Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വീണ്ടും മാധ്യമ വിലക്ക്; നോക്യാപിന്റെ ഫേസ്ബുക്ക് പേജ് ഇന്ത്യയിൽ വിലക്കി മെറ്റ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: മലയാള സ്വതന്ത്ര ഡിജിറ്റൽ മാധ്യമമായ നോക്യാപിന്റെ ഫേസ്ബുക്ക് പേജിന് ഇന്ത്യയിൽ വിലക്കേർപ്പെടുത്തി മെറ്റ. സർക്കാർ നൽകിയ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് മെറ്റയിൽ നിന്ന് ലഭിച്ച വിശദീകരണമെന്ന് നോക്യാപ് ചീഫ് എഡിറ്റർ അലി ഹൈദർ അറിയിച്ചു.

‘നിയമവിരുദ്ധ പ്രവർത്തനം’ നടത്തിയെന്നു ചൂണ്ടിക്കാട്ടി ഐടി ആക്ട്, 2000ലെ സെക്ഷൻ 79(3)(ബി) പ്രകാരം സർക്കാർ മെറ്റയ്ക്ക് നൽകിയ നോട്ടീസിനെ തുടർന്നാണ് ഫേസ്ബുക്ക് പേജിന് നിയന്ത്രണം ഏർപ്പെടുത്തിയതെന്നാണ് ലഭിച്ച വിശദീകരണം.

എന്നാൽ നോക്യാപ് പ്രസിദ്ധീകരിച്ച ഏത് ഉള്ളടക്കമാണ് നിയമവിരുദ്ധമെന്ന് മെറ്റയിൽ നിന്നോ സർക്കാരിൽ നിന്നോ വ്യക്തമായ വിശദീകരണം ലഭിച്ചിട്ടില്ലെന്ന് അലി ഹൈദർ പറഞ്ഞു. ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യ, മതേതര മൂല്യങ്ങളും ഉയർത്തിപ്പിടിച്ചാണ് നോക്യാപ് മാധ്യമപ്രവർത്തനം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഭരണകൂടങ്ങളുടെ തെറ്റായ പ്രവണതകളെ ചോദ്യം ചെയ്യുകയും അധികാരത്തെ നിരീക്ഷിക്കുകയും ചെയ്യുന്ന മാധ്യമപ്രവർത്തനം എങ്ങനെയാണ് നിയമവിരുദ്ധമാകുന്നതെന്ന ചോദ്യവും നോക്യാപ് ഉന്നയിച്ചു. കേരളത്തിൽ പ്രതിപക്ഷ സ്വരമുയർത്തുന്ന മാധ്യമങ്ങളെയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളെയും വിവിധ രീതികളിൽ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി നിരീക്ഷിക്കുന്നുണ്ടെന്നും നോക്യാപ് പ്രസ്താവനയിൽ ആരോപിച്ചു.

നോക്യാപിനെതിരായ നടപടിയിൽ പൊതുസമൂഹത്തിന്റെ ജാഗ്രതയും ഇടപെടലും ആവശ്യമാണെന്നും പ്രസ്താവനയിൽ പറയുന്നു. മാധ്യമസ്വാതന്ത്ര്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും മേലുള്ള നിയന്ത്രണങ്ങളെ ചോദ്യം ചെയ്ത പാരമ്പര്യം കേരളത്തിനുണ്ടെന്നും നോക്യാപ് ചൂണ്ടിക്കാട്ടി.

ഒരു മാധ്യമത്തിന്റെ ശബ്ദത്തിന് മേൽ ഏർപ്പെടുത്തുന്ന നിയന്ത്രണം ഭാവിയിൽ പൗരന്മാരുടെ അഭിപ്രായസ്വാതന്ത്ര്യത്തെയും ബാധിക്കുന്ന സാഹചര്യമായി മാറരുതെന്നും അധികാരത്തെ ചോദ്യം ചെയ്യാനുള്ള അവകാശം ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകമാണെന്നും നോക്യാപ് വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix