പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; 73കാരന് 14 വർഷം കഠിനതടവും പിഴയും
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടയ്ക്കുള്ളിലേക്ക് ബലം പ്രയോഗിച്ച് വലിച്ചുകയറ്റി ലൈംഗികമായി ഉപദ്രവിച്ച കേസിൽ വയോധികന് 14 വർഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ചു. അരുവിക്കര വട്ടകുളം ലക്ഷംവീട് സ്വദേശി ശശിധരൻ (73) ആണ് ശിക്ഷിക്കപ്പെട്ടത്. കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി വി. വിനോദാണ് ശിക്ഷ വിധിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം അധികം തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. 2024ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാവിലെ സ്കൂളിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ […]
Read more