Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: science

മനുഷ്യന്റെ നിയന്ത്രണങ്ങൾക്ക് അപ്പുറത്തേക്കും വളർച്ച, നിയന്ത്രണ രേഖ കടന്ന് AI; അടുത്ത വർഷം അത് സംഭവിക്കുമെന്ന മസ്കിന്റെ പ്രവചനം ഭയപ്പെടുത്തുന്നത് തന്നെയാണ്

മനുഷ്യന്റെ ഭാവനകൾക്കും ചിന്താശേഷിക്കും അപ്പുറത്തേക്ക് നിർമിതബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വളരുകയാണോ? സാങ്കേതിക ലോകത്ത് നിന്നുള്ള ഏറ്റവും പുതിയ സൂചനകൾ നൽകുന്നത് ‘അതെ’ എന്ന് തന്നെയാണ്. അടുത്ത വർഷത്തോടെ ഡിജിറ്റൽ ലോകത്തെ ഏതൊരു പ്രവൃത്തിയും മനുഷ്യനേക്കാൾ മികച്ച രീതിയിൽ ചെയ്യാൻ എഐക്ക് സാധിക്കുമെന്ന വൻ പ്രവചനം നടത്തിയിരിക്കുന്നത് ടെക് ശതകോടീശ്വരനായ ഇലോൺ മസ്ക് തന്നെയാണ്. കേവലം ഒരു സോഫ്റ്റ്‌വെയർ അപ്ഡേറ്റിനെ കുറിച്ചുള്ള സാധാരണ പ്രവചനമായി ഇതിനെ തള്ളിക്കളയാനാകില്ല. റോബോട്ടുകൾക്കും കമ്പ്യൂട്ടർ പ്രോഗ്രാമുകൾക്കും മുന്നിൽ ഒന്നും ചെയ്യാനാകാതെ മനുഷ്യൻ […]
Read more

ISROയേയും സ്വകാര്യവത്കരിക്കാന്‍ കേന്ദ്രം; ഇനി വിക്ഷേപണ വാഹനങ്ങള്‍ നിര്‍മിക്കില്ല

ന്യൂഡല്‍ഹി: വിക്ഷേപണ വാഹനങ്ങളും ഉപഗ്രഹങ്ങളും നിര്‍മിക്കുന്നതില്‍ നിന്നും ഐഎസ്ആര്‍ഒ പൂര്‍ണമായും പിന്മാറുന്നു. ബിസിനസ് ടുഡേയുടെ ഇന്ത്യ@100 ഇക്കോണമി സമ്മിറ്റില്‍ സംസാരിക്കവേ ഇന്‍ സ്‌പേസ് ചെയര്‍മാന്‍ ഡോ പവന്‍ ഗോയങ്കയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഐഎസ്ആര്‍ഒയെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര നീക്കത്തിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നാണ് വിവരം. ഗവേഷണത്തിലും നൂതന സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിലും മാത്രം ഐഎസ്ആര്‍ഒ പ്രവര്‍ത്തനങ്ങള്‍ ഒതുങ്ങുന്നതോടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ സ്വകാര്യ വ്യവസായ മേഖലയ്ക്ക് പൂര്‍ണമായും കൈമാറുമെന്നാണ് ഗോയങ്ക വ്യക്തമാക്കുന്നത്. ലേല പ്രക്രിയയ്ക്ക് ശേഷം സ്മാള്‍ സാറ്റ്‌ലൈറ്റ് ലോഞ്ച് […]
Read more

ടെക്‌നോപാർക്കിൽ പുതിയ എഐ അക്കാദമി; കേരളത്തിലെ ടെക്കികൾക്ക് മികച്ച അവസരം

തിരുവനന്തപുരം: ആഗോള ഐടി വ്യവസായത്തിൽ കേരളത്തിലെ എൻജിനീയർമാർക്ക് കൂടുതൽ അവസരങ്ങൾ ലഭ്യമാക്കുന്നതിന് തിരുവനന്തപുരം ടെക്‌നോപാർക്കിൽ പുതിയ ഫോർവേഡ് ഡിപ്ലോയ്ഡ് എൻജിനീയർ (എഫ്ഡിഇ) അക്കാദമി ഇന്ന് പ്രവർത്തനമാരംഭിക്കുന്നു. paypal casino bitcoin casino ഐടി രംഗത്തെ മാറ്റങ്ങൾക്കനുസരിച്ച് എൻജിനീയർമാരെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ എക്‌സ്പീരിയൻ ടെക്‌നോളജീസാണ് സംരംഭത്തിന് തുടക്കമിടുന്നത്. ഉപഭോക്താക്കളുമായി നേരിട്ട് ഇടപഴകാനും, അവരുടെ ബിസിനസ്സ് പ്രശ്‌നങ്ങൾ മനസ്സിലാക്കി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച് അവയ്ക്ക് പരിഹാരം കാണാനും എൻജിനീയർമാരെ പ്രാപ്തരാക്കുകയാണ് അക്കാദമിയുടെ പ്രധാന ലക്ഷ്യം. ആഗോളതലത്തിൽ നടക്കുന്ന […]
Read more

തെളിഞ്ഞ ആകാശത്തും വിമാനങ്ങൾ കുലുങ്ങുന്നു, എയർ ഇന്ത്യ വിമാനത്തിൽ സംഭവിച്ചതെന്ത്? എയർ ടർബലൻസ് എന്ന അദൃശ്യ ശക്തിക്ക് പിന്നിലെ ശാസ്ത്രം ഇതാണ്

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തായ്‌ലൻഡിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിന് ലാൻഡിംഗിന് തൊട്ടുമുമ്പ് സംഭവിച്ച ശക്തമായ ഉലച്ചിലും യാത്രക്കാർക്ക് പരിക്കേറ്റ സംഭവവും വാർത്തകളിൽ നാം കണ്ടതാണ്. ഇതേത്തുടർന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. പുറത്ത് ഇടിമിന്നലോ ഭീമാകാരമായ മഴമേഘങ്ങളോ ഒന്നുമില്ലാതെ, തെളിഞ്ഞ ആകാശത്ത് വച്ച് വിമാനം പെട്ടെന്ന് നിയന്ത്രണം വിട്ടതുപോലെ കുലുങ്ങിയതിന് പിന്നിൽ ‘ക്ലിയർ എയർ ടർബലൻസ്’ അഥവാ ‘സംശുദ്ധ വായുവിക്ഷോഭം’ എന്ന അദൃശ്യ അന്തരീക്ഷപ്രതിഭാസമാണ്. […]
Read more

ചരിത്രം കുറിച്ച് സ്വകാര്യ സ്റ്റാർട്ടപ്പ്; വിക്രം-1 വിജയം ISROയ്ക്കും നേട്ടമാകും

തിരുവനന്തപുരം: ഐഎസ്ആർഒയിൽ നിന്നുള്ള ശാസ്ത്രജ്ഞരുടെ കൊഴിഞ്ഞുപോക്ക് ചർച്ചയാകുന്നതിനിടെ സ്വകാര്യ ബഹിരാകാശ മേഖലയിൽ പുതിയ നേട്ടം. സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ വിക്രം-1 വിജയകരമായി വിക്ഷേപിച്ചതോടെ രാജ്യത്തെ സ്വകാര്യ ബഹിരാകാശ രംഗം ശ്രദ്ധ നേടുകയാണ്. ഹൈദരാബാദ് ആസ്ഥാനമായുള്ള സ്‌കൈറൂട്ട് എയ്റോസ്പേസിന്റെ സ്ഥാപകൻ പവൻകുമാർ ചന്ദന മുൻ ഐ.എസ്.ആർ.ഒ. ശാസ്ത്രജ്ഞനാണ്. തിരുവനന്തപുരം വിഎസ്എസ്സിയിൽ ആറുവർഷം ജിഎസ്എൽവി മാർക്ക്-3 റോക്കറ്റ് പദ്ധതിയിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നു. ഈ അനുഭവമാണ് വിക്രം റോക്കറ്റിന്റെ വികസനത്തിന് സഹായകമായത്. വിക്രം-1 റോക്കറ്റിലെ പ്രധാന പേലോഡുകൾ നിർമിച്ചതിലും ഐഎസ്ആർഒയിലെ മുൻ […]
Read more

വിക്രം-1 റോക്കറ്റ് വിജയകരം; സ്വകാര്യ ബഹിരാകാശ മേഖലയിൽ നേട്ടം

ശ്രീഹരിക്കോട്ട: രാജ്യത്തെ സ്വകാര്യ ബഹിരാകാശ ഗവേഷണ മേഖലയിൽ നിർണായക നേട്ടം. ഹൈദരാബാദ് ആസ്ഥാനമായ സ്‌കൈറൂട്ട് എയ്റോസ്പേസ് വികസിപ്പിച്ച വിക്രം-1 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യയിൽ സ്വകാര്യ മേഖല ആദ്യമായി വികസിപ്പിച്ച ഓർബിറ്റൽ ക്ലാസ് റോക്കറ്റാണ് വിക്രം-1. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ ആദ്യ വിക്ഷേപണ പാഡിൽ നിന്നായിരുന്നു വിക്ഷേപണം. വിക്ഷേപണത്തിന് മുന്നോടിയായി വ്യോമ, നാവിക ഗതാഗത നിയന്ത്രണ ഏജൻസികൾ സുരക്ഷാ മുന്നറിയിപ്പുകൾ നൽകിയിരുന്നു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി റോക്കറ്റിന്റെ സഞ്ചാരപഥത്തിന് സമീപം നിയന്ത്രിത മേഖലകളും പ്രഖ്യാപിച്ചിരുന്നു. […]
Read more

വിക്രം-1 റോക്കറ്റ് വിക്ഷേപണം; കൗണ്ട്ഡൗൺ നിർത്തിവെച്ചു

ശ്രീഹരിക്കോട്ട: ഇന്ത്യൻ സ്വകാര്യ കമ്പനി വികസിപ്പിച്ച ഓർബിറ്റൽ റോക്കറ്റ് വിക്രം-1ന്റെ വിക്ഷേപണത്തിന് മുന്നോടിയായുള്ള കൗണ്ട് ഡൗൺ താൽക്കാലികമായി നിർത്തിവെച്ചു. വിക്ഷേപണത്തിന് അഞ്ച് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴാണ് കൗണ്ട് ഡൗൺ നിർത്തിയത്. സാങ്കേതിക കാരണമാണോ മറ്റ് പ്രശ്നങ്ങളാണോ ഇതിന് പിന്നിലെന്ന് വ്യക്തമാക്കിയിട്ടില്ല. അൽപ്പ സമയത്തിനകം പരിശോധനകൾ പൂർത്തിയാക്കി കൗണ്ട് ഡൗൺ പുനരാരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. വിക്രം-1 ഇന്ത്യയിലെ സ്വകാര്യ മേഖല വികസിപ്പിച്ച പ്രധാന ഓർബിറ്റൽ റോക്കറ്റ് പദ്ധതികളിലൊന്നാണ്.
Read more

രാജ്യത്തെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണം 18ന്

ഹൈദരാബാദ്: രാജ്യത്തെ സ്വകാര്യ ബഹിരാകാശ ഗവേഷണ മേഖല നിർണായക നേട്ടത്തിലേക്ക്. ഹൈദരാബാദ് ആസ്ഥാനമായ സ്‌കൈറൂട്ട് എയ്റോസ്പേസിന്റെ വിക്രം-1 റോക്കറ്റിന്റെ ആദ്യ വിക്ഷേപണം ജൂലൈ 18ന് നടക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ ആദ്യ വിക്ഷേപണ പാഡിൽ നിന്നാണ് റോക്കറ്റ് വിക്ഷേപിക്കുന്നത്. ഇന്ത്യൻ സമയം രാവിലെ 11.30നാണ് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. സ്വകാര്യ മേഖലയിലെ ഒരു ഇന്ത്യൻ കമ്പനി പൂർണമായും തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് വികസിപ്പിച്ച ഓർബിറ്റൽ ക്ലാസ് റോക്കറ്റ് ആദ്യമായി ഇന്ത്യൻ മണ്ണിൽ നിന്ന് ഭ്രമണപഥത്തിലെത്താൻ ഒരുങ്ങുകയാണ്. […]
Read more

ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞരുടെ രാജി വർധിക്കുന്നു; നിബന്ധനകൾ കർശനമാക്കി കേന്ദ്രം

ബെംഗളൂരു: ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞരുടെ രാജി വർധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ 120ഓളം ശാസ്ത്രജ്ഞർ രാജിവെക്കുകയോ സ്വയം വിരമിക്കുകയോ ചെയ്തെന്ന് റിപ്പോർട്ടുകൾ. പ്രധാന ബഹിരാകാശ ദൗത്യങ്ങളിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞരുടെ കൊഴിഞ്ഞുപോക്ക് കണക്കിലെടുത്ത് രാജിയും വിആർഎസ് അപേക്ഷകളും സ്വീകരിക്കുന്ന നടപടികൾ കേന്ദ്ര ബഹിരാകാശ വകുപ്പ് കർശനമാക്കിയതായും റിപ്പോർട്ടുണ്ട്. ഗഗൻയാൻ ഉൾപ്പെടെയുള്ള പ്രധാന പദ്ധതികളിൽ പ്രവർത്തിച്ചിരുന്ന ശാസ്ത്രജ്ഞരും ജോലി വിട്ടവരിൽ ഉൾപ്പെടുന്നു. ബെംഗളൂരുവിലെ യു.ആർ. റാവു സാറ്റലൈറ്റ് സെന്ററിൽ നിന്ന് ഏകദേശം 80 പേരും വിക്രം സാരാഭായ് സ്പേസ് സെന്ററിൽ […]
Read more

അനിൽ മേനോന്റെ യാത്ര ഇന്ന്; ബഹിരാകാശം തൊടുന്ന ആദ്യ മലയാളിയാവാൻ മണിക്കൂറുകൾ

ന്യൂയോർക്ക്: ബഹിരാകാശത്ത് ഒരു മലയാളിയുടെ കാൽപാദം പതിയാൻ ഇനി മണിക്കൂറുകൾ മാത്രം. നാസയുടെ ബഹിരാകാശ യാത്രികനായി അനില്‍ മേനോന്റെ ബഹിരാകാശ യാത്ര ഇന്ന്. ഇന്ത്യൻ സമയം രാത്രി 8.17നു ആണ് അനില്‍ മേനോനും സംഘവും യാത്ര തിരിക്കുക. എക്‌സ്‌പെഡിഷന്‍ 75ന്റെ ഭാഗമായാണ് അദ്ദേഹം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സഞ്ചരിക്കുന്നത്. കസാഖ്സ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്നാണ് വിക്ഷേപണം. ശാസ്ത്രീയ പരീക്ഷണങ്ങൾ, സാങ്കേതിക ഗവേഷണങ്ങൾ അടക്കമുള്ള വിവിധ പഠനങ്ങൾ നടത്തുകയാണ് ദൗത്യത്തിലെ പ്രധാന ലക്ഷ്യം. റഷ്യയുടെ സോയൂസ്-2.1എ (Soyuz-2.1a) റോക്കറ്റിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix