Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Lifestyle

അമിതമായി പാക്കറ്റ് ചിപ്സ് കഴിക്കാറുണ്ടോ? എങ്കിൽ സൂക്ഷിക്കണം!

ഒറ്റയിരിപ്പിൽ ഒരു പാക്കറ്റ് ചിപ്സെല്ലാം കഴിച്ചു തീർക്കുന്ന ശീലമുണ്ടോ? എങ്കിൽ സൂക്ഷിച്ചോ, ഭാവിയിൽ അത് നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് ഇല്ലാതാക്കുമെന്ന് വിശദീകരിക്കുകയാണ് ഓസ്ട്രേലിയയിലെ മൊനാഷ് സര്‍വകലാശാല ​ഗവേഷകർ സമീപകാലത്ത് നടത്തിയ പഠനം. റെഡി-ടു-ഈറ്റ് വിഭവങ്ങളടക്കമുള്ള അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ (UPF) നമ്മുടെ ആരോ​ഗ്യത്തെ പലതരത്തില്‍ ബാധിക്കാമെന്ന് നിരവധി പഠനങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യാവസായിക പ്രക്രിയകളിലൂടെ അമിതമായി സംസ്കരിച്ച്, പോഷകഗുണം കുറഞ്ഞതും കൃത്രിമ ചേരുവകൾ (പ്രസർവേറ്റീവുകൾ, നിറങ്ങൾ, രുചിവർധിനികൾ) അടങ്ങിയതുമായ ഭക്ഷണങ്ങളാണ് അൾട്രാ-പ്രോസസ്ഡ് ഫുഡ്സ്. പാക്കറ്റിലാക്കിയ സ്നാക്സ്, […]
Read more

ഒരാൾക്ക് എത്ര ലിറ്റർ മദ്യം വരെ കൈവശം വെക്കാം? ലംഘിച്ചാൽ എന്താണ് ശിക്ഷ? നിയമം പറയുന്നത് ഇങ്ങനെ

കേരള അബ്കാരി നിയമപ്രകാരം ഒരാൾക്ക് ലൈസൻസില്ലാതെ വ്യക്തിഗത ആവശ്യങ്ങൾക്കായി വീടുകളിലോ കൈവശമോ വയ്ക്കാവുന്ന മദ്യത്തിന്റെ അളവിന് വ്യക്തമായ നിയമപരമായ പരിധികളുണ്ട്. ഈ നിശ്ചിത അളവിൽ കൂടുതൽ മദ്യം കൈവശം വയ്ക്കുന്നത് ജാമ്യമില്ലാത്ത കുറ്റമായിട്ടാണ് കണക്കാക്കുന്നത്. എക്സൈസ് വകുപ്പ് നിർണ്ണയിച്ചിട്ടുള്ള നിയമപരമായ അളവുകൾ പ്രകാരം ഒരാൾക്ക് പരമാവധി 3 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും (IMFL), 3.5 ലിറ്റർ ബിയറും, 3.5 ലിറ്റർ വൈനും കൈവശം സൂക്ഷിക്കാവുന്നതാണ്. കൂടാതെ 2.5 ലിറ്റർ കള്ളും, 2.5 ലിറ്റർ വിദേശ […]
Read more

ചർമ്മം തിളങ്ങണോ? പഞ്ചസാര ഒഴിവാക്കിയാൽ മതി

ഭക്ഷണത്തിൽ നിന്ന് പഞ്ചസാര ഒഴിവാക്കുന്നതു കൊണ്ട് പ്രമേഹ സാധ്യത കുറയ്ക്കാമെന്നത് മാത്രമല്ല, ചർമം തിളങ്ങാനും സഹായിക്കും. സംഭവം സത്യമാണ്, പഞ്ചസാരയുടെ ഉപയോ​ഗം കുറയുന്നതോടെ വയറിലെക്കും കരളിലെയും കൊഴുപ്പ് കുറയാൻ സഹായിക്കും. ഇത് ചർമത്തിലും മുഖത്തുമൊക്കെ പ്രതിഫലിക്കും. മുഖത്തെ തടിപ്പും കണ്ണിന് താഴെയുള്ള വീക്കവും കുറയ്ക്കാൻ സഹായിക്കുന്നു. പഞ്ചസാര ഉപേക്ഷിക്കുന്നത് കുടലിലെ ബാക്ടീരിയകൾക്ക് നല്ലതാണ്. ഇത് ദഹനം മെച്ചപ്പെടുത്തുകയും ഇൻഫ്ലമേഷൻ കുറയ്ക്കുകയും ചെയ്യും. ഈ ശീലം ആരോഗ്യമുള്ള ചർമം ലഭിക്കാൻ സഹായിക്കും. മുഖക്കുരു അല്ലെങ്കിൽ മുഖത്തെ ചുവപ്പ് നിറം […]
Read more

കറന്റ് പോകുമ്പോൾ ഫ്രിഡ്ജ് തുറക്കരുത്! പവർകട്ട് മറികടക്കാൻ ടിപ്സ്

ജനലുകളും വാതിലുകളും ഇപ്പോഴത്തെ കൊടും ചൂട് മറികടക്കാൻ വീടിനുള്ളിലെ വായുസഞ്ചാരം കൂട്ടേണ്ടത് പ്രധാനമാണ്. രാവിലെ നേരത്തെയും വൈകുന്നേരവും അന്തരീക്ഷം താരതമ്യേന തണുത്തിരിക്കുമ്പോൾ ജനലുകളും വാതിലുകളും തുറന്ന് വായുസഞ്ചാരം ഉറപ്പാക്കാം. എന്നാൽ ഉച്ച സമയത്ത് നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന ജനലുകൾ കർട്ടൻ, ബ്ലൈൻഡ് തുടങ്ങിയവ ഉപയോഗിച്ച് അടച്ചിടുന്നത് വീടിനുള്ളിലേക്ക് ചൂട് കയറുന്നത് കുറയ്ക്കാൻ സഹായിക്കും. ഫ്രിഡ്ജ് ഇടയ്ക്കിടെ തുറക്കേണ്ട വൈദ്യുതി ഇല്ലാത്തപ്പോൾ ഫ്രിഡ്ജിന്റെ കാര്യത്തിൽ ശ്രദ്ധ വേണം. ഫ്രിഡ്ജിന്റെ വാതിൽ ഇടയ്ക്കിടെ തുറക്കുന്നത് അകത്തെ തണുപ്പ് വേഗത്തിൽ നഷ്ടപ്പെടാൻ […]
Read more

കിഡ്നി വിറ്റും ആധാരം പണയം വെച്ചും വരെ ഐഫോൺ വാങ്ങുന്നവർ! കടം വാങ്ങിയാണെങ്കിലും സ്വന്തമാക്കണമെന്ന ഭ്രമത്തിന് പിന്നിലെ മനഃശാസ്ത്രം എന്താണ്?

ഏറെ കാത്തിരുന്ന ആപ്പിൾ ഇവന്റിന് പിന്നാലെ ആപ്പിൾ തങ്ങളുടെ പുതിയ ഐഫോൺ 18 സീരീസ് പുറത്തിറക്കിയതോടെ സ്മാർട്ട്ഫോൺ വിപണി വീണ്ടും സജീവമായിരിക്കുകയാണ്. സംഭവം വളരെ ആവേശത്തോടെ കാത്തിരുന്ന പലരും പക്ഷേ വില കണ്ടതോടെ ഞെട്ടിയിരിക്കുകയാണ്. ഇന്ത്യയിൽ ഐഫോൺ 18 പ്രോയ്ക്ക് 1,64,900 രൂപയും, പ്രോ മാക്സിന് 1,79,900 രൂപയുമാണ് പ്രാരംഭ വില. ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഫോണായ ഐഫോൺ ഡ്യുവോയ്ക്ക് 2,99,900, അതായത് മൂന്ന് ലക്ഷം രൂപയാണ് വില വരുന്നത്. ടോപ് വേരിയന്റുകൾക്ക് 4 ലക്ഷത്തിന് മുകളിലും […]
Read more

യാത്രയ്ക്കിടെ തലകറക്കവും ഛർദിയും; മോഷൻ സിക്ക്നസ് ഒഴിവാക്കാൻ ഈ ടിപ്സ് പരീക്ഷിക്കാം

യാത്രകൾ ഇഷ്ടമില്ലാത്തവരായി ആരും കാണില്ല. എന്നാൽ കാറിലോ ബസിലോ ട്രെയിനിലോ വിമാനത്തിലോ ബോട്ടിലോ യാത്ര ചെയ്യുമ്പോൾ ചിലർക്ക് തലകറക്കം, ഓക്കാനം, ഛർദി തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടാറുണ്ട്. ഒരു യാത്ര മൊത്തത്തിൽ കുളമാക്കാൻ ഇത് മതി, മോഷൻ സിക്ക്നസ് എന്നാണ് ഇതിനെ പറയുക. കണ്ണുകൾ കാണുന്ന ചലനവും അകത്തെ ചെവി തിരിച്ചറിയുന്ന ചലനവും തമ്മിൽ പൊരുത്തക്കേടുണ്ടാകുമ്പോഴാണ് സാധാരണയായി മോഷൻ സിക്ക്നസ് ഉണ്ടാകുന്നത്. കാര്യമായ മരുന്നൊന്നും ഇതിനില്ല, മോഷൻ സിക്ക്നസിന് കാരണമാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതാണ് ഏറ്റവും നല്ല പ്രതിരോധ മാർഗം. […]
Read more

ഇനി പാമ്പ് കടിച്ചാലും മരിക്കില്ല! വിഷം നിർവീര്യമാക്കുന്ന ആന്റി വെനം കണ്ടെത്തി ​ശാസ്ത്രജ്ഞർ

ന്യൂഡല്‍ഹി: ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകളെ കൊല്ലുന്ന ജീവികളിലൊന്ന് പാമ്പ് ആണെന്നതിൽ തർക്കമില്ല. എന്നാൽ ആ ഭയത്തിന് അവസാനമാകുന്നുവെന്ന സൂചനകളാണ് വരുന്നത്. ഇന്ത്യയിലുടനീളം കാണപ്പെടുന്ന വിവിധതരം മൂര്‍ഖന്‍ പാമ്പുകളുടെയും രാജവെമ്പാലയുടെയും വിഷം നിര്‍വീര്യമാക്കാന്‍ ശേഷിയുള്ള ആന്റിവെനം വികസിപ്പിച്ചു. ലോകമെമ്പാടുമായി പ്രതിവര്‍ഷം ലക്ഷത്തിലധികം ആളുകള്‍ പാമ്പുകടിയേറ്റ് മരിക്കുന്നുണ്ട്. ഇതില്‍ പകുതിയോളം മരണങ്ങളും ഇന്ത്യയിലാണ്. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഗവേഷകര്‍ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഡെന്മാര്‍ക്കിന്റെ സഹായത്തോടെയാണ് ഈ ആന്റിവെനം വികസിപ്പിച്ചത്. നിലവില്‍ എല്ലാ മൂര്‍ഖന്‍ പാമ്പുകളുടെയും […]
Read more

അങ്ങനെ ആരും ഉറങ്ങേണ്ട..! പുലർച്ചെ വരെ കറന്റ് കട്ട്, വലഞ്ഞ് ജനം

തിരുവനന്തപുരം: കൊടും ചൂടിനും ഉഷ്ണത്തിനുമൊപ്പം കറന്റ് കൂടിയില്ലെങ്കിലോ? ഇന്നലെ അതും സംഭവിച്ചു. ഇന്നലെ രാത്രി 8:15 മുതൽ ഇന്ന് പുലർച്ചെ 1 മണി വരെ വൈദ്യുതി നിയന്ത്രണം വേണ്ടി വന്നെന്ന് കെഎസ്ഇബി സമ്മതിക്കുന്നു. വൈകുന്നേരം 6.30 നും 12.30 നും ഇടയിൽ ഭാഗികമായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാം എന്നായിരുന്നു കെഎസ്ഇബി അറിയിപ്പ്. എന്നാൽ അതെല്ലാം തെറ്റിച്ച് പുലർച്ചേയും കറന്റ് പോകുന്ന കാഴ്ച്ചയാണ് ഇന്നലെ കണ്ടത്. ചൊവ്വാഴ്ച സംസ്ഥാനത്തു വൈദ്യുതി ഉപഭോഗം ഉയർന്ന നിലയിൽ ആയിരുന്നെന്ന് കെഎസ്ഇബി […]
Read more

നിങ്ങൾ വാങ്ങുന്ന ചായപ്പൊടിയിൽ മായമുണ്ടോ? വീട്ടിൽ തന്നെ പരിശോധിക്കാം

ദിവസവും നാലോ അഞ്ചോ ചായ കുടിക്കുന്നവരുണ്ട്. എന്നാല്‍ കടയില്‍ നിന്ന് വാങ്ങുന്ന ചായപ്പൊടിയില്‍ പലപ്പോഴും തേയില മാത്രമായിരിക്കില്ല. ചായപ്പൊടിയുടെ അളവും കടുപ്പവും കൂട്ടുന്നതിന് പലതരം മായം കലര്‍ത്താറുണ്ട്. ചായപ്പൊടിയിലെ മായം കണ്ടെത്താൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) നിർദേശിച്ചിട്ടുള്ള വീട്ടിൽ തന്നെ ചെയ്യാവുന്ന രണ്ട് ലളിതമായ പരിശോധനകൾ അറിഞ്ഞിരിക്കാം. കാന്തം ഉപയോ​ഗിച്ചുള്ള പരിശോധന ഒരു പരന്ന പ്ലേറ്റിലോ കടലാസിലോ ഉണങ്ങിയ തേയില വിതറുക. വൃത്തിയുള്ള ഒരു കാന്തം എടുത്ത് പതുക്കെ ഇലകൾക്ക് […]
Read more

കൊടും ചൂടാണ്, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുകയാണ്. ഉയർന്ന താപനിലയ്ക്കൊപ്പം അന്തരീക്ഷ ഈർപ്പവും ആരോ​ഗ്യത്തെ കൂടുതൽ ബുദ്ധിമുട്ടിലാക്കാം. അമിത ചൂടിൽ വിയർത്തൊലിക്കുക മാത്രമല്ല, കഠിനമായ ക്ഷീണം, നിർജ്ജലീകരണം, ചൂടുകുരു, പേശിവേദന, ഹീറ്റ് എക്സോസ്റ്റ്ഷൻ, ഹീറ്റ് സ്ട്രോക്ക് തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകാം. ഹൃദയം, വൃക്ക, ശ്വാസകോശം സംബന്ധമായ രോ​ഗങ്ങളുള്ളവരിലും പ്രായമായവരിലും കുട്ടികളിലും അപകടസാധ്യത കൂടുതലാണ്. അമിതമായ ചൂട് ശരീരത്തിലെ ജലാംശവും ഇലക്ട്രോലൈറ്റുകളും നഷ്ടപ്പെടുത്തുകയും ഹൃദയത്തിനും വൃക്കകൾക്കും അധിക സമ്മർദം ഉണ്ടാക്കുകയും ചെയ്യാം. ചിലരിൽ നിലവിലുള്ള ഹൃദ്രോഗം, പ്രമേഹം, ശ്വാസകോശ രോഗങ്ങൾ തുടങ്ങിയവ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix