Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Lifestyle

​ഗ്രിൽഡ് ചിക്കൻ ഇഷ്ടമാണോ? എന്നാൽ കഴിച്ചാൽ ക്യാൻസർ വരുമെന്ന് അറിയാമോ?

പുതിയ ജീവിതശൈലിയും ഫാസ്റ്റ്ഫുഡ് സംസ്കാരവും ഓറൽ ക്യാൻസറിന് കാരണമാകും. യുഎസ്സിലെ മേരിലാൻഡ് സ്കൂൾ ഓഫ് മെഡിസിനിൽ നിന്നുള്ള ഗവേഷകർ നടത്തിയ ഒരു പഠനത്തിൽ ശരീരത്തിന് വീക്കം അഥവാ ഇൻഫ്ലമെഷൻ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ ഓറൽ കാൻസർ സാധ്യത വർധിപ്പിക്കുമെന്ന് കണ്ടെത്തിയിരുന്നു. മാറിയ ജീവിത ശൈലിയും ഭക്ഷണരീതിയുമൊക്കെ നമ്മുടെ ജീനോമിൽ ഒരു തരത്തിലുള്ള ആഘാതം ഉണ്ടാക്കിയിട്ടുണ്ട്. ഈ ആഘാതത്തിൻറെ ഫലമായി ജീനോമിൽ വ്യത്യാസങ്ങൾ വന്നുകൊണ്ടിരിക്കും. ഇത് കാൻസർ അല്ലെങ്കിൽ കാൻസറിന് മുന്നോടിയായുള്ള ലക്ഷണങ്ങളിലേക്ക് നയിക്കാം. വായിലും അതിന് അനുബന്ധമായുള്ള കലകളിലും […]
Read more

ഈ ഭക്ഷണം കഴിച്ചാൽ ആയുസിൽ നിന്ന് 36 മിനിറ്റ് കുറയും! പഠനം പറയുന്നത് ഇങ്ങനെ

ഒരു തവണ കഴിക്കുമ്പോൾ നിങ്ങളുടെ ആയുസിന്റെ 36 മിനിറ്റ് എടുക്കുന്ന ഒരു ഭക്ഷണമുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? അമേരിക്കയിലെ പ്രശസ്തമായ മിഷിഗൺ സർവകലാശാല നടത്തിയ ഒരു സുപ്രധാന പഠനത്തിലാണ് ഈ കണ്ടെത്തലുള്ളത്. പഠനറിപ്പോർട്ട് പ്രകാരം, ഒരു ബീഫ് ഹോട്ട് ഡോഗ് കഴിക്കുമ്പോൾ ഒരാളുടെ ആരോഗ്യകരമായ ജീവിതത്തിൽ നിന്ന് കൃത്യം 36 മിനിറ്റാണ് നഷ്ടമാകുന്നത്. അതായത്, ഹോട്ട് ഡോഗ് പോലെയുള്ള സംസ്കരിച്ച മാംസാഹാരങ്ങൾ ആരോഗ്യത്തിന് അത്രത്തോളം ഹാനികരമാണെന്നാണ് പഠനം പറയുന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള സോഡിയം, ട്രാൻസ് ഫാറ്റ്, […]
Read more

ഹെയർ മാസ്കും കണ്ടീഷണറും ഒന്നിച്ച് ഉപയോ​ഗിക്കാമോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ഹെയർ മാസ്കും കണ്ടീഷണറും മുടിയെ സംരക്ഷിക്കുന്ന പ്രധാന ഉൽപ്പന്നങ്ങളാണ്. എന്നാൽ ഇവ രണ്ടും ഒരേ കാര്യത്തിനല്ല ഉപയോ​ഗിക്കുന്നതെന്ന് അറിയാമോ? അവയുടെ പ്രവർത്തന രീതിയും വ്യത്യസ്തമാണ്. ഷാംപൂ ചെയ്തതിന് ശേഷം മുടിയുടെ ക്യൂട്ടിക്കിളിനെ മൃദുവാക്കുകയും ഈർപ്പം നിലനിർത്തുകയും ചെയ്യുന്ന ഉൽപ്പന്നമാണ് കണ്ടീഷണർ. ഇവ മുടി മൃദുവാക്കാനും മുടിക്ക് തിളക്കം കിട്ടാനും സഹായിക്കും. ഹെയർ മാസ്ക് ഡീപ് ട്രീറ്റ്മെന്റാണ്. ഇത് മുടിയുടെ ആഴങ്ങളിലേക്ക് എത്തി പോഷകങ്ങൾ നൽകുകയും കേടുപാടുകൾ പരിഹരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഷാംപൂ ചെയ്ത ശേഷം മുടിയുടെ മധ്യഭാ​ഗം […]
Read more

ചായകുടിയിൽ ഞെട്ടിച്ച് കേരളത്തിലെ ഈ രണ്ട് ന​ഗരങ്ങൾ

കൊച്ചി: ഇന്ത്യയിൽ ഏറ്റവുമധികം ചായകുടിക്കാർ ഉള്ളത് എവിടെയാണെന്ന് അറിയാമോ? അത് ബെം​ഗളുരുവാണ്. തൊട്ടു പിന്നിൽ മുംബൈയും ഹൈദരാബാദുമുണ്ട്. എന്നാൽ പട്ടികയിൽ ഞെട്ടിച്ചിരിക്കുന്നത് ഇവയൊന്നുമല്ല, കേരളത്തിലെ രണ്ട് ന​ഗരങ്ങളാണ്. കൊച്ചിയും തിരുവനന്തപുരവും. ഇൻ‌സ്റ്റാമാർട്ട് പുറത്തുവിട്ട റിപ്പോർട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 130 നഗരങ്ങളുടെ കണക്കെടുത്തപ്പോഴാണ് വളർച്ചനിരക്കിൽ കൊച്ചിയും തിരുവനന്തപുരവും മുന്നിലെത്തിയത്. വൻ വെല്ലുവിളി ഉയർ‌ത്തി ഭുവനേശ്വർ തൊട്ടടുത്തുണ്ട്. രുചിവൈവിധ്യങ്ങളുള്ള കഫേകളുടെ എണ്ണം, സ്റ്റാർട്ട് അപ്പ് ടീ ഷോപ്പുകൾ എന്നിവയാണ് ബെംഗളൂരുവിനെ പ്രധാനമായും മുന്നിലെത്തിച്ചത്. ഇന്ത്യയുടെ അതിവേഗം വളരുന്ന ‘ചായ നഗരം’ […]
Read more

യോഗ ചെയ്താൽ വണ്ണം കുറയുമോ? സമൂഹത്തിന്റെ സമ്മർദങ്ങളിൽ വീഴരുതെന്ന് സംയുക്ത വർമ

കൊച്ചി: ശരീരഭാരം കുറയ്ക്കുക എന്നത് മാത്രമല്ല ആരോഗ്യത്തിന്റെ മാനദണ്ഡമെന്നും, വണ്ണം കൂടുകയോ കുറയുകയോ ചെയ്യുന്നത് സ്വാഭാവികമായ പ്രക്രിയയാണെന്നും നടി സംയുക്തവർമ . യോഗയെക്കുറിച്ചും ഫിറ്റ്നസിനെക്കുറിച്ചും സംസാരിക്കവെയാണ് സംയുക്ത തന്റെ നിലപാട് വ്യക്തമാക്കിയത്. യോഗ സ്ഥിരമായി ചെയ്താലും ഒരാൾക്ക് വണ്ണം കൂടാനോ കുറയാനോ സാധ്യതയുണ്ടെന്ന് സംയുക്ത പറയുന്നു. ശരീരഭാരത്തിലെ മാറ്റങ്ങളെക്കുറിച്ച് അനാവശ്യ സമ്മർദം ചെലുത്തുന്നതിനേക്കാൾ മാനസികാരോഗ്യത്തിനും ശരീരസന്തുലനത്തിനുമാണ് മുൻതൂക്കം നൽകേണ്ടത് എന്നും അവർ ചൂണ്ടിക്കാട്ടി. സമൂഹം സൃഷ്ടിക്കുന്ന ‘വെയ്റ്റ് ലോസ്’ സമ്മർദങ്ങളിൽ അകപ്പെടരുതെന്നും, യോഗയാകാം, നടത്തമാകാം, ജിം പരിശീലനമാകാം, […]
Read more

തക്കാളി വേ​ഗം കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കാം

തക്കാളി കൂടുതൽ ദിവസം ഫ്രഷായി സൂക്ഷിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം. പഴുക്കാത്ത തക്കാളി ഫ്രിഡ്ജിൽ വെക്കേണ്ടതില്ല. ഫ്രിഡ്ജിലെ തണുത്ത അന്തരീക്ഷം തക്കാളി പഴുക്കുന്ന പ്രക്രിയയെ സാവധാനത്തിലാക്കുകയും അതിന്റെ സ്വാദ് കൂട്ടുന്ന എൻസൈമുകളെ നശിപ്പിക്കുകയും ചെയ്യും. അതുകൊണ്ടാണ് ഫ്രിഡ്ജിൽ വെക്കുന്ന തക്കാളികൾക്ക് സ്വാദ് നഷ്ട്പ്പെടുന്നത്. നന്നായി പഴുത്ത് പാകമായ ശേഷം മാത്രം ആവശ്യമെങ്കിൽ ഫ്രിഡ്ജിൽ വെച്ചാൽ മതി. തക്കാളി പ്ലാസ്റ്റിക് കവറുകളിൽ കെട്ടിവെക്കുമ്പോൾ അതിനുള്ളിൽ ഈർപ്പം കെട്ടിക്കിടക്കുകയും വായുസഞ്ചാരം തടസ്സപ്പെടുകയും ചെയ്യും. ഇത് പൂപ്പൽ വരാനും തക്കാളിയുടെ തൊലി […]
Read more

പുരുഷന്മാർ ധൈര്യമായി മാതളനാരങ്ങ കഴിക്കൂ, പെർഫോമൻസ് കുതിച്ചുയരും

മാതളനാരങ്ങ ലൈംഗികോത്തേജക ശേഷി വർധിപ്പിക്കുന്ന ഒന്നാണ്. പുരുഷന്‍മാരുടെ ലൈംഗികാസക്തിക്ക് പിന്നിലെ പ്രധാന ഹോര്‍മോണുകളിലൊന്നായ ടെസ്‌റ്റോസ്റ്റിറോണ്‍ വര്‍ദ്ധിക്കാന്‍ മാതളം സഹായിക്കുന്നതായി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ചലനശേഷിയുള്ള ബീജങ്ങളുടെ എണ്ണവും ശുക്ലത്തിന്റെ ഗുണനിലവാരവും ഇത് വര്‍ദ്ധിപ്പിക്കും. വിറ്റാമിന്‍ കെ, വിറ്റാമിന്‍ സി എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് മാതളനാരങ്ങ. ധാരാളം പൊട്ടാസ്യവും ഇതിലുണ്ട്. കൂടാതെ ഉയര്‍ന്ന അളവില്‍ ഫോസ്ഫറസും കാല്‍സ്യവും. അസ്ഥി സംബന്ധമായ പ്രശ്‌നങ്ങളില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കാന്‍ ഇത് സഹായിക്കും. ഇതിലെ ചില വര്‍ണ്ണഘടകങ്ങള്‍ക്ക് സ്ത്രീഹോര്‍മോണുകളായി പ്രവര്‍ത്തിക്കാന്‍ കഴിയും. ഫ്രഷ് ആയി […]
Read more

വാടകവീട് ഒഴിയുമ്പോൾ പെയിന്റടിച്ച് കൊടുക്കണോ? നിയമം പറയുന്നത് ഇങ്ങനെയാണ്…

നഗരങ്ങളിൽ വാടകയ്ക്ക് താമസിക്കുന്ന ഭൂരിഭാഗം പേരുടെയും ഏറ്റവും വലിയ ആശങ്കയാണ് വീടോ ഫ്ലാറ്റോ ഒഴിയുമ്പോൾ സെക്യൂരിറ്റി ഡെപ്പോസിറ്റ് (അഡ്വാൻസ് തുക) എങ്ങനെ മുഴുവനായി തിരികെ കിട്ടും എന്നത്. അറ്റകുറ്റപ്പണികളുടെയും റീ-പെയിന്റിങ്ങിന്റെയും പേരുപറഞ്ഞ് വലിയൊരു തുക വീട്ടുടമസ്ഥർ ഈടാക്കുന്നത് ഇന്ന് നഗരങ്ങളിൽ പതിവ് കാഴ്ചയാണ്. ഇത്തരത്തിൽ മുംബൈ ചെമ്പൂരിലെ ഒരു 1-BHK ഫ്ലാറ്റിലെ വാടകക്കാരന് നേരിടേണ്ടി വന്ന ദുരനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. 1-BHK പെയിന്റ് ചെയ്യാൻ ഒരു ലക്ഷം രൂപയോ? ചർച്ചയായി റെഡ്ഡിറ്റ് […]
Read more

മഴക്കാലത്ത് വയറിന് പണികിട്ടാതെ നോക്കാം; ഒഴിവാക്കാം ഈ ഭക്ഷണങ്ങൾ

ആരോഗ്യകാര്യത്തിൽ അൽപം കൂടുതൽ ശ്രദ്ധ ആവശ്യമുള്ള സമയമാണ് മഴക്കാലം. ബാക്ടീരിയ, വൈറസുകൾ, ഫംഗസ് ഇവയെല്ലാം വർധിക്കുന്ന സമയമാണിത്. ഈർപ്പം, കെട്ടിക്കിടക്കുന്ന വെള്ളം, താപനിലയിലുണ്ടാകുന്ന വ്യത്യാസങ്ങൾ ഇവയെല്ലാം ദഹനക്കേട്, അണുബാധകൾ, ഭക്ഷ്യമലിനീകരണം ഇവയ്ക്കുള്ള സാധ്യത കൂട്ടുന്നു. അതിനായി മഴക്കാലത്ത് ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെ എന്നറിയാം. മഴക്കാലത്ത് സ്ട്രീറ്റ് ഫുഡുകൾ അത്ര നല്ലതല്ല. തെരുവോര ഭക്ഷണശാലയിലെ ഭക്ഷണങ്ങൾ മഴക്കാലത്ത് മലിനമാകാൻ സാധ്യത കൂടുതലാണ്. വൃത്തിയില്ലാത്ത വെള്ളത്തിൽ തയാറാകുന്നതു കൊണ്ടും ഭക്ഷണം ശരിയായി കൈകാര്യം ചെയ്യാത്തതു കൊണ്ടും ഈർപ്പമടിക്കുന്നതു കൊണ്ടും ഭക്ഷണം […]
Read more

പടികൾ കയറുമ്പോൾ കിതപ്പ്, കാലിൽ നീര്; ഈ ലക്ഷണങ്ങളെ പേടിക്കണം

യാതൊരുവിധ കിതപ്പോ ബുദ്ധിമുട്ടുകളോ കടുത്ത ശ്വാസംമുട്ടലോ ഇല്ലാതെ രണ്ട് നില പടികൾ (Two flights of stairs) തുടർച്ചയായി കയറിപ്പോകാൻ നിങ്ങൾക്ക് സാധിക്കുന്നുണ്ടെങ്കിൽ അത് മികച്ച ഹൃദയാരോഗ്യത്തിന്റെ ലക്ഷണമാണ്. ഹൃദയത്തിന് ശരീരത്തിലെ പേശികളിലേക്ക് ആവശ്യത്തിന് ഓക്സിജൻ എത്തിക്കാൻ വലിയ ആയാസമില്ലാതെ സാധിക്കുന്നുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. അമിതമായി കിതപ്പോ ബുദ്ധിമുട്ടുകളോ ഉണ്ടെങ്കിൽ ശ്രദ്ധിക്കണം, ഹൃദയം അത്ര നല്ല അവസ്ഥയിലല്ല. ഉറക്കം കഴിഞ്ഞ് രാവിലെ എഴുന്നേൽക്കുമ്പോഴോ അല്ലെങ്കിൽ ഒരുപാട് സമയം ഇരിക്കുമ്പോഴോ നിങ്ങളുടെ പാദങ്ങളിലോ, കണങ്കാലിലോ അസാധാരണമായ വീക്കമോ തടിപ്പോ […]
Read more

Recent News

Advertisement
WhiteswanTV Footer