Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഒളിയമ്പെയ്യുന്ന ശീലം തനിക്കില്ല, കാര്യങ്ങൾ നേർക്കുനേരെ പറയും: മന്ത്രി കെ. മുരളീധരൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഒളിയമ്പെയ്യുന്ന ശീലം തനിക്കില്ലെന്നും കാര്യങ്ങൾ നേർക്കുനേരെ പറയുന്നതാണ് തന്റെ രീതിയെന്നും മന്ത്രി കെ. മുരളീധരൻ. സർക്കാരും മുന്നണിയും ഒരുമിച്ച് ചിട്ടയോടെ മുന്നോട്ടുപോകുമെന്നും അനാവശ്യ വിവാദങ്ങൾക്ക് ഇനി പ്രാധാന്യം നൽകേണ്ടതില്ലെന്ന് കൂട്ടായി തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭാ യോഗത്തിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകി സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. എല്ലാ ബുധനാഴ്ചകളിലും കൃത്യമായി മന്ത്രിസഭാ യോഗം ചേരുന്നുണ്ട്. യോഗത്തിലെ വിവരങ്ങൾ മുഖ്യമന്ത്രി തന്നെ മാധ്യമങ്ങളെ അറിയിക്കുന്ന രീതിയാണ് നിലവിലുള്ളത്. ജനാധിപത്യ സംവിധാനത്തിൽ അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണെന്നും മന്ത്രി പറഞ്ഞു.

പി.എസ്.സി ലിസ്റ്റുമായി ബന്ധപ്പെട്ട ചില സംശയങ്ങൾ മുഖ്യമന്ത്രി ഇടപെട്ട് അന്നുതന്നെ പരിഹരിക്കുകയും ആവശ്യമായ നിർദേശം ഗവർണർക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. സർക്കാരിന്റെ നല്ല പ്രവർത്തനങ്ങൾ വേണ്ടത്ര ചർച്ച ചെയ്യപ്പെടുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവരുടെ നിർദേശങ്ങൾ സർക്കാർ ഗൗരവത്തോടെ പരിഗണിക്കുന്നുണ്ട്. ആലപ്പുഴ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് ചെന്നിത്തല നൽകിയ നല്ല നിർദേശങ്ങൾ സർക്കാർ നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, കേന്ദ്ര സർക്കാരിന്റെ കുട്ടികളുടെ ആരോഗ്യ പദ്ധതിയിൽനിന്ന് ഇടുക്കി, വയനാട് ജില്ലകളെ ഒഴിവാക്കിയതിനെ മന്ത്രി വിമർശിച്ചു. എല്ലാ കുട്ടികൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ഇതുസംബന്ധിച്ച് മൂന്ന് തവണ കേന്ദ്രത്തിന് കത്തയച്ചെങ്കിലും അനുകൂലമായ മറുപടി ലഭിച്ചിട്ടില്ല.

മറ്റ് സംസ്ഥാനങ്ങളിലും എല്ലാ ജില്ലകളെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ ആദ്യ മറുപടി. വീണ്ടും കത്തയച്ചിട്ടും പ്രതികരണമുണ്ടായില്ല. പദ്ധതി പൂർണമായും കേന്ദ്രത്തിന്റേതായതിനാൽ പകരം സംവിധാനം ഒരുക്കുന്നത് എളുപ്പമല്ലെന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ അടുത്ത മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി തുടർനടപടി തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix