Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പി.ജെ. ജോസഫിന് ക്യാബിനറ്റ് പദവി വൈകുന്നതിൽ കേരള കോൺഗ്രസിന് അതൃപ്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മുതിർന്ന നേതാവ് പി.ജെ. ജോസഫിന് അർഹമായ ക്യാബിനറ്റ് റാങ്കിലുള്ള പദവി നൽകുന്നത് വൈകുന്നതിൽ കേരള കോൺഗ്രസിന് അതൃപ്തി. എം.കെ. മുനീറിനും ജി. ദേവരാജനും പദവികൾ നൽകുന്നതിനൊപ്പം പി.ജെ. ജോസഫിന്റെ കാര്യത്തിലും നേരത്തെ ധാരണ ഉണ്ടായിരുന്നുവെന്നാണ് കേരള കോൺഗ്രസിന്റെ നിലപാട്. മുഖ്യമന്ത്രി വി ഡി സതീശനെ നേരിൽ കണ്ട് മന്ത്രി മോൻസ് ജോസഫ് ഇക്കാര്യം വീണ്ടും ഉന്നയിക്കുമെന്നാണ് വിവരം.

നിയമസഭാ തിരഞ്ഞെടുപ്പിൽ പി.ജെ. ജോസഫ് മത്സരത്തിൽ നിന്ന് മാറിനിന്നപ്പോൾ തന്നെ ക്യാബിനറ്റ് റാങ്കിലുള്ള പ്രധാന പദവി നൽകുമെന്ന് യുഡിഎഫ് നേതൃത്വം ഉറപ്പ് നൽകിയിരുന്നുവെന്നാണ് കേരള കോൺഗ്രസിന്റെ വാദം. സംസ്ഥാനത്ത് പുതുതായി രൂപീകരിക്കുന്ന വയോജന കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്ക് പി.ജെ. ജോസഫിനെ പരിഗണിക്കുമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന ചർച്ച.

അതേസമയം, കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനായി എം.കെ. മുനീറിനെയും ദില്ലിയിലെ പ്രത്യേക പ്രതിനിധിയായി ജി. ദേവരാജനെയും തീരുമാനിച്ചിരുന്നു. എന്നാൽ പി.ജെ. ജോസഫിന്റെ കാര്യത്തിൽ തീരുമാനമുണ്ടാകാത്തതാണ് കേരള കോൺഗ്രസിന്റെ അതൃപ്തിക്ക് കാരണം.

യു.ഡി.എഫിന്റെ പ്രഥമ കൺവീനർ കൂടിയായ മുതിർന്ന നേതാവ് പി.ജെ. ജോസഫിന് അർഹമായ പരിഗണന നൽകണമെന്നാണ് കേരള കോൺഗ്രസ് ആവശ്യപ്പെടുന്നത്. പദവി കേരള കോൺഗ്രസിന്റെ മാത്രം ക്വാട്ടയിൽ നൽകുന്നതിന് പകരം യു.ഡി.എഫിന്റെ ഭാഗമായി തന്നെ നൽകണമെന്നും പാർട്ടി മുന്നണി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

അതേസമയം, കേരള കോൺഗ്രസിനുള്ളിലും പദവികളെ ചൊല്ലി അഭിപ്രായ വ്യത്യാസങ്ങളുണ്ട്. മന്ത്രിസ്ഥാനം ലഭിക്കാത്ത തോമസ് ഉണ്ണിയാടൻ വിഷയത്തിൽ കടുത്ത നിലപാടിലാണ്. ഉണ്ണിയാടനെ പരിഗണിക്കാതെ പി.ജെ. ജോസഫിന് പദവി നൽകുന്നതും പാർട്ടിക്കുള്ളിൽ പുതിയ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്കയുണ്ട്.

മാണി സി. കാപ്പന്റെ കാര്യത്തിലും മുന്നണിയിൽ അതൃപ്തിയുണ്ട്. അനൂപ് ജേക്കബിനൊപ്പം മന്ത്രിസ്ഥാനം പങ്കിടുമെന്ന ചർച്ചകൾ നേരത്തെ ഉണ്ടായിരുന്നെങ്കിലും അത് നടപ്പായില്ല. തുടർന്ന് ക്യാബിനറ്റ് റാങ്കോടെ നോർക്ക വൈസ് ചെയർമാൻ സ്ഥാനം നൽകാൻ ധാരണയായിരുന്നെങ്കിലും മുംബൈയിലെ കേസ് വന്നതോടെ നടപടികൾ മുന്നോട്ടുപോയില്ല.

അടുത്ത മന്ത്രിസഭാ യോഗത്തിൽ പി.ജെ. ജോസഫിന്റെയും മാണി സി. കാപ്പന്റെയും കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ പദവി ലഭിക്കുമോ, ലഭിച്ചാൽ ക്യാബിനറ്റ് റാങ്ക് ഉണ്ടാകുമോ എന്നതിൽ വ്യക്തതയില്ല.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix