Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഓണം കഴിഞ്ഞ് വിഭവങ്ങൾ ബാക്കി വന്നോ? സൂക്ഷിക്കേണ്ടത് ഇങ്ങനെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സാമ്പാർ, അവിയൽ, എരിശ്ശേരി, ഓലൻ, കാളൻ, പുളിശ്ശേരി, തോരൻ, കൂട്ടുകറി, പച്ചടി, കിച്ചടി തുടങ്ങി വിഭവങ്ങൾ ഒരുപാട് വരുമ്പോൾ ബാക്കിയാവുക സ്വാഭാവികം. അവ പാഴാകാതെ സൂക്ഷിച്ചാൽ അടുത്ത ദിവസവും ഉപയോ​ഗിക്കാം. സദ്യയ്ക്ക് ശേഷം ബാക്കിവരുന്ന കറികൾ സുരക്ഷിതമായി സൂക്ഷിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ.

സദ്യ കഴിഞ്ഞാൽ ബാക്കി വന്ന ഭക്ഷണം മണിക്കൂറുകളോളം പുറത്തുവെക്കരുത്. ചൂടുള്ള കറികൾ പൂർണമായി തണുത്തതിന് ശേഷം മാത്രമേ ഫ്രിഡ്ജിൽ വെക്കാവൂ എന്ന ധാരണ പലർക്കുമുണ്ട്. എന്നാൽ വളരെ നേരം ഊഷ്മാവിൽ വെക്കുന്നതും നല്ലതല്ല. കറി ചെറിയ അളവുകളായി ചെറിയ പാത്രങ്ങളിലാക്കി വേഗത്തിൽ തണുപ്പിക്കുന്നത് നല്ലതാണ്.

പുളിയും ഉപ്പും ഉള്ളതിനാൽ സാമ്പാർ ചില കറികളെക്കാൾ കൂടുതൽ സമയം കേടാകാതെ നിൽക്കാൻ സാധ്യതയുണ്ട്. എങ്കിലും ഫ്രിഡ്ജിൽ വെച്ച് ആവശ്യത്തിന് മാത്രമെടുത്ത് ചൂടാക്കുന്നതാകും നല്ലത്.

തേങ്ങയും തൈരും ചേർക്കുന്ന അവിയൽ വേഗത്തിൽ കേടാകാൻ സാധ്യതയുള്ള വിഭവമാണ്. സദ്യ കഴിഞ്ഞ ഉടൻ തന്നെ ചെറിയ അളവുകളായി മാറ്റി ഫ്രിഡ്ജിൽ വെക്കുക. ഒരിക്കൽ എടുത്ത ഭാഗം വീണ്ടും പ്രധാന പാത്രത്തിലേക്ക് ഒഴിക്കരുത്. കഴിക്കുന്നതിന് മുമ്പ് ആവശ്യത്തിന് മാത്രം എടുത്ത് ചൂടാക്കുക. രുചിവ്യത്യാസം വന്നാൽ കഴിക്കരുത്.

തൈര് ഉപയോഗിച്ചുണ്ടാക്കുന്ന വിഭവങ്ങൾ അധികസമയം പുറത്തുവെക്കുന്നത് ഒഴിവാക്കണം. സദ്യ കഴിഞ്ഞാൽ കഴിയുന്നത്ര വേഗം ഫ്രിഡ്ജിൽ വെക്കുക. വീണ്ടും വീണ്ടും ചൂടാക്കരുത്. അമിതമായ പുളിപ്പോ ദുർ​ഗന്ധമോ ഉണ്ടെങ്കിൽ കഴിക്കരുത്. ചോറ് പുറത്തുവെച്ചാൽ പെട്ടെന്ന് കേടാകാൻ സാധ്യതയുണ്ട്. ബാക്കിവന്ന ചോറ് വേഗത്തിൽ തണുപ്പിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുക. ചെറിയ പാത്രങ്ങളിലായി സൂക്ഷിക്കുന്നത് സൗകര്യപ്രദമാണ്. കഴിക്കുന്നതിന് മുമ്പ് നന്നായി ചൂടാകുന്ന രീതിയിൽ ചൂടാക്കുക.

ബാക്കിവന്ന കറികൾ വീണ്ടും ചൂടാക്കുമ്പോൾ മുഴുവൻ പാത്രവും പലതവണ ചൂടാക്കുന്നത് ഒഴിവാക്കണം. ആവശ്യത്തിന് മാത്രം എടുത്ത് നന്നായി ചൂടാക്കിയ ശേഷം കഴിക്കുക. ഒരിക്കൽ ചൂടാക്കിയ ഭക്ഷണം വീണ്ടും വീണ്ടും ഫ്രിഡ്ജിൽ വെക്കുന്നതും നല്ലതല്ല.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer