കൊല്ലം: കൊല്ലം അഞ്ചാലുംമൂട്ടിൽ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം. ഓഫീസ് അടിച്ചുതകർത്ത നിലയിലാണ്. ആക്രമണത്തിന് പിന്നിൽ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പൊലീസിൽ പരാതി നൽകി. ഇന്നലെ രാത്രിയോടെയാണ് ആക്രമണമുണ്ടായത്.
അതിനിടെ, കണ്ണൂർ കൂത്തുപറമ്പിൽ കോൺഗ്രസ് ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ നാല് പേർ അറസ്റ്റിലായി. സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് അറസ്റ്റിലായത്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പാട്യം സ്വദേശികളായ സി. ആദർശ്, സി. അക്ഷയ്, മാങ്ങാട്ടിടം സ്വദേശികളായ എം.കെ. ഷെമിത്ത്, കെ. സിവിൻ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ പുലർച്ചെയാണ് കൂത്തുപറമ്പിലെ ബ്ലോക്ക് കമ്മിറ്റി ഓഫീസിന് നേരെ കല്ലേറുണ്ടായത്.



