Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വൃക്ക പണിമുടക്കാറായോ? ഈ ലക്ഷണങ്ങൾ തരും മുന്നറിയിപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചൊറിച്ചിലും വരണ്ട ചർമവും: വൃക്കകളുടെ തകരാർ മൂലം രക്തത്തിലെ ധാതുക്കളുടെയും പോഷണങ്ങളുടെയും സന്തുലനം താളം തെറ്റുകയും വരണ്ട ചർമത്തിനും ചൊറിച്ചിലിനും കാരണമാകുകയും ചെയ്യും.

കാലുകളിൽ നീര്: വൃക്ക, കരൾ, ഹൃദയം എന്നിവ തകരാറിലാകുന്നതിൻറെ സൂചനയാണ് കാലുകളിലും കാൽവണ്ണയിലുമൊക്കെ നീര് വയ്ക്കുന്നത്. വൃക്കകളുടെ പ്രശ്നം കാരണം ശരീരത്തിൽ ലവണങ്ങളും മറ്റ് മാലിന്യങ്ങളും കെട്ടിക്കിടക്കുന്നതാണ് കാലുകളിലെ നീരിന് കാരണമാകുന്നത്.

വിശപ്പില്ലായ്മ: ഭക്ഷണം കഴിച്ച് മണിക്കൂറുകൾ പിന്നിട്ടിട്ടും വിശപ്പ് തോന്നുന്നില്ലെങ്കിൽ അത് ശ്രദ്ധിക്കണം. ശരീരത്തിൽ വിഷാംശം അടിഞ്ഞു കൂടുന്നതാണ് വിശപ്പില്ലായ്മയുടെ കാരണം. വൃക്കകൾ തകരാറിലാകുന്നതാണ് ഇതിന് കാരണം.

അടിക്കടി മൂത്രമൊഴിക്കാനുള്ള തോന്നൽ: അടിക്കടി മൂത്രമൊഴിക്കാനൻ തോന്നുന്നത് വൃക്കരോഗ ലക്ഷണമാണ്. രാത്രിയിലായിരിക്കും ഈ പ്രവണത കൂടുതൽ അനുഭവപ്പെടുക. വൃക്കകളിലെ അരിപ്പകൾക്കുണ്ടാകുന്ന നാശമാണ് ഇതിന് കാരണം. മൂത്രനാളിയിലെ അണുബാധ, പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം തുടങ്ങിയ പ്രശ്നങ്ങളും അടിക്കടി മൂത്രമൊഴിക്കാൻ മുട്ടുന്നതിന് കാരണമാകാറുണ്ട്.

കണ്ണുകൾക്ക് ചുറ്റും തടിപ്പ്: വൃക്കകൾ ശരിയായി പ്രവർത്തിക്കാതാകുമ്പോൾ ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്ന പ്രോട്ടീൻ ശരീരം ആ​ഗീരണം ചെയ്യുന്നതിന് പകരം മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയോ കണ്ണുകൾക്ക് ചുറ്റും കെട്ടിക്കിടക്കുകയോ ചെയ്യാം. അതുകൊണ്ടുതന്നെ മൂത്രത്തിൽ പ്രോട്ടീൻ സാന്നിധ്യമുണ്ടാകുന്നതും കണ്ണുകൾക്ക് ചുറ്റുമുള്ള തടിപ്പും വൃക്കരോഗ ലക്ഷണമാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer