Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഹരിയാനയിൽ 13കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചണ്ഡിഗഡ്: ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ 13കാരിയെ ആൺസുഹൃത്തിന്റെ മുന്നിൽ കൂട്ടബലാത്സംഗത്തിനിരയാക്കി. ഹരിയാനയിലെ ഗ്രേറ്റർ ഫരീദാബാദിലായിരുന്നു സംഭവം. ട്യൂഷൻ കഴിഞ്ഞ് 16കാരനായ ആൺസുഹൃത്തും പെൺകുട്ടിയും ഉപയോഗശൂന്യമായ ഒരു കെട്ടിടത്തിനുള്ളിൽ പോകുന്നത് പ്രതികൾ കാണുകയും ഇവിടെയത്തി ഭീഷണിപ്പെടുത്തിയതിനുശേഷം പെൺകുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.

ഓഗസ്റ്റ് 24നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ആറുപേർ ചേർന്ന് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവം കുട്ടികൾ മാതാപിതാക്കളിൽ നിന്ന് മറച്ചുവച്ചിരുന്നു. പെൺകുട്ടി കടുത്ത മാനസികാസ്വസ്ഥത പ്രകടിപ്പിച്ചതോടെ മാതാവ് വിവരം തിരക്കിയപ്പോഴായിരുന്നു പീഡനം പുറത്തുവന്നത്.

തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതികൾ 16കാരനെയും പീഡിപ്പിച്ചതായി ആരോപണം ഉയർന്നെങ്കിലും പൊലീസ് ഇത് നിഷേധിച്ചു. പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix