Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പ്രതിപക്ഷ ഉപനേതൃപദവി; മുന്നണി കെട്ടുറപ്പിനെ ബാധിക്കുന്നു; തുറന്നടിച്ച് ജോസ് കെ മാണി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: പ്രതിപക്ഷ ഉപനേതൃപദവിയെ ചൊല്ലിയുള്ള സിപിഎം-സിപിഐ തർക്കം ഇടതുമുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്നുണ്ടെന്ന് കേരള കോൺഗ്രസ്. തൊലിപ്പുറത്തെ ചികിത്സ കൊണ്ട് പ്രശ്നം പരിഹരിക്കാനാകില്ലെന്ന് കേരള കോൺഗ്രസ് നേതാവ് ജോസ് കെ. മാണി പ്രതികരിച്ചു.

പ്രശ്നപരിഹാരത്തിന് ചർച്ചകൾക്ക് തയ്യാറാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഘടകകക്ഷിയായ കേരള കോൺഗ്രസിന്റെ പരസ്യ പ്രതികരണം. മുന്നണിയിൽ തുടരുന്നത് ത്യാഗം സഹിച്ചാണെന്നും ബിനോയ് വിശ്വം ഓർമ്മിപ്പിച്ചു.

ഉപനേതൃപദവി സംബന്ധിച്ച തർക്കത്തിൽ വിവിധ സമവായ നിർദേശങ്ങൾ ഉയർന്നുവന്നിട്ടുണ്ടെങ്കിലും പ്രശ്നപരിഹാരത്തിലേക്ക് ഔദ്യോഗിക ചർച്ചകൾ ഇതുവരെ എത്തിയിട്ടില്ല. ദേശീയ നേതൃത്വം ഇടപെട്ട് രൂപപ്പെടുത്തിയ ശുപാർശയിൽ തുടർനിലപാടും വ്യക്തതയും വരുത്തേണ്ടത് സിപിഎം-സിപിഐ സംസ്ഥാന നേതൃത്വങ്ങളാണെന്നാണ് വിലയിരുത്തൽ.

തുറന്ന ചർച്ചകൾക്ക് സിപിഐ സന്നദ്ധമാണെന്ന് ബിനോയ് വിശ്വം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സംസ്ഥാനതലത്തിൽ ഇരു പാർട്ടികളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾക്ക് ഇതുവരെ സാഹചര്യമൊരുങ്ങിയിട്ടില്ല.

അതേസമയം, മുന്നണിയിലെ ഘടകകക്ഷികൾക്കിടയിലെ അതൃപ്തി തുടരുകയാണ്. പ്രതിപക്ഷ പ്രവർത്തനങ്ങളെയും മുന്നണി ഏകോപനത്തെയും ബാധിക്കുന്ന വിഷയത്തിൽ കേരള കോൺഗ്രസ് പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. തർക്കം കൂടുതൽ വഷളാക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഎമ്മും സിപിഐയും.

എന്നാൽ ഉപനേതൃപദവി സംബന്ധിച്ച തർക്കത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ ഇരു പാർട്ടികളുടെയും സംസ്ഥാന നേതൃത്വങ്ങൾ തമ്മിലുള്ള ചർച്ചകൾ അനിവാര്യമാണെന്ന നിലപാടാണ് ഘടകകക്ഷികൾക്കുള്ളത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer