Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Lifestyle

ഒറിജിനലിനെ വെല്ലുന്ന വ്യാജൻ; അനലോ​ഗ് പനീർ തിരിച്ചറിയാനുള്ള വഴികൾ

വെജിറ്റേറിയൻസിന്റെ ഒരു പ്രിയ ഭക്ഷണമാണ് പനീർ. പ്രോട്ടീൻ, കാൽസ്യം, ആരോ​ഗ്യകരമായ കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്സ് തുടങ്ങി നിരവധി പോഷകങ്ങൾ പനീറിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ നമ്മൾ ആസ്വദിച്ചു കഴിക്കുന്ന പനീർ ശുദ്ധമാണോ? വിപണിയിൽ ഇപ്പോൾ വ്യാപകമായിരിക്കുന്നത് അനലോ​ഗ് പനീർ അഥവാ സിന്തറ്റിക് പനീർ എന്ന വ്യാജനാണ്. വില കുറവിൽ ലഭിക്കുന്ന ഇവ കാഴ്ചയിൽ പനീർ പോലെ തന്നെയാണ്. എന്നാൽ ​ഗുണങ്ങളുണ്ടാവില്ല. അനലോ​ഗ് പനീർ യഥാർഥ പനീറിനെ അപേക്ഷിച്ച് കൂടുതൽ കാലം കേടുകൂടാതെയിരിക്കും. ചില കച്ചവടക്കാരും ഹോട്ടലുകളും റസ്റ്ററന്‍റുകളുമൊക്കെ യഥാര്‍ഥ പനീര്‍ […]
Read more

ക്ലോറിൻ വെള്ളത്തിൽ കുളിച്ചാൽ മുടി കൊഴിയുമോ?

ക്ലോറിൻ വെള്ളത്തിൽ തല കുളിച്ചാൽ മുടി പൊഴിഞ്ഞു പോകുമോ? കാലങ്ങളായി പലർക്കുമുള്ള സംശയമാണിത്. എന്നാൽ ക്ലോറിൻ മാത്രമാണ് വില്ലനെന്ന് പറയാനാകില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. കുളിക്കുന്ന വെള്ളത്തിൽ ക്ലോറിൻ ഉണ്ടെന്ന് കരുതി മുടി പൂർണ്ണമായും നശിച്ചുപോകണമെന്നില്ല. എന്നാൽ ക്ലോറിനുമായി ആവർത്തിച്ച് സമ്പർക്കം ഉണ്ടാകുന്നത് മുടിയുടെ പുറംപാളിയെയും സ്വാഭാവിക ഈർപ്പത്തെയും ബാധിക്കാം. വെള്ളത്തിലെ സൂക്ഷ്മാണുക്കളെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ശക്തമായ അണുനാശിനിയാണ് ക്ലോറിൻ. വെള്ളത്തിലെ ക്ലോറിൻ മുടിയുമായി സമ്പർക്കത്തിൽ വരുമ്പോൾ മുടിയുടെ ഉപരിതലത്തിലെ സ്വാഭാവിക എണ്ണകൾ (sebum) നീക്കം ചെയ്യാൻ കാരണമായേക്കും. […]
Read more

ദിവസവും കറ്റാർവാഴ ജ്യൂസ് കുടിച്ചാൽ പ്രമേഹം മാറുമോ?

സൗന്ദര്യം മാത്രമല്ല, ആരോ​ഗ്യം കൂട്ടാനും കറ്റാർവാഴ ഉപയോ​ഗിക്കുമെന്നറിയാമോ? ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും ശരീരത്തിലെ ടോക്സിനുകളെ നീക്കം ചെയ്യാനും കറ്റാർവാഴ ജ്യൂസ് സഹായിക്കുമെന്ന അവകാശവാദങ്ങൾ സോഷ്യൽമീഡിയയിലടക്കം വ്യാപകമാണ്. എന്നാൽ കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് എല്ലാവർക്കും സുരക്ഷിതമായിരിക്കണമെന്നില്ല എന്നതാണ് യാഥാർത്ഥ്യം. ശരിയായ രീതിയിൽ തയ്യാറാക്കിയ purified inner-leaf aloe vera gel അടങ്ങിയ ചില ഉൽപ്പന്നങ്ങൾ ചെറിയ കാലയളവിൽ ഉപയോഗിക്കുന്നത് പൊതുവെ സുരക്ഷിതമായിരിക്കാമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ കറ്റാർവാഴ ജ്യൂസിന് പ്രത്യേക ആരോഗ്യഗുണങ്ങളുണ്ടെന്ന് ഉറപ്പിക്കാൻ […]
Read more

കോട്ടുവായ പകരുമോ? ഇതൊരു മനശാത്ര പ്രശ്നമാണോ? ഇതാണ് അതിന് പിന്നിലെ കാരണം

ഉറക്കം വരുമ്പോഴോ ക്ഷീണം, മടുപ്പൊക്കെ തോന്നുമ്പോഴെല്ലാം കോട്ടുവായ ഇടുന്നവരല്ലേ നമ്മളെല്ലാം. അത് കാണുന്നവരിലേക്കും ആ കോട്ടുവായ പകർന്നു പോകുന്നതായി ശ്രദ്ധിച്ചിട്ടില്ലേ! ഇതെങ്ങനെ എന്ന് ഒരിക്കലെങ്കിലും നിങ്ങൾ ചിന്തിച്ചു കാണും. ഒരു ദിവസം ആറ് മുതൽ 23 തവണ വരെ മനുഷ്യർ കോട്ടവായ ഇടാറുണ്ടെന്നാണ് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഓരോ കോട്ടുവായ സമയത്തും ശ്വാസം തുറന്ന വായയിലൂടെ എടുക്കുകയും ഏതാനും സെക്കൻറുകൾ പിടിച്ചുവെച്ച ശേഷം പുറത്തേക്ക് വിടുകയും ചെയ്യുന്നു. മനുഷ്യർ മാത്രമല്ല നായയും പൂച്ചയും മീനും ചിമ്പാൻസികളുമൊക്കെ ഉൾപ്പെട്ട ജീവജാലങ്ങളും […]
Read more

രാത്രിയിൽ നോൺ-വെജ് കഴിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിയണം

അത്താഴത്തിന് അധികമായി മാംസാഹാരങ്ങൾ കഴിക്കുന്നത് ആരോ​ഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഇത് ദഹനക്കേടു ഉണ്ടാവാനും ശരീരഭാരം വർധിക്കാനും കാരണമാകാം. രാത്രിയിൽ അമിത അളവിൽ, ഉയർന്ന കലോറിയുള്ള മാംസവിഭവങ്ങൾ പതിവായി കഴിക്കുന്നത് ശരീരഭാരം വർധിക്കാൻ കാരണമായേക്കാം. ഭാരം കൂടുമ്പോൾ പ്രമേഹ സാധ്യതയും വർധിക്കാം. പ്രോസസ് ചെയ്തതും കൊഴുപ്പു കൂടുതലുള്ളതുമായ മാംസം പതിവായി കഴിക്കുന്നതും അനാരോഗ്യകരമായ ജീവിതശൈലിയും ഒട്ടേറെ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. മട്ടൻ, ബീഫ്, പോർക്ക് എന്നിവയാണ് പൊതുവെ റെഡ്മീറ്റ് ആയി പരിഗണിക്കുന്നത്. റെഡ്മീറ്റ് പ്രത്യേകിച്ച്, പ്രോസസ് ചെയ്ത […]
Read more

ഈ വസ്തുക്കൾ ഒരു കാരണവശാലും വാഷിങ് മെഷീനിൽ ഇടല്ലേ…

എല്ലാ തരം വസ്ത്രങ്ങളും വാഷിങ് മെഷീന് നല്ലതല്ല എന്നറിയാമോ? നമ്മുടെ ചില അശ്രദ്ധകൾ പ്രിയപ്പെട്ട വസ്ത്രങ്ങൾ നശിച്ചുപോകാനും, വിലപിടിപ്പുള്ള വാഷിങ് മെഷീന്റെ തകരാറിനും കാരണമാകാറുണ്ട്. വാഷിങ് മെഷീനിലോ ഡ്രമ്മിലോ കേടുപാടുകൾ വരുത്താൻ സാധ്യതയുള്ളതിനാൽ, മെഷീനിൽ ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്ത ചില വസ്തുക്കൾ നോക്കാം. സ്വീക്വൻസുകൾ, മുത്തുകൾ, എംബ്രോയിഡറി, ബട്ടണുകൾ എന്നിവ പിടിപ്പിച്ച വസ്ത്രങ്ങൾ മെഷീനിൽ ഇടാതിരിക്കുന്നതാണ് ഉചിതം. ഇവ പലപ്പോഴും പശയോ നേർത്ത നൂലുകളോ ഉപയോഗിച്ചായിരിക്കും വസ്ത്രങ്ങളിൽ ഘടിപ്പിച്ചിരിക്കുന്നത്. വാഷിങ് മെഷീൻ അതിവേഗത്തിൽ കറങ്ങുമ്പോൾ ഇവ ഇളകി […]
Read more

തെരുവ് നായ്ക്കൾക്ക് ഇനി തോന്നുംപോലെ ഭക്ഷണം കൊടുക്കല്ലേ, പണി കിട്ടും; പുതിയ മാർ​​ഗ നിർദ്ദേശങ്ങളുമായി കേരളം

തെരുവ് നായ്ക്കളുമായി ബന്ധപ്പെട്ട് കടുത്ത തീരുമാനങ്ങളിലേക്ക് കടക്കുകയാണ് കേരളം. കുറേ കാലമായി തെരുവിൽ നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നവരും നായ്ക്കൾ കാരണം ദുരിതം അനുഭവിക്കുന്നവരും തമ്മിൽ നടക്കുന്ന തർക്കങ്ങൾക്ക് ഒരു പരിഹാരമാവുകയാണ്. ഇനി തോന്നുന്ന പോലെ നായ്ക്കൾക്ക് ഭക്ഷണം നൽകാനാകില്ല. തെരുവു നായകൾക്ക് വഴിയോരത്തും തെരുവിലും ഭക്ഷണം നൽകുന്നവർക്കെതിരേ നിയമനടപടിയെടുക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽ‌കിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. ഇതിന് കേന്ദ്രത്തിന്റെ നിയമപിന്തുണയമുണ്ട്. തെരുവിൽ ഭക്ഷണം നൽകുന്നതു വിലക്കി ബോർഡ് സ്ഥാപിക്കും. ലംഘിച്ചാൽ പരാതി അറിയിക്കാൻ തദ്ദേശസ്ഥാപനങ്ങളിൽ ഹെൽപ്പ് ലൈൻ […]
Read more

നിശബ്ദ കൊലയാളി; കരൾ പണി നിർത്തുന്നതിന് മുമ്പ് തരുന്ന മുന്നറിയിപ്പുകൾ ഇതാണ്

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ആന്തരികാവയവമാണ് കരൾ. ആഹാരത്തിലെ പോഷകങ്ങളെ വേർതിരിക്കുക, ശരീരത്തിലെ വിഷാംശങ്ങളെ അരിച്ച് പുറന്തള്ളുക, ദഹനത്തിന് സഹായിക്കുന്ന പിത്തരസം ഉത്പാദിപ്പിക്കുക തുടങ്ങി അഞ്ഞൂറിലേറെ സുപ്രധാന ധർമ്മങ്ങളാണ് കരൾ നിർവഹിക്കുന്നത്. അപ്പോൾ ആ കരൾ പണിമുടക്കിയാലോ? കരളിന്റെ അൻപത് ശതമാനത്തിലധികം പ്രവർത്തനക്ഷമത നഷ്ടപ്പെട്ടാൽ പോലും വലിയ ലക്ഷണങ്ങൾ പുറത്തുകാണിക്കാറില്ല എന്നതുകൊണ്ടാണ് കരൾ രോ​ഗങ്ങളെ നിശബ്ദ കൊലയാളി എന്ന് വിളിക്കുന്നത്. കരൾ രോ​ഗങ്ങളുടെ ലക്ഷണങ്ങൾ നോക്കാം വിശ്രമിച്ചാലും മാറാത്ത അമിതമായ ക്ഷീണവും ഉന്മേഷക്കുറവും.വയറിന്റെ വലതുവശത്ത് മുകളിലായി അനുഭവപ്പെടുന്ന ഭാരവും […]
Read more

കർക്കിടകത്തിൽ ഇലക്കറികൾ കൂടുതൽ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം

മഴക്കാലത്ത് ഇലകളുടെ പോഷക​ഗുണങ്ങൾ കൂടുമെന്നതിനാൽ കർക്കിടകമാസത്തിൽ ഇലക്കറികൾ കൂടുതൽ കഴിക്കണമെന്ന് പഴമക്കാർ പറയാറുണ്ട്. കർക്കടകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വിഭവമാണ് പത്തിലക്കൂട്ട് അഥവാ പത്തിലത്തോരൻ. പത്ത് ഇനം ഇലകൾ കൊണ്ടുണ്ടാക്കുന്ന തോരനാണിത്. കുമ്പളം, മത്തൻ, വെള്ളരി, താള്, തകര, ചേമ്പ്, ചീര, തഴുതാമ, ചേന, കീഴാർനെല്ലി. ചിലർ തഴുതാമ, മുക്കുറ്റി, കൊടിത്തൂവ, കൂവളം, പയർ തുടങ്ങിയവയാണ് ഉപയോ​ഗിക്കുക. ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഇലക്കറി ശീലിക്കുന്നത് മലബന്ധം ഇല്ലാതാക്കാനും മൂത്രം ധാരാളം ഉണ്ടാക്കുന്നതിനും നല്ലതാണ്. ച‍ർമം മൃദുവാക്കുന്നതും കണ്ണിനു […]
Read more

വായ്നാറ്റവും അസിഡിറ്റിയും അകറ്റും; പുതിനയിലയുടെ ​ഗുണങ്ങൾ അനവധി

പുതിനയിലെ മെന്തോൾ ദഹനപ്രക്രിയയെ സുഗമമാക്കാൻ സഹായിക്കുന്നു. വയറുവേദന, വയറുവീക്കം, ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾ കുറയ്ക്കാൻ പുതിന സഹായിക്കും. ഭക്ഷണത്തിന് ശേഷം പുതിന ചേർത്ത ചായ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. പുതിനയുടെ ഏറ്റവും വലിയ ഗുണങ്ങളിൽ ഒന്നാണ് വായ്നാറ്റം കുറയ്ക്കാനുള്ള കഴിവ്. ഇതിലെ മെന്തോൾ ശ്വാസത്തിന് ഉന്മേഷം നൽകുന്നു. അതുകൊണ്ടാണ് പല ടൂത്ത്‌പേസ്റ്റുകളിലും മൗത്ത് വാഷുകളിലും പുതിന ഉപയോഗിക്കുന്നത്. പുതിനയിൽ വിറ്റാമിൻ സി, വിറ്റാമിൻ എ, വിവിധ ആന്റിഓക്സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ കോശങ്ങളെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix