സൗന്ദര്യം മാത്രമല്ല, ആരോഗ്യം കൂട്ടാനും കറ്റാർവാഴ ഉപയോഗിക്കുമെന്നറിയാമോ? ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും ശരീരത്തിലെ ടോക്സിനുകളെ നീക്കം ചെയ്യാനും കറ്റാർവാഴ ജ്യൂസ് സഹായിക്കുമെന്ന അവകാശവാദങ്ങൾ സോഷ്യൽമീഡിയയിലടക്കം വ്യാപകമാണ്. എന്നാൽ കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് എല്ലാവർക്കും സുരക്ഷിതമായിരിക്കണമെന്നില്ല എന്നതാണ് യാഥാർത്ഥ്യം.
ശരിയായ രീതിയിൽ തയ്യാറാക്കിയ purified inner-leaf aloe vera gel അടങ്ങിയ ചില ഉൽപ്പന്നങ്ങൾ ചെറിയ കാലയളവിൽ ഉപയോഗിക്കുന്നത് പൊതുവെ സുരക്ഷിതമായിരിക്കാമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ കറ്റാർവാഴ ജ്യൂസിന് പ്രത്യേക ആരോഗ്യഗുണങ്ങളുണ്ടെന്ന് ഉറപ്പിക്കാൻ മതിയായ പഠനങ്ങൾ കുറവാണ്.
പ്രമേഹമുള്ള ചിലരിൽ കറ്റാർവാഴ ജ്യൂസ് രക്തത്തിലെ പഞ്ചസാരയും HbA1cയും കുറയ്ക്കാൻ സഹായിച്ചേക്കാമെന്ന് ചില പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇതിന്റെ അടിസ്ഥാനത്തിൽ കറ്റാർവാഴയെ പ്രമേഹചികിത്സയായി ഉപയോഗിക്കാനാകില്ല. കറ്റാർവാഴ ഇലയുടെ അകത്തുള്ള സുതാര്യമായ ഭാഗമാണ് ജെൽ. ഇലയുടെ പുറംഭാഗത്തിനടുത്തുള്ള മഞ്ഞ നിറത്തിലുള്ള ഭാഗമാണ് ലാറ്റക്സ്. കറ്റാർവാഴ ലാറ്റക്സിൽ അലോയിൻ ഉൾപ്പെടെയുള്ള anthraquinone ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ എത്തുന്നത് വയറുവേദന, അസ്വസ്ഥതകൾ, വയറിളക്കം എന്നിവയ്ക്ക് കാരണമാകാം. അമിതമായ ഉപയോഗം കൂടുതൽ ഗുരുതരമായ പ്രശ്നങ്ങൾക്കും കാരണമാകാം.
ലബന്ധം മാറ്റാൻ കറ്റാർവാഴ ജ്യൂസ് പതിവായി കുടിക്കുന്നത് അത്ര നല്ലതല്ലയ അതുപോലെ ഡോക്ടറുടെ നിർദേശമില്ലാതെ ദീർഘകാലം ദിവസവും കുടിക്കുന്നത് ആരോഗ്യത്തിന് ഗുരുതര പ്രശ്നം ഉണ്ടാക്കാം.


