Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Lifestyle

ഇൻസ്റ്റമാർട്ട് വഴി ഇനി എൽപിജി സിലിണ്ടറും വാങ്ങാം; എത്തുന്നത് 10 കിലോ തൂക്കമുള്ള ‘നവ്യ’

ബെംഗളൂരു: ക്വിക് കൊമേഴ്സിലേക്ക് ഇനി എൽപിജി സിലിണ്ടറും. പലചരക്ക് സാധനങ്ങളും പാലും പച്ചക്കറിയും പോലെ സ്വിഗ്ഗിയുടെ ഇൻസ്റ്റമാർട്ട് വഴി 10 കിലോഗ്രാം സിലിണ്ടറുകൾ വീട്ടിലെത്തിക്കാൻ പൊതുമേഖലാസ്ഥാപനമായ എച്ച്പിസിഎലിന്റെ പദ്ധതി ബെംഗളൂരുവിൽ തുടങ്ങി. എച്ച്പിയുടെ 10 കിലോഗ്രാം തൂക്കമുള്ള നവ്യ സിലിണ്ടറുകളാണ് ഇൻസ്റ്റമാർട്ട് വഴി തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ ഓർഡർ ചെയ്യാനാകുന്നത്. എച്ച്പിയുടെ 5 കിലോഗ്രാം സിലിണ്ടറുകളും ഇൻസ്റ്റമാർട്ടിലൂടെ ലഭിക്കും.
Read more

39-ാം വയസിലും ഇത്രയും ഫിറ്റ്; മെസിയുടെ ഡയറ്റിലെ പ്രധാന ഭക്ഷണങ്ങൾ ഇവയാണ്

39-ാം വയസ്സിലും പഴയ വേഗതയും ചുറുചുറുക്കും പ്രകടനവും കൊണ്ട് ഫുട്ബോൾ ആരാധകരെ വിസ്മയിപ്പിക്കുകയാണ് ലയണൽ മെസി. കഠിന പരിശീലനത്തിനൊപ്പം കൃത്യമായ ഭക്ഷണക്രമവും ചേർന്നാലേ ഇത്തരത്തിൽ ഫിറ്റ്നസ് നിലനിർത്താനാകൂ. സ്പാനിഷ് മാധ്യമമായ Mundo Deportivoയുടെ റിപ്പോർട്ട് പ്രകാരം, മെസ്സിയുടെ ഡയറ്റീഷ്യനായ ​ഗിലിയാനോ പോസർ അഞ്ച് ഭക്ഷണങ്ങളെയാണ് ആരോഗ്യകരമായ ജീവിതത്തിന്റെ അടിത്തറയായി വിശേഷിപ്പിക്കുന്നത്. വെള്ളം, ഒലീവ് ഓയിൽ, മുഴുധാന്യങ്ങൾ, ഫ്രഷ് പഴങ്ങൾ, പച്ചക്കറികൾ എന്നിവയാണ് മെസ്സിയുടെ ഭക്ഷണക്രമത്തിലെ പ്രധാന ഘടകങ്ങൾ. മെസ്സിയുടെ ഭക്ഷണക്രമത്തിൽ ഏറ്റവും കൂടുതൽ നിയന്ത്രിച്ചിരിക്കുന്നത് പഞ്ചസാരയാണ്. “പഞ്ചസാര […]
Read more

മാവ് കുഴയ്ക്കുമ്പോൾ പാലും നെയ്യും; ചപ്പാത്തി സോഫ്റ്റാകാൻ ടിപ്സ്

ചപ്പാത്തിക്ക് മാവ് കുഴയ്ക്കുമ്പോൾ അൽപം പാലു കൂടി ചേർത്താൽ ചപ്പാത്തി കൂടുതൽ മൃദുവാകാനും കൂടുതൽ നേരം ഈർപ്പമുള്ളതാക്കാനും സഹായിക്കും. രുചിയുടെ കാര്യത്തിലും ഇത് സഹായിക്കും. നെയ്യ് അല്ലെങ്കിൽ എണ്ണ: മാവ് കുഴയ്ക്കുമ്പോൾ എണ്ണയോ നെയ്യോ ചേർക്കുന്നതും മാവ് സോഫ്റ്റ് ആകാൻ സഹായിക്കും. സമയമെടുത്തു മാവ് കുഴയ്ക്കുന്നത് മാവ് കൂടുതൽ മൃദുവാക്കും. കുഴച്ച ശേഷം വൃത്തിയുള്ള നനഞ്ഞ തുണി കൊണ്ട് മൂടിവയ്ക്കാം. 20 മിനിറ്റെങ്കിലും മാവ് വിശ്രമിക്കാൻ അനുവദിക്കുക. മാവിലെ ഗ്ലൂട്ടൻ അയയുകയും ദ്രാവകത്തെ നന്നായി വലിച്ചെടുക്കുകയും ചെയ്യും. […]
Read more

മണിക്കൂറുകളോളം തിരിഞ്ഞും മറിഞ്ഞും കിടക്കാറുണ്ടോ? സുഖമായി ഉറങ്ങാൻ ഈ വഴി പരീക്ഷിക്കൂ

മിലിട്ടറി സ്ലീപ്പ് മെത്തേഡ് എന്ന് കേട്ടിട്ടുണ്ടോ? 1981-ൽ പുറത്തിറങ്ങിയ Relax and Win: Championship Performance എന്ന പുസ്തകത്തിലൂടെയാണ് ഈ രീതി കൂടുതൽ ശ്രദ്ധ നേടിയത്. സൈനികർക്ക് സമ്മർദകരമായ സാഹചര്യങ്ങളിലും ശരീരം വേഗത്തിൽ റിലാക്സ് ചെയ്യാൻ സഹായിക്കുന്ന ഒരു ടെക്നിക്കായാണ് ഇത് അറിയപ്പെടുന്നത്. ഈ രീതി എങ്ങനെ ചെയ്യാമെന്ന് നോക്കാം. ആദ്യം കണ്ണുകൾ അടച്ച് മുഖത്തെ എല്ലാ പേശികളും റിലാക്സ് ചെയ്യുക. കൺപോളകൾ, കവിളുകൾ, താടി, വായുടെ ഉള്ളിലെ പേശികൾ, നാക്ക് എന്നിവയിലെ മുറുക്കം പൂർണമായി അയച്ചുവിടാൻ […]
Read more

വൃക്ക പണിമുടക്കാറായോ? ഈ ലക്ഷണങ്ങൾ തരും മുന്നറിയിപ്പ്

ചൊറിച്ചിലും വരണ്ട ചർമവും: വൃക്കകളുടെ തകരാർ മൂലം രക്തത്തിലെ ധാതുക്കളുടെയും പോഷണങ്ങളുടെയും സന്തുലനം താളം തെറ്റുകയും വരണ്ട ചർമത്തിനും ചൊറിച്ചിലിനും കാരണമാകുകയും ചെയ്യും. കാലുകളിൽ നീര്: വൃക്ക, കരൾ, ഹൃദയം എന്നിവ തകരാറിലാകുന്നതിൻറെ സൂചനയാണ് കാലുകളിലും കാൽവണ്ണയിലുമൊക്കെ നീര് വയ്ക്കുന്നത്. വൃക്കകളുടെ പ്രശ്നം കാരണം ശരീരത്തിൽ ലവണങ്ങളും മറ്റ് മാലിന്യങ്ങളും കെട്ടിക്കിടക്കുന്നതാണ് കാലുകളിലെ നീരിന് കാരണമാകുന്നത്. വിശപ്പില്ലായ്മ: ഭക്ഷണം കഴിച്ച് മണിക്കൂറുകൾ പിന്നിട്ടിട്ടും വിശപ്പ് തോന്നുന്നില്ലെങ്കിൽ അത് ശ്രദ്ധിക്കണം. ശരീരത്തിൽ വിഷാംശം അടിഞ്ഞു കൂടുന്നതാണ് വിശപ്പില്ലായ്മയുടെ കാരണം. […]
Read more

മഴക്കാലത്ത് താരൻ കൂടുന്നതിന് കാരണം ഇതാണ്, പരിഹാരവും അറിയാം

സാധാരണയെക്കാൾ മഴക്കാലമായാൽ തലയിൽ താരൻറെ അളവു വല്ലാതെ കൂടാൻ സാധ്യതയുണ്ട്. ഈർപ്പമുള്ള അന്തരീക്ഷമാണ് അതിന് പിന്നിലെ പ്രധാന കാരണം. മഴക്കാലത്ത് വായുവിലെ ഈർപ്പവും ചൂടും കൂടുന്നതിനാൽ തലയോട്ടിയിൽ വിയർപ്പും എണ്ണമയവും വർധിക്കുന്നു. ഈ സാഹചര്യം തലയോട്ടിയിൽ സ്വാഭാവികമായി കാണപ്പെടുന്ന മലാസീസിയ എന്ന ഫംഗസിന് വളരാനുള്ള സാഹചര്യം ഒരുങ്ങുന്നു. ചർമത്തിലും സ്കാൽപ്പിലും സ്വാഭാവികമായി കാണപ്പെടുന്ന ഒരു യീസ്റ്റ്-തരം ഫംഗസാണ് മലാസീസിയ. സ്കാൽപ്പിൻ്റെ ശുചിത്വം പാലിക്കുകയാണ് പ്രധാന മാർഗം. മഴക്കാലത്ത് ആഴ്ചയിൽ രണ്ടോ മൂന്നോ തവണയെങ്കിലും മുടി കഴുകുന്നത് അമിത […]
Read more

പഞ്ചസാര ഒഴിവാക്കി നോക്കൂ, ശരീരത്തിൽ സംഭവിക്കുന്ന ഈ മാറ്റങ്ങൾ കാണാം

അമിതമായി പഞ്ചസാര ഉപയോ​ഗിക്കുന്നത് അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. ഷു​ഗർ കട്ട് ഡയറ്റ് കൊണ്ട് ശരീരത്തിൽ എന്തൊക്കെ മാറ്റം ഉണ്ടാകുമെന്ന് നോക്കാം. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളിൽ കലോറി കൂടുതലായിരിക്കും. ഇവ ഒഴിവാക്കുമ്പോൾ ദിവസേന കഴിക്കുന്ന കലോറി കുറയുകയും ശരീരഭാരം നിയന്ത്രണത്തിലാകുകയും ചെയ്യും. പ്രത്യേകിച്ച് മധുരപാനീയങ്ങൾ ഒഴിവാക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കാം. അമിതമായ പഞ്ചസാര ഇൻസുലിന്റെ പ്രവർത്തനത്തെ ബാധിക്കുകയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിൽ പെട്ടെന്നുള്ള ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കുകയും ചെയ്യും. ചേർക്കുന്ന പഞ്ചസാര കുറയ്ക്കുന്നത് […]
Read more

കിടിലൻ മൈസൂർ പാക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ…

അവശ്യമായ ചേരുവകൾ കടലമാവ്: 1 കപ്പ്പഞ്ചസാര: 1 ¾ കപ്പ്വെള്ളം: ½ കപ്പ്സൺഫ്ലവർ ഓയിൽ: 1 കപ്പ്നെയ്യ്: ½ കപ്പ് തയ്യാറാക്കുന്ന വിധം കടലമാവ് നന്നായി അരിച്ചെടുക്കണം. സൺഫ്ലവർ ഓയിലും നെയ്യും തമ്മിൽ യോജിപ്പിക്കുക. ഇതിൽ നിന്ന് ഏകദേശം കാൽ കപ്പ് എടുത്ത് അരിച്ചു വെച്ച മാവിൽ ചേർത്ത് കട്ടകളില്ലാതെ നന്നായി കലക്കി വെക്കുക. ഇത് പിന്നീട് പഞ്ചസാര ലായനിയിൽ മാവ് പെട്ടെന്ന് അലിഞ്ഞു ചേരാൻ സഹായിക്കും. ബാക്കിയുള്ള എണ്ണയും നെയ്യും ചേർന്ന മിശ്രിതം മറ്റൊരു അടുപ്പത്ത് […]
Read more

ആലപ്പുഴയിൽ പടർന്ന് മുണ്ടിനീര്; എന്താണ് ലക്ഷണങ്ങൾ? ആരെയെല്ലാം ബാധിക്കും?

മുണ്ടിനീര് (മംപ്‌സ്), മുണ്ടിവീക്കം എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ രോഗം മിക്‌സോ വൈറസ് പരൊറ്റിഡൈറ്റിസ് എന്ന വൈറസ് മൂലം ആണ് ഉണ്ടാകുന്നത്. ഉമിനീർ ഗ്രന്ഥികളെയാണ് ഇവ ബാധിക്കുക. രോഗം ബാധിച്ചവരിൽ അണുബാധ ഉണ്ടായ ശേഷം ഗ്രന്ഥികളിൽ വീക്കം കണ്ടുതുടങ്ങുതിന് തൊട്ടു മുമ്പും വീക്കം കണ്ടു തുടങ്ങിയ ശേഷം നാലു മുതൽ ആറു ദിവസം വരെയുമാണ് സാധാരണയായി രോ​ഗം പകരാനുള്ള സാധ്യതയുള്ളത്. അഞ്ചു മുതൽ 15 വയസ് വരെയുള്ള കുട്ടികളെയാണ് രോഗം കൂടുതൽ ബാധിക്കുതെങ്കിലും മുതിർവരിലും ഇത് കാണപ്പെടാറുണ്ട്. […]
Read more

സാലഡ് ഉണ്ടാക്കുമ്പോൾ ഈ അബദ്ധങ്ങൾ വരാതെ സൂക്ഷിക്കണേ….

സാലഡ് തയ്യാറാക്കുമ്പോൾ ചില കോമ്പിനേഷനുകൾ ഒഴിവാക്കണം. വ്യത്യസ്ത തരം പഴങ്ങൾ പച്ചക്കറികളുമായും മറ്റ് പഴങ്ങളുമായും കലർത്തുന്നത് ദഹനപ്രശ്നങ്ങൾക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാം. തണ്ണിമത്തൻ മറ്റ് പഴങ്ങൾക്കൊപ്പം കഴിക്കരുത് തണ്ണിമത്തൻ ഒരിക്കലും മറ്റ് പഴങ്ങൾക്കൊപ്പം മിക്സ് ചെയ്തു കഴിക്കരുത് എന്ന് പറയും. തണ്ണിമത്തൻ, കുക്കുമിസ് മെലോ, കാന്താലൂപ്പ് പോലുള്ള ജലാംശം അധികം അടങ്ങിയ പഴങ്ങൾ മറ്റുള്ള പഴങ്ങൾക്കൊപ്പം കഴിക്കുമ്പോൾ ദഹനം ശരിയായ രീതിയിൽ നടക്കില്ല. പ്രോട്ടീൻ അടങ്ങിയ പഴങ്ങളും സ്റ്റാർച്ച് കൂടുതലുള്ള പഴങ്ങളും വാഴപ്പഴം പോലെ സ്റ്റാർച്ച് […]
Read more

Recent News

Advertisement
WhiteswanTV Footer