Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: science

മനുഷ്യനിൽ ആദ്യമായി ഷാമോണ്ട വൈറസ് സ്ഥിരീകരിച്ചു

പാരീസ്: ആഭ്യന്തര കലാപം രൂക്ഷമായിരിക്കുന്നതിനിടെ ഫ്രാൻസിനെ പിടിച്ചുകുലുക്കി പുതിയ റിപ്പോർട്ടുകൾ. കന്നുകാലികളില്‍ കണ്ടുവരുന്ന ഷാമോണ്ട വൈറസ് മനുഷ്യരില്‍ ആദ്യമായി സ്ഥിരീകരിച്ചു. ഫ്രാന്‍സിലെ ലിയോണിലാണ് കഴിഞ്ഞ ദിവസം മരിച്ച 60കാരനായ രോഗിയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതുവരെ കന്നുകാലികളില്‍ മാത്രം കാണപ്പെട്ടിരുന്നതാണ് രോഗം. നിലവില്‍ പൊതുജനങ്ങളിലേക്ക് വ്യാപന ഭീഷണിയില്ലെന്ന് അധികൃതര്‍ അറിയിച്ചു. ‌‌ നാഡീസംബന്ധമായ ലക്ഷണങ്ങളാണ് രോഗി പ്രകടിപ്പിച്ചത്. പ്രതിരോധ ശേഷി കുറഞ്ഞു. വൈറസ് എങ്ങനെയാണ് രോഗിയെ ബാധിച്ചത് എന്ന് വ്യക്തമല്ല. മേഖലയില്‍ കന്നുകാലികള്‍ക്കിടെയില്‍ വൈറസ് കണ്ടെത്തിയിരുന്നു. കന്നുകാലികളെ […]
Read more

സ്പൈനൽ മസ്കുലാർ അട്രോഫി (SMA): കോടികൾ വിലമതിക്കുന്ന ജീവന്റെ വിലയും മാതാപിതാക്കൾ അറിയേണ്ട യാഥാർത്ഥ്യങ്ങളും

“ഞങ്ങളുടെ കുഞ്ഞിന്റെ ചികിത്സയ്ക്ക് കോടിക്കണക്കിന് രൂപ വേണം. നിങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യണം…” സാമൂഹിക മാധ്യമങ്ങളില്‍ ഇത്തരം അഭ്യര്‍ത്ഥനകളും കണ്ണീരോടെയുള്ള അപേക്ഷകളും നമ്മള്‍ പലപ്പോഴും കാണാറുണ്ട്. കോടികള്‍ വിലയുള്ള മരുന്നിനായി മാതാപിതാക്കള്‍ പൊതുജനങ്ങളോട് കൈകൂപ്പി സഹായം അഭ്യര്‍ത്ഥിക്കുന്നത് എന്തുകൊണ്ടാണ്? ഏതാണ് ഇവർ പറയുന്ന ആ രോ​ഗം? നേരത്തേ ചികിത്സിച്ചാല്‍ ഈ കുഞ്ഞുങ്ങളുടെ ജീവിതം മാറ്റാനാകുമോ? എന്തുകൊണ്ടാണ് ഒരു കുഞ്ഞിന്റെ ചികിത്സയ്ക്ക് ഇത്രയും വലിയ തുക ആവശ്യമായി വരുന്നത്? ഇത്രയും വിലയുള്ള മരുന്ന് നല്‍കിയാല്‍ കുഞ്ഞ് പൂര്‍ണമായി സുഖപ്പെടുമോ? […]
Read more

പെൺകുട്ടിയെ കടന്നുപിടിച്ച് ലൈം​ഗിക അതിക്രമം നടത്തി റോബോട്ട്!

ബര്‍ലിന്‍: ജര്‍മനിയില്‍ ഹ്യൂമനോയ്ഡ് റോബോട്ട് പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് റിപ്പോർട്ടുകൾ പുറത്ത് വരുന്നു. സംഭവത്തില്‍ റോബോട്ടിന്റെ ഉടമയായ പതിനാറുകാരനെയും 19കാരനായ സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. ഇരുവരും പെണ്‍കുട്ടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. ജര്‍മനിയിലെ കൊളോണ്‍ നഗരത്തിലായിരുന്നു സംഭവം. വെള്ള ഉടുപ്പും ട്രാക്ക്‌സ്യൂട്ട് പാന്റ്‌സും ഒരു വ്യാജ സ്വര്‍ണ്ണമാലയും ഒട്ടിക്കുന്ന മീശയും ധരിച്ച ആന്‍ഡ്രോയിഡ് റോബോട്ടിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. റസ്റ്ററന്റില്‍ വച്ച് പെണ്‍കുട്ടിയുടെ പിന്നിലൂടെ എത്തിയ റോബോട് പിന്‍ഭാഗത്ത് കയറിപ്പിടിച്ചെന്നാണ് പരാതി. ഏകദേശം 1.2 മീറ്റര്‍ ഉയരമുള്ള ചൈനീസ് […]
Read more

ചൂര മീനിൽ വിരകൾ, കഴിക്കാൻ പേടിയാണോ? ഇന്ത്യൻ ചൂര സുരക്ഷിതമെന്ന് പഠനം

കൊച്ചി: ബ്രസീലിലെ ചൂരമീനില്‍ വിരകള്‍ കണ്ടെത്തിയെന്ന വാര്‍ത്തകൾ കണ്ട് ആശങ്ക വേണ്ടെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). ഇന്ത്യന്‍ തീരങ്ങളില്‍ ലഭിക്കുന്ന ചൂര സുരക്ഷിതമാണെന്നും സിഎംഎഫ്ആര്‍ഐ വ്യക്തമാക്കി. ഇന്ത്യന്‍ തീരങ്ങളിലെ ചൂര ഉള്‍പ്പെടെയുള്ള മത്സ്യങ്ങളെ സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍ കൃത്യമായി നിരീക്ഷിക്കാറുണ്ട്. ഇവയില്‍ മനുഷ്യര്‍ക്ക് ഹാനികരമാകുന്ന തരത്തിലുള്ള ജീവികളുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നും ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് പറഞ്ഞു. കടലിലെ പാരിസ്ഥിതിക സാഹചര്യങ്ങള്‍, മറ്റു ജീവികളുടെ സാന്നിധ്യം എന്നിവയെ ആശ്രയിച്ചാണ് ഓരോ പ്രദേശത്തെയും മത്സ്യങ്ങളില്‍ പരാദ ജീവികളുടെ […]
Read more

കിഡ്നി വിറ്റും ആധാരം പണയം വെച്ചും വരെ ഐഫോൺ വാങ്ങുന്നവർ! കടം വാങ്ങിയാണെങ്കിലും സ്വന്തമാക്കണമെന്ന ഭ്രമത്തിന് പിന്നിലെ മനഃശാസ്ത്രം എന്താണ്?

ഏറെ കാത്തിരുന്ന ആപ്പിൾ ഇവന്റിന് പിന്നാലെ ആപ്പിൾ തങ്ങളുടെ പുതിയ ഐഫോൺ 18 സീരീസ് പുറത്തിറക്കിയതോടെ സ്മാർട്ട്ഫോൺ വിപണി വീണ്ടും സജീവമായിരിക്കുകയാണ്. സംഭവം വളരെ ആവേശത്തോടെ കാത്തിരുന്ന പലരും പക്ഷേ വില കണ്ടതോടെ ഞെട്ടിയിരിക്കുകയാണ്. ഇന്ത്യയിൽ ഐഫോൺ 18 പ്രോയ്ക്ക് 1,64,900 രൂപയും, പ്രോ മാക്സിന് 1,79,900 രൂപയുമാണ് പ്രാരംഭ വില. ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഫോണായ ഐഫോൺ ഡ്യുവോയ്ക്ക് 2,99,900, അതായത് മൂന്ന് ലക്ഷം രൂപയാണ് വില വരുന്നത്. ടോപ് വേരിയന്റുകൾക്ക് 4 ലക്ഷത്തിന് മുകളിലും […]
Read more

വന്ധ്യതാ പരിശോധനക്കെത്തിയ 26കാരന്റെ ശരീരത്തില്‍ ഗര്‍ഭപാത്രം; അപൂര്‍വ രോഗാവസ്ഥ

ന്യൂഡൽഹി: വന്ധ്യതാ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിയ 26കാരന്റെ ശരീരത്തിനുള്ളിൽ ഗർഭപാത്രവും ഫലോപ്പിയൻ ട്യൂബിന് സമാനമായ ഘടനകളും കണ്ടെത്തി. അപൂർവമായ ജന്മനാ ഉണ്ടായ അവസ്ഥയാണെന്ന് പരിശോധനകളിലൂടെ കണ്ടെത്തുകയായിരുന്നു. രാജൗരി ഗാർഡനിലെ ആർ.ജി. ആശുപത്രിയിലെത്തിയ യുവാവിലാണ് അപൂർവ രോഗാവസ്ഥ കണ്ടെത്തിയത്. പ്രാഥമിക വന്ധ്യതയുമായി ആശുപത്രിയിലെത്തിയ യുവാവിൽ അസോസ്പെർമിയ കണ്ടെത്തിയിരുന്നു. ബീജത്തിൽ പൂർണമായും ബീജാണുക്കൾ ഇല്ലാത്ത അവസ്ഥയാണ് അസോസ്പെർമിയ. ഇരുവശത്തെയും വൃഷണങ്ങൾ സാധാരണ സ്ഥാനത്ത് അല്ലായിരുന്നു. തുടർന്ന് എംആർഐ ഉൾപ്പെടെയുള്ള വിശദമായ പരിശോധനകളും ജനിതക പരിശോധനയും നടത്തി. പെൽവിസിൽ ഗർഭപാത്രത്തിന് സമാനമായ ഘടനയും […]
Read more

ഇനി പാമ്പ് കടിച്ചാലും മരിക്കില്ല! വിഷം നിർവീര്യമാക്കുന്ന ആന്റി വെനം കണ്ടെത്തി ​ശാസ്ത്രജ്ഞർ

ന്യൂഡല്‍ഹി: ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകളെ കൊല്ലുന്ന ജീവികളിലൊന്ന് പാമ്പ് ആണെന്നതിൽ തർക്കമില്ല. എന്നാൽ ആ ഭയത്തിന് അവസാനമാകുന്നുവെന്ന സൂചനകളാണ് വരുന്നത്. ഇന്ത്യയിലുടനീളം കാണപ്പെടുന്ന വിവിധതരം മൂര്‍ഖന്‍ പാമ്പുകളുടെയും രാജവെമ്പാലയുടെയും വിഷം നിര്‍വീര്യമാക്കാന്‍ ശേഷിയുള്ള ആന്റിവെനം വികസിപ്പിച്ചു. ലോകമെമ്പാടുമായി പ്രതിവര്‍ഷം ലക്ഷത്തിലധികം ആളുകള്‍ പാമ്പുകടിയേറ്റ് മരിക്കുന്നുണ്ട്. ഇതില്‍ പകുതിയോളം മരണങ്ങളും ഇന്ത്യയിലാണ്. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഗവേഷകര്‍ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഡെന്മാര്‍ക്കിന്റെ സഹായത്തോടെയാണ് ഈ ആന്റിവെനം വികസിപ്പിച്ചത്. നിലവില്‍ എല്ലാ മൂര്‍ഖന്‍ പാമ്പുകളുടെയും […]
Read more

ബഹിരാകാശ സഞ്ചാരികൾ റീഡ് വൈസ്മാനും വിക്ടർ ഗ്ലോവറും വിരമിച്ചു

വാഷിംഗ്ടൺ: ചന്ദ്രനെ വലംവെച്ച് ചരിത്രം കുറിച്ച നാസയുടെ ആർട്ടെമിസ് 2 ദൗത്യത്തിലെ പ്രധാന ബഹിരാകാശ സഞ്ചാരികൾ സജീവ ദൗത്യങ്ങളിൽ നിന്ന് പടിയിറങ്ങി. ദൗത്യത്തിന്റെ കമാൻഡർ റീഡ് വൈസ്‌മാനും പൈലറ്റ് വിക്ടർ ഗ്ലോവറുമാണ് നാസയുടെ സജീവ ബഹിരാകാശ പ്രവർത്തനങ്ങളിൽ നിന്ന് വിരമിച്ചത്. ഇനിമുതൽ ഇരുവരും ‘ആസ്ട്രനോട്ട് എമരിറ്റസ്’ (Astronaut Emeritus) പദവിയിൽ നാസയ്ക്കൊപ്പം പ്രവർത്തിക്കും. ഭാവിയിലെ ചാന്ദ്ര ദൗത്യങ്ങൾക്കായി പുതിയ തലമുറയിലെ ബഹിരാകാശ സഞ്ചാരികളെയും ഉദ്യോഗസ്ഥരെയും പരിശീലിപ്പിക്കുകയും മാർഗനിർദേശം നൽകുകയും ചെയ്യുന്നതായിരിക്കും ഇവരുടെ പ്രധാന ചുമതല. നാലംഗ ആർട്ടെമിസ് […]
Read more

റോക്കറ്റ് നിർമാണം സ്വകാര്യമേഖലയ്ക്ക്; കൂട്ടരാജിക്കൊരുങ്ങി ജീവനക്കാർ

ന്യൂഡൽഹി: ഐഎസ്ആർഒ സ്വകാര്യവത്കരണത്തിലേക്ക് നീങ്ങുന്നതിൽ ആശങ്ക അറിയിച്ച് ജീവനക്കാരുടെ സംഘടനകൾ രംഗത്ത്. ജിഎസ്എൽവി എഫ്-17/ഇഒഎസ്-05 ദൗത്യം വിജയകരമായി വിക്ഷേപിച്ചതിന് പിന്നാലെയാണ് ജീവനക്കാരുടെ സംഘടനകൾ ആശങ്ക അറിയിച്ചത്. ഐഎസ്ആർഒയിലെ ഒൻപത് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സംഘടനകൾ സംയുക്തമായി ഒപ്പിട്ട അഞ്ച് പേജുള്ള കത്ത് ഐഎസ്ആർഒ ചെയർമാനും ബഹിരാകാശ വകുപ്പ് സെക്രട്ടറിയുമായ ഡോ. വി. നാരായണന് സമർപ്പിച്ചു. വിക്രം സാരാഭായി സ്പേസ് സെന്റർ, സതീഷ് ധവാൻ സ്പേസ് സെന്റർ, യു.ആർ. റാവു സാറ്റലൈറ്റ് സെന്റർ, ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ തുടങ്ങിയ […]
Read more

ഇന്നലെ ബഹിരാകാശ നിലയം കണ്ടവരുണ്ടോ? വരും ദിവസങ്ങളിൽ എപ്പോഴൊക്കെ കാണാം?

കൊച്ചി: വിസ്മയമൊരുക്കി ഇന്നലെ കേരളത്തിന് മുകളിലൂടെ രാജ്യാന്തര ബഹിരാകാശ നിലയം കടന്നുപോയി. യാതൊരുവിധ പ്രത്യേക നിരീക്ഷണ ഉപകരണങ്ങളുടെയും സഹായമില്ലാതെ നഗ്നനേത്രങ്ങൾ കൊണ്ട് വ്യക്തമായി കാണാൻ സാധിച്ച ഈ അപൂർവ്വ കാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധിയാളുകൾ തത്സമയം കണ്ടു. വെള്ളിയാഴ്ച രാത്രി 7.46 ഓടെ തെക്ക്, പടിഞ്ഞാറ് ദിശയിൽ പ്രത്യക്ഷപ്പെട്ട നിലയം ഏകദേശം നാല് മിനിറ്റോളം ആകാശത്ത് തിളങ്ങിനിന്ന് വടക്ക് ഭാഗത്തായി മറഞ്ഞു. പതിവ് നക്ഷത്രങ്ങളെക്കാൾ തിളക്കത്തോടെയും വേഗത്തിലും ആകാശത്തിലൂടെ നീങ്ങുന്ന ഒരു പ്രകാശബിന്ദു പോലെയാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix