Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഷഹീദ് അറഫാത്ത്–സംവൃതാ സുനിൽ ചിത്രം ഒരുങ്ങുന്നു; ചിത്രീകരണം പൂർത്തിയായി, നിർമാണം നവരസയും സ്റ്റോൺ ബെഞ്ചും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ‘തങ്കം’ എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം സംവിധായകൻ ഷഹീദ് അറഫാത്ത് ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ‘നവരസ പ്രൊഡക്ഷൻ നമ്പർ 3’ എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രം, നവരസ ഫിലിംസിന്റെയും സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയുടെയും ബാനറിൽ ആണ് ഒരുങ്ങുന്നത്. നീണ്ട ഇടവേളക്ക് ശേഷം നടി സംവൃതാ സുനിൽ സിനിമലോകത്തേക്ക് മടങ്ങി വരുന്നു എന്ന പ്രത്യേകതയുമുണ്ട്.

ശ്രീജിത്ത് കെ.എസും കാർത്തികേയൻ എസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വിവേക് വി, സാകേത് എസ്. മേത്ത, ധിലോർ, റിജോഷ്, മോൻസി, ബ്ലെസി എന്നിവരാണ് ചിത്രത്തിന്റെ സഹനിർമാതാക്കൾ. ചിത്രത്തിന്റെ രചന നിർവഹിച്ചത് തങ്കം.
ദിലീഷ് പോത്തൻ, അൽഫോൺസ് പുത്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ജിബിൻ ഗോപിനാഥ്, അഭിജിത്ത് സുരേഷ്, അശ്വതി മനോഹരൻ, റിയാസ് ഖാൻ, ശ്രുതി ജയൻ, ബിസാൽ പ്രസന്ന എന്നിവരും ചിത്രത്തിന്റെ താരനിരയുടെ ഭാഗമാണ്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വരും.

ഛായാഗ്രഹണം: സുനിൽ കെ.എസ്, സംഗീതം: ജോൺപോൾ ജോർജ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: അഭിജിത്ത് സുരേഷ്, എഡിറ്റർ: കിരൺ ദാസ്, ഒറിജിനൽ സ്‌കോർ: അജീഷ് ആന്റോ, പ്രൊഡക്ഷൻ ഡിസൈനർ: സുഭാഷ് കരുൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിപിൻ വിജയൻ, പ്രൊഡക്ഷൻ കൺട്രോളർ: ബിനു മുരളി, ലൈൻ പ്രൊഡ്യൂസർ: അശ്വിൻ കെ.വി, മേക്കപ്പ്: റോണക്‌സ് സേവ്യർ, കോസ്റ്റ്യൂംസ്: ധന്യ ബാലകൃഷ്ണൻ, ഓൺലൈൻ മാർക്കറ്റിങ്: ഒബ്‌സ്‌ക്യൂറ, ഡിസൈൻസ്: യെല്ലോടൂത്ത്സ്, പി.ആർ.ഒ: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix