Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ആലുവ സബ് ജയിലിൽ നിന്ന് പ്രതി രക്ഷപ്പെട്ടിട്ട് ഒരു മാസം; അന്വേഷണം തുടരുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ആലുവ സബ് ജയിലിൽ നിന്ന് അസം സ്വദേശിയായ പ്രതി രക്ഷപ്പെട്ടിട്ട് ഇന്ന് ഒരു മാസം. മോഷണക്കേസിൽ അറസ്റ്റിലായ മധുര്‍ജ്യ സോനോവാളിനായി പൊലീസ് അന്വേഷണം തുടരുകയാണ്. എന്നാൽ ഇതുവരെ പ്രതിയെ കണ്ടെത്താനായിട്ടില്ല.

എടത്തലയിലെ അതിഥി തൊഴിലാളികളുടെ ക്യാംപിൽ നിന്ന് ഒമ്പത് മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിലാണ് മധുര്‍ജ്യ സോനോവാളിനെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 23ന് കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ ആലുവ സബ് ജയിലിൽ റിമാൻഡ് ചെയ്തു.

അടുത്ത ദിവസം, ഓഗസ്റ്റ് 24ന് കുളിക്കാനായി പുറത്തിറങ്ങിയ സമയത്താണ് പ്രതി ജയിൽ ചാടിയത്. ജയിൽ മതിലിനോട് ചേർന്നുള്ള ബഹുനില കെട്ടിടത്തിന്റെ സൗകര്യം ഉപയോഗിച്ചാണ് പ്രതി രക്ഷപ്പെട്ടതെന്നാണ് വിവരം. 24 മണിക്കൂറും സുരക്ഷയുള്ളതും 24 അടിയിലേറെ ഉയരമുള്ള മതിലുകളുള്ളതുമായ ജയിലിൽ നിന്നാണ് പ്രതി രക്ഷപ്പെട്ടത്.

അസംയിലെ ധീമാജി ജില്ലക്കാരനായ മധുര്‍ജ്യ സോനോവാൾ പെരുമ്പാവൂർ മേഖലയിൽ തന്നെയുണ്ടാകാമെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം. തിരിച്ചറിയാൻ സഹായിക്കുന്ന പ്രത്യേക അടയാളങ്ങളും ഇയാൾക്കുണ്ട്. ചുണ്ടിൽ മുറിവും ശരീരത്തിൽ ടാറ്റൂവും ഉള്ളതായി പൊലീസ് പറയുന്നു.

അതേസമയം, ആലുവ സബ് ജയിലിലെ തടവുകാരുടെ എണ്ണവും ജീവനക്കാരുടെ കുറവും വീണ്ടും ചർച്ചയാകുകയാണ്. 56 തടവുകാരെ മാത്രം ഉൾക്കൊള്ളാൻ കഴിയുന്ന ജയിലിൽ നിലവിൽ 110 പേരാണുള്ളത്. നാല് ഉദ്യോഗസ്ഥർ മാത്രമാണ് ഇവിടെ സേവനത്തിലുള്ളത്. ആവശ്യത്തിന് വാർഡൻമാരെ നിയമിക്കണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നെങ്കിലും ഇതുവരെ ആവശ്യമായ ജീവനക്കാരെ നിയമിച്ചിട്ടില്ല.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix