Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വാഹനങ്ങൾക്ക് പകരം ജനലക്ഷങ്ങൾ; ശൈഖ് സായിദ് റോഡ് റണ്ണിങ് ട്രാക്കായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദുബായ്: ലോകത്തെ വീണ്ടും വിസ്മയിപ്പിച്ച് ദുബായ് റൺ. വാഹനങ്ങൾ ചീറിപ്പാഞ്ഞിരുന്ന ശൈഖ് സായിദ് റോഡ് ഇന്ന് ജനലക്ഷങ്ങൾ അണിനിരന്ന കൂറ്റൻ റണ്ണിങ് ട്രാക്കായി മാറി. പ്രായഭേദമന്യേയും ദേശാതിർത്തികൾ മറന്നും വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ദുബായ് റണ്ണിന്റെ ഭാഗമായത്. രാവിലെ കൃത്യം 6.30ന് ഫ്ലാഗ് ഓഫ് ചെയ്തതോടെ ശൈഖ് സായിദ് റോഡ് വാഹനങ്ങൾക്കായി അടച്ചു. 14 വരികളുള്ള വിശാലമായ ഹൈവേ നിമിഷങ്ങൾക്കകം ജനസാഗരമായി.

ആരോഗ്യകരമായ ജീവിതശൈലി എന്ന ഒരേയൊരു ലക്ഷ്യവുമായാണ് ജനങ്ങൾ തെരുവിലിറങ്ങിയത്. ഓടിയും ജോഗിങ് ചെയ്തും കുടുംബത്തോടൊപ്പം നടന്നും കുട്ടികൾ മുതൽ മുതിർന്നവർ വരെ പരിപാടിയിൽ പങ്കുചേർന്നു. ലോകത്തിലെ ഏറ്റവും തിരക്കേറിയ ഹൈവേകളിലൊന്നിലൂടെ സ്വതന്ത്രമായി വ്യായാമം ചെയ്യാനുള്ള അവസരം ആവേശത്തോടെയാണ് ജനങ്ങൾ ഏറ്റെടുത്തത്.

വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ ഒരേ പാതയിൽ അണിനിരന്നതോടെ ശൈഖ് സായിദ് റോഡ് മനുഷ്യക്കടലായി മാറി. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ മുന്നോട്ടുപോകുന്ന ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ പ്രധാന ആകർഷണമാണ് ദുബായ് റൺ. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന ജനകീയ ദൗത്യത്തിന് വീണ്ടും വലിയ ജനപങ്കാളിത്തമാണ് ലഭിച്ചത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix