Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഈ വസ്തുക്കൾ ഒരു കാരണവശാലും വാഷിങ് മെഷീനിൽ ഇടല്ലേ…

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ല്ലാ തരം വസ്ത്രങ്ങളും വാഷിങ് മെഷീന് നല്ലതല്ല എന്നറിയാമോ? നമ്മുടെ ചില അശ്രദ്ധകൾ പ്രിയപ്പെട്ട വസ്ത്രങ്ങൾ നശിച്ചുപോകാനും, വിലപിടിപ്പുള്ള വാഷിങ് മെഷീന്റെ തകരാറിനും കാരണമാകാറുണ്ട്. വാഷിങ് മെഷീനിലോ ഡ്രമ്മിലോ കേടുപാടുകൾ വരുത്താൻ സാധ്യതയുള്ളതിനാൽ, മെഷീനിൽ ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്ത ചില വസ്തുക്കൾ നോക്കാം.

സ്വീക്വൻസുകൾ, മുത്തുകൾ, എംബ്രോയിഡറി, ബട്ടണുകൾ എന്നിവ പിടിപ്പിച്ച വസ്ത്രങ്ങൾ മെഷീനിൽ ഇടാതിരിക്കുന്നതാണ് ഉചിതം. ഇവ പലപ്പോഴും പശയോ നേർത്ത നൂലുകളോ ഉപയോഗിച്ചായിരിക്കും വസ്ത്രങ്ങളിൽ ഘടിപ്പിച്ചിരിക്കുന്നത്. വാഷിങ് മെഷീൻ അതിവേഗത്തിൽ കറങ്ങുമ്പോൾ ഇവ ഇളകി വീഴാനും, കട്ടി കുറഞ്ഞ നേർത്ത തുണിയാണെങ്കിൽ അത് കീറിപ്പോകാനും സാധ്യതയുണ്ട്. ഇവ കൈകൊണ്ട് കഴുകുന്നതാണ് നല്ലത്.

അടിവസ്ത്രങ്ങൾ മെഷീനിൽ അലക്കുന്നതും അത്ര നല്ലതല്ല. ഇവയുടെ കൊളുത്തുകളും മറ്റും ഡ്രമ്മിന്റെ സുഷിരങ്ങളിൽ കുടുങ്ങാൻ സാധ്യതയുണ്ട്. കൂടാതെ, വസ്ത്രങ്ങളിൽ ഏറ്റവുമധികം അണുക്കൾ കാണപ്പെടുന്നത് അടിവസ്ത്രങ്ങളിലാണ്. ഒന്നിലധികം ആളുകളുടെ അടിവസ്ത്രങ്ങൾ വാഷിങ് മെഷീനിൽ ഒരുമിച്ച് അലക്കുന്നതും, മറ്റ് വസ്ത്രങ്ങൾക്കൊപ്പം ഇടുന്നതും അണുക്കൾ വേഗത്തിൽ പടരാൻ ഇടയാക്കും. ഇവ പ്രത്യേകം കഴുകുന്നതാണ് ആരോഗ്യത്തിന് നല്ലത്.

പാന്റിന്റെയും ഷർട്ടിന്റെയും പോക്കറ്റുകളിൽ നാണയങ്ങളും താക്കോലുകളും മറന്നുവെക്കുന്നതും വസ്ത്രങ്ങൾ അലക്കാനിടുമ്പോൾ ഇവ പുറത്തുചാടുകയും, പ്രത്യേകിച്ച് ഫ്രണ്ട്-ലോഡിങ് മെഷീനുകളുടെ ഡ്രമ്മിനും മുൻവശത്തെ ഗ്ലാസ് ഡോറിനും ഗുരുതരമായ കേടുപാടുകൾ വരുത്തുകയും ചെയ്യുന്നത് സാധാരണമാണ്. കൂടാതെ ഇവ ഡ്രെയിനേജ് പൈപ്പുകളിൽ കുടുങ്ങി വെള്ളം പുറത്തുപോകുന്നത് തടസപ്പെടുത്താനും സാധ്യതയുണ്ട്.

ഷൂസുകൾ, ഭാരമുള്ള മറ്റു വസ്തുക്കൾ, അല്ലെങ്കിൽ മെഷീന്റെ ശേഷിയിൽ കൂടുതൽ വസ്ത്രങ്ങൾ എന്നിവ ഒരുമിച്ച് ഇടുന്നത് മോട്ടോറിന് അമിതഭാരം നൽകുന്നു. ഇതുമൂലം മെഷീന് സുഗമമായി പ്രവർത്തിക്കാൻ സാധിക്കാതെ വരികയും വസ്ത്രങ്ങൾ കൃത്യമായി വൃത്തിയാകാതിരിക്കുകയും ചെയ്യും. കാലക്രമേണ മോട്ടോർ പൂർണമായും തകരാറിലാകാനും കാരണമാകും.

ഗ്രീസ്, എണ്ണ, അല്ലെങ്കിൽ മറ്റ് രാസവസ്തുക്കൾ എന്നിവ പറ്റിപ്പിടിച്ച വസ്ത്രങ്ങൾ നേരിട്ട് വാഷിങ് മെഷീനിലിട്ട് കഴുകുന്നതും തുടർന്ന് ഡ്രയറിൽ ഉണക്കുന്നതും അപകടകരമാണ്. വാഷിങ് മെഷീനിലും ഡ്രയറിലും ഈ കറകൾ പറ്റിപ്പിടിക്കാനും, ഡ്രയറിലെ ചൂട് കാരണം ചിലപ്പോൾ തീപിടുത്തത്തിന് വരെ കാരണമാകാനും ഇത് ഇടയാക്കും. കറ പുറത്ത് വെച്ച് കളഞ്ഞിട്ട് പിന്നെ മെഷീനിൽ ഇടുന്നതാകും നല്ലത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer