ബെംഗളൂരു: ക്വിക് കൊമേഴ്സിലേക്ക് ഇനി എൽപിജി സിലിണ്ടറും. പലചരക്ക് സാധനങ്ങളും പാലും പച്ചക്കറിയും പോലെ സ്വിഗ്ഗിയുടെ ഇൻസ്റ്റമാർട്ട് വഴി 10 കിലോഗ്രാം സിലിണ്ടറുകൾ വീട്ടിലെത്തിക്കാൻ പൊതുമേഖലാസ്ഥാപനമായ എച്ച്പിസിഎലിന്റെ പദ്ധതി ബെംഗളൂരുവിൽ തുടങ്ങി.
എച്ച്പിയുടെ 10 കിലോഗ്രാം തൂക്കമുള്ള നവ്യ സിലിണ്ടറുകളാണ് ഇൻസ്റ്റമാർട്ട് വഴി തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ ഓർഡർ ചെയ്യാനാകുന്നത്. എച്ച്പിയുടെ 5 കിലോഗ്രാം സിലിണ്ടറുകളും ഇൻസ്റ്റമാർട്ടിലൂടെ ലഭിക്കും.


