Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പത്മജയുടെ കോണ്‍ഗ്രസ് പ്രവേശം; ചർച്ചകൾ സജീവമാക്കി കെപിസിസി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ബിജെപിയിൽനിന്ന് രാജിവെച്ച പത്മജ വേണുഗോപാലിന്റെ കോൺഗ്രസ് പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാക്കി കെപിസിസി. മുൻ നിലപാടുകളിൽ ഖേദം പ്രകടിപ്പിച്ച് പത്മജ മാപ്പപേക്ഷിച്ച സാഹചര്യത്തിലാണ് വിഷയം ഗൗരവമായി പരിഗണിക്കാൻ നേതൃത്വം ഒരുങ്ങുന്നത്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്തും. ഇക്കാര്യത്തിൽ ഹൈക്കമാൻഡിന്റെയും മുഖ്യമന്ത്രിയുടെയും നിലപാട് നിർണായകമാകും.

പത്മജയെ പാർട്ടിയിലേക്ക് തിരിച്ചെടുക്കണമെന്ന ആവശ്യവുമായി കോൺഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. മാപ്പപേക്ഷിച്ച സാഹചര്യത്തിൽ ഇനിയും അവരെ മാറ്റിനിർത്തേണ്ടതില്ലെന്നാണ് ഈ വിഭാഗത്തിന്റെ നിലപാട്. അതേസമയം, കോൺഗ്രസിലേക്ക് മടങ്ങുന്നതിന് മുമ്പ് പത്മജ സംഘപരിവാർ ആശയങ്ങളെ തള്ളിപ്പറയണമെന്ന ആവശ്യവും മറ്റൊരു വിഭാഗം ഉയർത്തുന്നുണ്ട്.

പത്മജയുമായി ആശയവിനിമയം നടത്തിയ കാര്യം കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് സ്ഥിരീകരിച്ചിട്ടുണ്ട്. മുൻ നിലപാടുകളിൽ പത്മജ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും കെ. കരുണാകരന്റെ ഓർമദിന പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാവരും ഒരുമിച്ച് പങ്കെടുക്കണമെന്നാണ് പത്മജയുടെ ആഗ്രഹമെന്നും സണ്ണി ജോസഫ് പറഞ്ഞു. എന്നാൽ കൃത്യമായ കൂടിയാലോചനകൾക്ക് ശേഷമേ അന്തിമ തീരുമാനമുണ്ടാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പത്മജയുടെ തിരിച്ചുവരവിനെ അനുകൂലിച്ച് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ രംഗത്തെത്തി. തെറ്റ് തിരുത്തി വരുന്നവർക്ക് പാർട്ടിയിൽ പ്രവർത്തിക്കാൻ അവസരം നൽകണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. പത്മജയ്ക്ക് പിന്നാലെ നിരവധി പേർ കോൺഗ്രസിലേക്ക് തിരിച്ചുവരാൻ താൽപര്യപ്പെടുന്നുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്നും എല്ലാവർക്കും കുറഞ്ഞത് അഞ്ച് വർഷമെങ്കിലും പ്രവർത്തിക്കാൻ അവസരം നൽകണമെന്നും ചാണ്ടി ഉമ്മൻ അഭിപ്രായപ്പെട്ടു.

എന്നാൽ പത്മജയുടെ മടക്കത്തോട് എതിർപ്പ് പ്രകടിപ്പിച്ച് കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസും രംഗത്തെത്തി. പത്മജ ഇപ്പോഴും സംഘപരിവാറിനെ പുകഴ്ത്തുകയാണെന്നും സ്ഥാനമാനങ്ങൾ ലക്ഷ്യമിട്ട് ആരും പാർട്ടിയിലേക്ക് വരേണ്ടതില്ലെന്നും അവർ വിമർശിച്ചു. കോൺഗ്രസിലെ സ്ത്രീകളെ അധിക്ഷേപിച്ചാണ് പത്മജ പാർട്ടി വിട്ടതെന്നും ദീപ്തി മേരി വർഗീസ് ആരോപിച്ചു.

കഴിഞ്ഞകാലത്ത് പാർട്ടിയിൽ പ്രവർത്തിച്ചവരെ മാറ്റിനിർത്തി പത്മജയ്ക്ക് സ്ഥാനമാനങ്ങൾ നൽകിയിട്ടുണ്ടെന്നും അതിന്റെ വില മനസ്സിലാക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ലെന്നും ദീപ്തി മേരി വർഗീസ് കുറ്റപ്പെടുത്തി. സമരമുഖങ്ങളിൽ കോൺഗ്രസിനായി മുദ്രാവാക്യം വിളിച്ചവർക്ക് പാർട്ടി വിട്ടുപോകാനാകില്ലെന്നും പത്മജ അത്തരത്തിൽ പ്രവർത്തിക്കുന്നത് താൻ കണ്ടിട്ടില്ലെന്നും അവർ പറഞ്ഞു.

കെ. കരുണാകരൻ ബിജെപിയിൽ ചേരുമായിരുന്നുവെന്ന പത്മജയുടെ മുൻ പരാമർശത്തെയും ദീപ്തി മേരി വർഗീസ് രൂക്ഷമായി വിമർശിച്ചു. ‘അച്ഛൻ ജീവിച്ചിരുന്നെങ്കിൽ എന്നേക്കാൾ മുമ്പ് ബിജെപിയിൽ എത്തിയേനെ’ എന്ന പത്മജയുടെ പ്രസ്താവന കോൺഗ്രസ് പ്രവർത്തകരുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും അവർ ആരോപിച്ചു.

പത്മജയുടെ തിരിച്ചുവരവ് സംബന്ധിച്ച് കോൺഗ്രസിനുള്ളിൽ അനുകൂലവും പ്രതികൂലവുമായ നിലപാടുകൾ ഉയരുന്നതിനിടെ, കെപിസിസി നേതൃത്വത്തിന്റെ കൂടിയാലോചനകൾക്കും ഹൈക്കമാൻഡിന്റെ തീരുമാനത്തിനുമാണ് ഇനി രാഷ്ട്രീയ ശ്രദ്ധ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix