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ജപ്പാനിൽ പുതിയ റെക്കോർഡ്. രാജ്യത്ത് 100 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരുടെ എണ്ണം ആദ്യമായി ഒരു ലക്ഷം കടന്നിരിക്കുകയാണ്. ജപ്പാൻ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം നിലവിൽ നൂറ് വയസ്സ് കഴിഞ്ഞ 1,07,677 ആളുകളാണ് ജപ്പാനിലുള്ളത്. നൂറ് കടന്നവർ ലോകത്തിൽ ഏറ്റവും കൂടുതലുളളതും ജപ്പാനിൽ തന്നെ. കഴിഞ്ഞ വർഷത്തേക്കാൾ 7,914 പേരുടെ വർധനവാണിത്. ജപ്പാനിൽ 100 വയസ്സ് പിന്നിട്ടവരുടെ എണ്ണം തുടർച്ചയായി ഉയരുന്നത് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix