Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പെൺകുട്ടിക്കെതിരായ പീഡനശ്രമം; വീഡിയോ പുറത്തുവന്നതിന് പിന്നാലെ രാഷ്ട്രീയ സമ്മർദമെന്ന് ആരോപണം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജിവെച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊടുങ്ങല്ലൂർ: പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി അറസ്റ്റിൽ. ആക്രിക്കച്ചവടം നടത്തുന്ന മുത്തു(56)വിനെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റുചെയ്തത്. ഇയാൾ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്ന ദൃശ്യം പുറത്തുവിട്ട യുവതിയെ പ്രാദേശിക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഭീഷണിപ്പെടുത്തുന്ന മൊബൈൽഫോൺ ശബ്ദരേഖയും പുറത്തുവന്നു.ഇതോടെ മണ്ഡലം പ്രസിഡന്റ് പി.വി. രമണൻ സ്ഥാനം രാജിവെച്ചു. സംഭവത്തിൽ ബാലാവകാശ കമ്മിഷൻ കേസെടുത്തു. ഒരാഴ്ച മുൻപ് നടന്ന പീഡനശ്രമം മുത്തുവിന്റെ സുഹൃത്തും തമിഴ്‌നാട് സ്വദേശിയുമായ യുവതിയാണ് മൊബൈലിൽ പകർത്തിയത്. ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകുന്നതിനായാണ് കോൺഗ്രസ് നേതാവിന്റെ സഹായം തേടിയത്. ശബരിമലയ്ക്കു പോയിവന്നിട്ടു സംസാരിക്കാമെന്നായിരുന്നു ആദ്യം നൽകിയ മറുപടി. എന്നാൽ, തിരിച്ചെത്തിയതോടെ സ്വരം മാറി. വീഡിയോ മറ്റൊരാൾക്ക് അയച്ചുകൊടുത്തതിന്റെ പേരിൽ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖയാണ് യുവതി പുറത്തുവിട്ടിട്ടുള്ളത്. തനിക്കിപ്പോൾ അധികാരമുണ്ടെന്നും മുത്തുവിനെതിരേ പരാതി നൽകിയാൽ വെച്ചേക്കില്ലെന്നും മറ്റുമാണ് ശബ്ദരേഖയിലുള്ളത്.

ദ്യശ്യങ്ങളും ഫോൺ ശബ്ദരേഖയും സംബന്ധിച്ച് പോലീസ് ശാസ്ത്രീയാന്വേഷണം നടത്തും. അന്വേഷണത്തിൽ തെളിവുണ്ടെങ്കിൽ സംഭവമറിഞ്ഞിട്ടും പോലീസിനെ അറിയിക്കാതെ പ്രതിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചതിന് രമണന്റെ പേരിൽ കേസടുക്കുമെന്നും പോലീസ് പറഞ്ഞു.

അന്വേഷണം നടത്തുമെന്ന് ഡി.സി.സി.

മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുസ്ഥാനം രാജിവെച്ച് പി.വി. രമണൻ നൽകിയ കത്ത് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഔദ്യോഗികമായി സ്വീകരിച്ചതായും രാജിവെക്കാനിടയായ സംഭവത്തെക്കുറിച്ചന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഡി.സി.സി.

ജനറൽസെക്രട്ടറിമാരായ വി.എ അബ്ദുൽകരീം, ജെയിംസ് പോൾ എന്നിവരെ ചുമതലപ്പെടുത്തിയതായും ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോസഫ് ടാജറ്റ് അറിയിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റിന്റെ താത്കാലിക ചുമതല ഡി.സി.സി. ജനറൽസെക്രട്ടറി വി.എം. മൊഹിയുദ്ദീന് കൈമാറി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix