Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പ്രമേഹം ഉള്ളവരും വിഷമിക്കേണ്ട; നിങ്ങൾക്ക് കഴിക്കാവുന്ന പായസം ഇതാ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ണസദ്യയിൽ പായസം ഒഴിവാക്കുന്നതിനെ പറ്റി ചിന്തിക്കാൻ പറ്റുമോ? പ്രമേഹരോ​ഗികൾ വർധിച്ചുവരുന്ന കേരളത്തിൽ മധുരത്തെ അത്ര അടുപ്പിക്കാനും കഴിയില്ല. എന്നാൽ പ്രീഡയബറ്റിക് ആളുകൾക്കും പ്രമേഹരോ​ഗികൾക്കും പായസം ഒഴിവാക്കാതെ തന്നെ സദ്യ ആസ്വദിക്കാനുള്ള ചില മാർ​ഗങ്ങൾ ഇതാ

പഞ്ചാസാരയ്ക്ക് പകരം ഈന്തപ്പഴം പോലുള്ള പ്രകൃതിദത്ത മധുരവും നാരുകൾ കൂടുതലടങ്ങിയ ധാന്യങ്ങൾ ഉപയോ​ഗിച്ചും ആരോ​ഗ്യകരമായ പായസം തയ്യാറാക്കാം. എന്നാൽ പഞ്ചസാര ഇല്ലെന്ന് കരുതി കാർബോഹൈഡ്രേറ്റ് ഇല്ലാത്തത് എന്നർഥമില്ല. പ്രമേഹരോഗികൾ മിതമായ അളവിലേ കഴിക്കാവൂ.

ഒരു ഡയറ്റ് പായസം റെസിപ്പി നോക്കാം

ആവശ്യമായ ചേരുവകൾ

റാഗിപ്പൊടി – അര കപ്പ്
പാൽ – 2 കപ്പ്
ഈന്തപ്പഴം – 6 മുതൽ 8 വരെ
വെള്ളം – ആവശ്യത്തിന്
ഏലക്കാപ്പൊടി – അര ടീസ്പൂൺ
ബദാം അല്ലെങ്കിൽ പിസ്ത – ആവശ്യത്തിന്
നെയ്യ് – ഒരു ടീസ്പൂൺ, വേണമെങ്കിൽ

തയ്യാറാക്കുന്ന വിധം

ആദ്യം ഈന്തപ്പഴത്തിന്റെ കുരു മാറ്റി ചെറുചൂടുവെള്ളത്തിൽ 15 മുതൽ 20 മിനിറ്റ് വരെ കുതിർക്കുക. ശേഷം ഇത് അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. റാഗിപ്പൊടി അൽപം വെള്ളത്തിൽ കലക്കി കട്ടകളില്ലാതെ മാറ്റിവയ്ക്കുക. ഒരു പാത്രത്തിൽ പാൽ ചൂടാക്കി അതിലേക്ക് റാഗി മിശ്രിതം ചേർക്കുക. ചെറിയ തീയിൽ തുടർച്ചയായി ഇളക്കണം. റാഗി നന്നായി വേവിച്ച ശേഷം ഈന്തപ്പഴ പേസ്റ്റ് ചേർക്കുക. അവസാനം ഏലക്കാപ്പൊടിയും അരിഞ്ഞ നട്സും ചേർക്കാം. കൂടുതൽ രുചിക്കായി ഒരു ടീസ്പൂൺ നെയ്യും ചേർക്കാം. പഞ്ചസാര ചേർക്കാതെയും മധുരവും രുചിയും നിറഞ്ഞ പായസം റെഡി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer