Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വെളുക്കാൻ തേച്ച് ഒടുവിൽ പാണ്ടാകരുത്! ഊരും പേരുമറിയാത്ത ക്രീമുകളിൽ 20,000 PPM വരെ മെർക്കുറി, ഇൻസ്റ്റ പരസ്യം കണ്ട് വാങ്ങുന്നവർ അറിയാൻ….

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറത്ത് വ്യാജ ക്രീം പുരട്ടിയ 17കാരിയായ പെൺകുട്ടിക്ക് വൃക്കരോഗം ബാധിച്ചതോടെ ഞെട്ടലിലാണ് മലയാളികൾ. വ്യാജ സൗന്ദര്യവർധക വസ്തുക്കൾക്കെതിരെ അതീവ ജാഗ്രത നിർദ്ദേശവുമായി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗം കൂടി രം​ഗത്ത് എത്തിയതോടെയാണ് കാര്യങ്ങളുടെ ​ഗൗരവം പലരും തിരിച്ചറിയുന്നത് തന്നെ. ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് ഇതുവരെ നടത്തിയ പരിശോധനകളിൽ ഹാനികരമായ വസ്തുക്കൾ അടങ്ങിയ 10 ലക്ഷത്തിലേറെ രൂപയുടെ സൗന്ദര്യവർധക വസ്തുക്കൾ ആണ് പിടിച്ചെടുത്തത്. മുഖത്ത് തേക്കുന്ന പാക്കിസ്താൻ നിർമ്മിതമായ രണ്ട് ക്രീമുകളിലാണ് ഏറ്റവും കൂടുതൽ മെർക്കുറിയുടെ അംശം കണ്ടെത്തിയത്. ഒരു പിപിഎം (പാർട്‌സ് / മില്യൺ) മെർക്കുറി അനുവദനീയമായ ഇടത്ത് 20,000 പിപിഎം വരെ അടങ്ങിയിരിക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. മീതൈൽ ആൽക്കഹോൾ അടങ്ങിയ പെർഫ്യൂമും പിടിച്ചെടുത്തിട്ടുണ്ട്.

ക്രീമിലെ അമിത മെർക്കുറി കാരണം ശരീരത്തിൽ നിന്ന് പ്രോട്ടീൻ നഷ്ടമാകുന്ന മെമ്പ്രനസ് നെഫ്രോപ്പതി എന്ന രോഗമാണ് 17കാരിക്ക് ബാധിച്ചത്. വൃക്കയുടെ അരിപ്പയ്ക്ക് കേടുവരികയും ശരീരത്തിലെ പ്രോട്ടീൻ നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് പെൺകുട്ടിക്ക് ഉണ്ടായത്. ഓൺലൈനിലൂടെയാണ് പെൺകുട്ടി ക്രീം വാങ്ങിയത്. വെളുക്കാനുള്ള മലയാളിയുടെ ത്വരയാണ് ഇത്തരം കുഴിയിലേക്ക് കൊണ്ട് ചാടിക്കുന്നത്. ഇത് മുതലാക്കാൻ പാകത്തിന് ധാരാളം വ്യാജ കമ്പനികളും ലക്ഷ്യമിട്ടുണ്ട്.

നിയമത്തിലെ വിവിധ പഴുതുകൾ മുതലെടുത്താണ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി സൗന്ദര്യവർധക വസ്തുക്കളുടെ വിൽപന വ്യാപകമായി നടക്കുന്നത്. ഇവ വിൽക്കാൻ പ്രത്യേക ലൈസൻസിന്റെ ആവശ്യമില്ലാത്തതും പരിശോധനകളിലെ പരിമിതികളും കാരണം മനുഷ്യശരീരത്തിന് ഹാനികരമായ ഉൽപന്നങ്ങൾ പോലും ഓൺലൈൻ വഴി സുഗമമായി വിറ്റഴിക്കപ്പെടുന്നുണ്ട്. പരമ്പരാഗത കടകളിൽ കൃത്യമായ പരിശോധനകൾ നടക്കുന്നതിനാലാണ് ഇത്തരം വസ്തുക്കൾ ഓൺലൈൻ വിപണിയിലേക്ക് കൂടുതലായി മാറുന്നത്.

1940-കളിൽ നിലവിൽ വന്ന ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക് നിയമത്തിൽ സൗന്ദര്യവർധക വസ്തുക്കളെക്കുറിച്ച് പരാമർശിക്കുന്നുണ്ടെങ്കിലും ഇവയുടെ വിൽപന നിയന്ത്രിക്കാൻ പ്രത്യേക ചട്ടങ്ങളില്ല. ഇതാണ് ഓൺലൈൻ വിൽപനക്കാർക്ക് വലിയ സാധ്യതയായി മാറുന്നത്. സൗന്ദര്യവർധക വസ്തുക്കൾ ഉൽപാദിപ്പിക്കുന്നതിന് ഡ്രഗ് കൺട്രോൾ വകുപ്പിന്റെ ലൈസൻസ് നിർബന്ധമാണ്. ഈ ലൈസൻസ് അഞ്ച് വർഷത്തിലൊരിക്കൽ പുതുക്കേണ്ടതുണ്ട്. ഓരോ ബാച്ച് ഉൽപന്നങ്ങളും വിപണിയിൽ ഇറക്കുമ്പോൾ ഡ്രഗ് ഇൻസ്പെക്ടർമാർ പരിശോധന നടത്തണമെന്നും നിയമമുണ്ട്. എന്നാൽ ഇവ വിപണിയിൽ എത്തിക്കാൻ പ്രത്യേക ലൈസൻസോ അനുമതിയോ ആവശ്യമില്ല. അതേസമയം ലൈസൻസില്ലാത്ത ഉൽപന്നങ്ങൾ കടകളിൽ വിറ്റാൽ ആ കടയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കും. അതിനാൽ ഭൂരിഭാഗം കടകളിലും അമിത രാസവസ്തുക്കൾ അടങ്ങിയ സൗന്ദര്യവർധക വസ്തുക്കൾ വിൽക്കാറില്ല.

എന്നാൽ ഓൺലൈൻ രംഗത്ത് വിൽപന എളുപ്പത്തിൽ നടത്താൻ കഴിയും. ഓൺലൈൻ വിപണിയിൽ സജീവമായ പല ഉൽപന്നങ്ങളും വിദേശ കമ്പനികളുടെ പേരിലുള്ളവയാണ്. ഇവ പരിശോധനയ്ക്കായി ശേഖരിക്കുമ്പോൾ നിർമാതാവ് ആരാണെന്നോ എവിടെയാണ് നിർമിച്ചതെന്നോ വ്യക്തമാകുന്നില്ല. പല പാക്കറ്റുകളിലും ചേരുവകളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങളും രേഖപ്പെടുത്താറില്ല. ഇൻസ്റ്റ​ഗ്രാമിലാണ് പരസ്യങ്ങളുടെ കേന്ദ്രം. സെലിബ്രിറ്റികൾക്ക് പകരം സാധാരണക്കാരും ഇൻഫ്ളുവൻസർമാരും വന്ന് പറയുന്ന രീതിയാണ് ഇപ്പോഴത്തേത്ത്. അതിനാൽ തന്നെ വീഴുന്ന ഇരകളിൽ നല്ലൊരു പങ്കും ചെറുപ്പക്കാർ തന്നെ.

ഊരും പേരുമില്ലാത്ത ഉൽപ്പന്നങ്ങളാണെന്നും. വലിയ വിലയുമില്ല. അതിനാൽ എളുപ്പത്തിൽ ചെന്ന് വീഴുന്നു. ഉൽപന്നങ്ങൾ എവിടെ നിന്നാണ് ലഭ്യമാകുന്നത് എന്നതിൽ ഉപഭോക്താക്കൾ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. അംഗീകൃത റീസെല്ലർമാരിൽ നിന്ന് മാത്രം ഉൽപന്നങ്ങൾ വാങ്ങാൻ ശ്രദ്ധിക്കണം. ഓൺലൈനിൽ വിൽക്കപ്പെടുന്ന പല സൗന്ദര്യവർധക വസ്തുക്കളും ആരാണ്, എവിടെയാണ് ഉൽപാദിപ്പിച്ചതെന്ന് പോലും കണ്ടെത്താൻ കഴിയാത്ത അവസ്ഥയാണുള്ളത്. മനുഷ്യശരീരത്തിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ള ഉൽപന്നങ്ങൾ ഓൺലൈൻ വഴി വ്യാപകമായി വിൽക്കുമ്പോഴും ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള സൗന്ദര്യവർധക വസ്തുക്കളുടെ വിൽപനയ്ക്ക് കൃത്യമായ നിയമങ്ങളും നിയന്ത്രണങ്ങളും കേന്ദ്രസർക്കാർ കൊണ്ടുവന്നാൽ മാത്രമേ ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാൻ കഴിയൂ. ഓപ്പറേഷൻ സൗന്ദര്യ ഇനിയും ശക്തമാകണം. അതിനെല്ലാമുപരി, ആയിരക്കണക്കിന് നിറങ്ങളിൽ ഒന്ന് മാത്രമാണ് വെളുപ്പെന്നും ചർമ്മം വെളുപ്പിക്കാൻ വേണ്ടി ചെയ്യുന്ന പലതും ജീവിതം തന്നെ നരകതുല്യമാക്കാൻ പോന്നതാണെന്ന സത്യവും മലയാളികൾ മനസിലാക്കണം. തൊലിയുടെ നിറമാണോ ആരോ​ഗ്യകരമായ ജീവിതമാണോ വലുതെന്ന് നിങ്ങൾക്ക് തീരുമാനിക്കാം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix