Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നാടകപ്രവർത്തകനും സംവിധായകനുമായ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പ്രമുഖ മലയാള നാടകപ്രവർത്തകനും എഴുത്തുകാരനും സംവിധായകനുമായ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നടരാജ കൃഷ്ണമൂർത്തി എന്നാണ് യഥാർഥ പേര്. സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റിയുടെ സ്ഥാപകനായ അദ്ദേഹം നാടക രംഗത്തും ലൈറ്റ് ആൻഡ് സൗണ്ട് അവതരണങ്ങളിലും നൽകിയ സംഭാവനകളിലൂടെ ശ്രദ്ധേയനായിരുന്നു.

1977ൽ സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ആരംഭിച്ച സൂര്യ ഫെസ്റ്റിവലിന്റെ അമരക്കാരനായാണ് അദ്ദേഹം ദേശീയ-അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടിയത്. വിവിധ കലാരൂപങ്ങളെ ഒരേ വേദിയിൽ അണിനിരത്തിയ ഫെസ്റ്റിവൽ കേരളത്തിന്റെ സാംസ്കാരിക രംഗത്ത് ശ്രദ്ധേയമായ ഇടം നേടി.

എഞ്ചിനീയറിങ് ബിരുദധാരിയായിരുന്ന സൂര്യ കൃഷ്ണമൂർത്തി 1972ൽ ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിന്റെ കീഴിൽ 27 വർഷത്തോളം ഐഎസ്ആർഒയിൽ പ്രവർത്തിച്ച അദ്ദേഹം സീനിയർ സയന്റിസ്റ്റായാണ് വിരമിച്ചത്. സാംസ്കാരിക പ്രവർത്തനങ്ങൾക്കായി സ്വമേധയാ വിരമിക്കുകയായിരുന്നു.

കേരള സംഗീത നാടക അക്കാദമി മുൻ ചെയർമാൻ, കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ മുൻ ഡയറക്ടർ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നാടക സംവിധാനത്തിനുള്ള ദേശീയ പുരസ്കാരം നേടിയിട്ടുള്ള സൂര്യ കൃഷ്ണമൂർത്തി കേന്ദ്ര-സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി അംഗമായും പ്രവർത്തിച്ചു.

കേരളത്തിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോകളെ ജനകീയമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച കലാകാരനായിരുന്നു അദ്ദേഹം. കലാരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് കേരള പ്രഭ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും ബഹുമതികളും ലഭിച്ചിട്ടുണ്ട്.

സൂര്യ കൃഷ്ണമൂർത്തി രചനയും സംവിധാനവും നിർവഹിച്ച ‘മേൽവിലാസം’ എന്ന നാടകം നാനൂറിലധികം വേദികളിൽ അവതരിപ്പിക്കപ്പെട്ടു. പിന്നീട് ഇതേ പേരിൽ സിനിമയായപ്പോഴും തിരക്കഥ ഒരുക്കിയത് അദ്ദേഹമായിരുന്നു. ‘എന്റെ രക്ഷകൻ’, ‘ചായക്കടക്കഥകൾ’ തുടങ്ങിയവയാണ് മറ്റ് പ്രധാന രചനകൾ.

മലയാള നാടക-സാംസ്കാരിക രംഗത്തിന് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ കലാകാരനെയാണ് സൂര്യ കൃഷ്ണമൂർത്തിയുടെ വിയോഗത്തിലൂടെ നഷ്ടമായത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix