ചെന്നൈ : ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. സ്റ്റേഷൻ യാർഡിൽ നിർത്തിയിട്ടിരുന്ന കോച്ചിനുള്ളിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.സംഭവം തമിഴ്നാട്ടിലെ നാഗർകോവിൽ ജങ്ഷൻ റെയിൽവേ സ്റ്റേഷനിലാണ്. നവംബർ 14-ന് പുലർച്ചെയാണ് ക്രൂരകൃത്യം നടന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
ഏകദേശം 50 വയസ്സ് പ്രായമുള്ള യുവതിയുടെ മൃതദേഹം നവംബർ 18-നാണ് റെയിൽവേ യാർഡിൽ നിർത്തിയിട്ടിരുന്ന ട്രെയിനിലെ ഭിന്നശേഷിക്കാർക്കായുള്ള കോച്ചിനുള്ളിൽ കണ്ടെത്തിയത്. സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം.സംഭവവുമായി ബന്ധപ്പെട്ട് കന്യാകുമാരി സ്വദേശിയായ 31-കാരൻ അയ്യപ്പനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊല്ലപ്പെട്ട സ്ത്രീയുടെ വ്യക്തിത്വം സ്ഥിരീകരിക്കാനുള്ള നടപടികളും തുടരുകയാണ്.


