Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: KeralaCongress

കോൺഗ്രസ് പാർലമെന്ററി പാർട്ടി ഭാരവാഹികളെ തിരഞ്ഞെടുത്തു; ഉപനേതാവായി എൻ. ശക്തൻ, ചീഫ് വിപ്പായി മാത്യു കുഴൽനാടൻ

തിരുവനന്തപുരം: കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ചേർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാർലമെന്ററി പാർട്ടി നേതാവായ മുഖ്യമന്ത്രി വി.ഡി. സതീശന്റെ അധ്യക്ഷതയിൽ ഇന്നലെ നിയമസഭയിലാണ് യോഗം ചേർന്നത്. പാർലമെന്ററി പാർട്ടി ഉപനേതാവായി എൻ. ശക്തനെയും സെക്രട്ടറിയായി എം. വിൻസെന്റിനെയും ട്രഷററായി ടി.ജെ. വിനോദിനെയും തിരഞ്ഞെടുത്തു. ചീഫ് വിപ്പായി ഡോ. മാത്യു കുഴൽനാടൻ ചുമതലയേൽക്കും. വിപ്പുമാരായി ഐ.സി. ബാലകൃഷ്ണൻ, സി.ആർ. മഹേഷ്, സനീഷ്‌കുമാർ ജോസഫ്, ഉമ തോമസ് എന്നിവരെയും യോഗം തിരഞ്ഞെടുത്തു. നിയമസഭയിലെ പാർട്ടിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും സഭാനടപടികളിൽ […]
Read more

പി.ജെ. ജോസഫിന് ക്യാബിനറ്റ് പദവി വൈകുന്നതിൽ കേരള കോൺഗ്രസിന് അതൃപ്തി

തിരുവനന്തപുരം: മുതിർന്ന നേതാവ് പി.ജെ. ജോസഫിന് അർഹമായ ക്യാബിനറ്റ് റാങ്കിലുള്ള പദവി നൽകുന്നത് വൈകുന്നതിൽ കേരള കോൺഗ്രസിന് അതൃപ്തി. എം.കെ. മുനീറിനും ജി. ദേവരാജനും പദവികൾ നൽകുന്നതിനൊപ്പം പി.ജെ. ജോസഫിന്റെ കാര്യത്തിലും നേരത്തെ ധാരണ ഉണ്ടായിരുന്നുവെന്നാണ് കേരള കോൺഗ്രസിന്റെ നിലപാട്. മുഖ്യമന്ത്രി വി ഡി സതീശനെ നേരിൽ കണ്ട് മന്ത്രി മോൻസ് ജോസഫ് ഇക്കാര്യം വീണ്ടും ഉന്നയിക്കുമെന്നാണ് വിവരം. നിയമസഭാ തിരഞ്ഞെടുപ്പിൽ പി.ജെ. ജോസഫ് മത്സരത്തിൽ നിന്ന് മാറിനിന്നപ്പോൾ തന്നെ ക്യാബിനറ്റ് റാങ്കിലുള്ള പ്രധാന പദവി നൽകുമെന്ന് […]
Read more

കര്‍ഷക കോണ്‍ക്ലേവ്; ബഹിഷ്‌കരിച്ച് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം

കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ കർഷക കോൺക്ലേവിൽ യുഡിഎഫിൽ ഭിന്നത. കേരള കോൺഗ്രസ് ജോസഫ് വിഭാഗം കോൺക്ലേവ് ബഹിഷ്‌കരിച്ചു. പരിസ്ഥിതിലോല പ്രദേശങ്ങളുമായി (ഇഎസ്എ) ബന്ധപ്പെട്ട കരട് വിജ്ഞാപനത്തിൽ പ്രതിഷേധിച്ചാണ് കോൺക്ലേവിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന് പാർട്ടി വ്യക്തമാക്കി. ഇത്തരം ജനദ്രോഹ നടപടികൾ ജനാധിപത്യ സർക്കാരിന് ചേർന്നതല്ലെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ആരോപിച്ചു. സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് കോൺക്ലേവിൽ പങ്കെടുക്കാത്തതെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ടി.ജെ. റോയ് അറിയിച്ചു. കർഷകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വന്യജീവി ആക്രമണം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് ശാസ്ത്രീയവും […]
Read more

പ്രതിപക്ഷ ഉപനേതൃപദവി; മുന്നണി കെട്ടുറപ്പിനെ ബാധിക്കുന്നു; തുറന്നടിച്ച് ജോസ് കെ മാണി

തൃശ്ശൂർ: പ്രതിപക്ഷ ഉപനേതൃപദവിയെ ചൊല്ലിയുള്ള സിപിഎം-സിപിഐ തർക്കം ഇടതുമുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്നുണ്ടെന്ന് കേരള കോൺഗ്രസ്. തൊലിപ്പുറത്തെ ചികിത്സ കൊണ്ട് പ്രശ്നം പരിഹരിക്കാനാകില്ലെന്ന് കേരള കോൺഗ്രസ് നേതാവ് ജോസ് കെ. മാണി പ്രതികരിച്ചു. പ്രശ്നപരിഹാരത്തിന് ചർച്ചകൾക്ക് തയ്യാറാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഘടകകക്ഷിയായ കേരള കോൺഗ്രസിന്റെ പരസ്യ പ്രതികരണം. മുന്നണിയിൽ തുടരുന്നത് ത്യാഗം സഹിച്ചാണെന്നും ബിനോയ് വിശ്വം ഓർമ്മിപ്പിച്ചു. ഉപനേതൃപദവി സംബന്ധിച്ച തർക്കത്തിൽ വിവിധ സമവായ നിർദേശങ്ങൾ ഉയർന്നുവന്നിട്ടുണ്ടെങ്കിലും പ്രശ്നപരിഹാരത്തിലേക്ക് ഔദ്യോഗിക ചർച്ചകൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix