Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. രാജ്യവ്യാപകമായി വൈദ്യുതി ഉത്പാദനത്തിൽ കുറവുണ്ടായ സാഹചര്യത്തിൽ പവർ മാർക്കറ്റിൽ നിന്ന് ആവശ്യമായ വൈദ്യുതി വാങ്ങാൻ കഴിയാത്തതാണ് നിയന്ത്രണത്തിന് കാരണം.

വൈദ്യുതി നിയന്ത്രണം സംബന്ധിച്ച സന്ദേശങ്ങളും മുന്നറിയിപ്പുകളും വൈകിട്ട് ആറിന് ശേഷം ലഭിച്ചേക്കും. പവർ മാർക്കറ്റിൽ നിന്ന് ആവശ്യമായ വൈദ്യുതി ലഭിച്ചാൽ നിയന്ത്രണം ഒഴിവാക്കാനാകും. മാർക്കറ്റിലെ വൈദ്യുതി ലഭ്യത പരിശോധിച്ച ശേഷമായിരിക്കും നിയന്ത്രണം സംബന്ധിച്ച അന്തിമ തീരുമാനം.

കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ സംസ്ഥാനത്ത് കാര്യമായ വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നില്ല. പവർ മാർക്കറ്റിൽ നിന്ന് വൈദ്യുതി വാങ്ങാൻ സാധിച്ചിരുന്നതിനാലായിരുന്നു ഇത്. എന്നാൽ രാജ്യത്തെ വൈദ്യുതി ഉത്പാദനം കുറഞ്ഞതോടെ ആവശ്യമായ വൈദ്യുതി വിപണിയിൽ നിന്ന് ലഭിക്കാത്ത സാഹചര്യമുണ്ടായാൽ നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബി നിർബന്ധിതമാകും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix