Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പത്മജ വേണുഗോപാൽ കോൺഗ്രസിലേക്ക് മടങ്ങാൻ നീക്കം; കെപിസിസി അധ്യക്ഷനുമായി ഫോണിൽ സംസാരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ബിജെപി വിട്ട പത്മജ വേണുഗോപാൽ കോൺഗ്രസിലേക്ക് മടങ്ങാനുള്ള നീക്കങ്ങൾ സജീവമാക്കി. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫുമായി ഫോണിൽ സംസാരിച്ച പത്മജ, കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തതിന് നന്ദി അറിയിച്ചു. വൈകാതെ പാർട്ടിയിലേക്ക് തിരിച്ചെത്താനുള്ള താൽപര്യം അറിയിച്ച് ഔദ്യോഗിക കത്ത് കൈമാറുമെന്നാണ് സൂചന.

അതേസമയം, പത്മജയെ കോൺഗ്രസിൽ തിരിച്ചെടുക്കുന്ന കാര്യത്തിൽ പാർട്ടി നേതൃത്വം ഇതുവരെ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. വിശദമായ ചർച്ചകൾക്ക് ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. കെ കരുണാകരന്റെ മകളെന്ന നിലയിൽ പത്മജയുടെ മടങ്ങിവരവിന് തടസ്സം നിൽക്കേണ്ടതില്ലെന്ന അഭിപ്രായം പാർട്ടിയിലെ ഒരു വിഭാഗത്തിനുണ്ട്. എന്നാൽ, കെ മുരളീധരൻ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ മുമ്പ് നടത്തിയ പരാമർശങ്ങളിൽ പത്മജ നിലപാട് തിരുത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

പത്മജയെ കോൺഗ്രസിലേക്ക് തിരിച്ചെടുക്കണമെന്ന് കെ പി നൗഷാദ് അലി എംഎൽഎ ആവശ്യപ്പെട്ടു. പത്മജയുടെ രാജി ബിജെപിയുടെ കൂറുമാറ്റ രാഷ്ട്രീയത്തിന് തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിൽ നിന്ന് രാജിവെച്ച് പിന്നീട് പശ്ചാത്താപത്തോടെ തിരിച്ചുവരാൻ ആഗ്രഹിക്കുന്നവർക്കായി പാർട്ടി വാതിലുകൾ അടച്ചുപൂട്ടിയ പാരമ്പര്യമില്ലെന്നും നൗഷാദ് അലി വ്യക്തമാക്കി. പുതിയ തലമുറയിലെ ചില കോൺഗ്രസ് പ്രവർത്തകർ സാമൂഹിക മാധ്യമങ്ങളിലൂടെ ഉയർത്തുന്ന എതിർപ്പുകൾ പരിഗണിച്ച് പാർട്ടിയുടെ പാരമ്പര്യവും രാഷ്ട്രീയ നിലപാടുകളും മാറ്റേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ പത്മജയുടെ മടങ്ങിവരവ് ചർച്ചയായതോടെ പാർട്ടിക്കുള്ളിൽ എതിർപ്പും ശക്തമാകുന്നുണ്ട്. ഭാഗ്യാന്വേഷികളുടെ വഴിയമ്പലമല്ല കോൺഗ്രസെന്ന് ജിന്റോ ജോൺ വിമർശിച്ചു. കോൺഗ്രസിൽ തിരിച്ചെത്തുന്നതിന് മുമ്പ് പാർട്ടിക്കെതിരെയും നേതാക്കൾക്കെതിരെയും നടത്തിയ പരാമർശങ്ങളിൽ പത്മജ വിശദീകരണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഷാഫി പറമ്പിലിനെ വർഗീയവാദിയെന്ന് വിശേഷിപ്പിച്ചതിലും കോൺഗ്രസിലെ സ്ത്രീകൾക്കെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിലും പത്മജ മാപ്പ് പറയണമെന്നാണ് ജിന്റോ ജോണിന്റെ നിലപാട്. സൗകര്യാനുസരണം വന്നുപോകാനുള്ള പാർട്ടിയല്ല കോൺഗ്രസെന്നും അദ്ദേഹം വിമർശിച്ചു.

കഴിഞ്ഞ ദിവസമാണ് രണ്ടര വർഷത്തെ ബിജെപി ബന്ധം അവസാനിപ്പിച്ച് പത്മജ വേണുഗോപാൽ പാർട്ടിയിൽ നിന്ന് രാജിവെച്ചത്. ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറിനെ ഇമെയിൽ വഴിയാണ് രാജിക്കത്ത് കൈമാറിയത്. ബിജെപിയിലേക്കുള്ള പ്രവേശനം എടുത്തുചാട്ടമായിരുന്നുവെന്നും ഇപ്പോൾ ആ തീരുമാനം തിരുത്തുകയാണെന്നുമായിരുന്നു പത്മജയുടെ പ്രതികരണം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix