Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ട് ബലാത്സംഗക്കേസുകളിൽ കൂടി കരട് കുറ്റപത്രം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ട് ബലാത്സംഗക്കേസുകളിൽ കൂടി കരട് കുറ്റപത്രം തയ്യാറാക്കി അന്വേഷണസംഘം. ബലാത്സംഗം, ഭ്രൂണഹത്യ, ശാരീരിക ഉപദ്രവം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് കരട് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിയമോപദേശം ലഭിച്ച ശേഷമായിരിക്കും അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുക.

തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ വിവാഹവാഗ്ദാനം നൽകി ഫ്ലാറ്റുകളിലും പാലക്കാട്ടും എത്തിച്ച് പീഡിപ്പിച്ചെന്ന കേസിലാണ് ആദ്യ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ഈ കേസിൽ മുൻകൂർ ജാമ്യം തേടിയ രാഹുൽ മാങ്കൂട്ടത്തിലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

ബെംഗളൂരുവിൽ പഠിക്കുന്ന യുവതിയെ നാട്ടിലേക്ക് മടങ്ങുന്നതിനിടെ ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചെന്നതാണ് രണ്ടാമത്തെ കേസ്. ഈ കേസിലും അന്വേഷണസംഘം കരട് കുറ്റപത്രം തയ്യാറാക്കി നിയമോപദേശത്തിനായി കൈമാറിയിട്ടുണ്ട്.

2023 സെപ്റ്റംബറിൽ ഇൻസ്റ്റഗ്രാം വഴിയാണ് രാഹുലിനെ പരിചയപ്പെട്ടതെന്നാണ് യുവതിയുടെ പരാതി. പിന്നീട് ടെലഗ്രാം അക്കൗണ്ട് നമ്പർ വാങ്ങി അതുവഴി സന്ദേശങ്ങൾ അയച്ചു. വിവാഹം ചെയ്യാൻ താൽപര്യമുണ്ടെന്നും രാഹുൽ അറിയിച്ചതായി യുവതി പരാതിയിൽ പറയുന്നു. ആദ്യം വീട്ടുകാർക്ക് താൽപര്യമുണ്ടായിരുന്നില്ലെങ്കിലും പിന്നീട് വിവാഹത്തിന് സമ്മതിച്ചു. അവധിക്ക് ബെംഗളൂരുവിൽനിന്ന് നാട്ടിലെത്തിയ യുവതിയോട് വീട്ടിലെത്തുന്നതിന് മുൻപ് ഭാവികാര്യങ്ങൾ ചർച്ച ചെയ്യാനുണ്ടെന്നും ഒറ്റയ്ക്ക് കാണണമെന്നും പറഞ്ഞ് രാഹുൽ വിളിച്ചുവരുത്തിയെന്നാണ് ആരോപണം.

ഫെന്നി നൈനാനൊപ്പം കാറിലെത്തിയ രാഹുൽ യുവതിയെ നഗരത്തിൽനിന്ന് ഏതാനും കിലോമീറ്റർ അകലെയുള്ള ഒറ്റപ്പെട്ട സ്ഥലത്തെ ഹോംസ്റ്റേയിൽ എത്തിച്ചു. സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള ഹോംസ്റ്റേയാണെന്നും പൊതുജനങ്ങൾക്ക് തന്നെ അറിയാവുന്നതിനാൽ സ്വകാര്യത ഉറപ്പാക്കാനാണ് ഇവിടേക്ക് വന്നതെന്നും പറഞ്ഞതായാണ് പരാതി. ഹോംസ്റ്റേയിൽ പ്രവേശിച്ച ഉടൻ രാഹുൽ കടന്നുപിടിച്ച് ബലാത്സംഗം ചെയ്തെന്നും എതിർത്തിട്ടും ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചെന്നും യുവതി ആരോപിക്കുന്നു. കടുത്ത ശാരീരികവും മാനസികവുമായ പീഡനമാണ് നേരിടേണ്ടിവന്നതെന്നും പരാതിയിൽ പറയുന്നു.

അതേസമയം, കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് മാറിയതോടെ ജി. പൂങ്കുഴലി പ്രത്യേക അന്വേഷണസംഘത്തിന്റെ ചുമതല ഒഴിഞ്ഞു. കേസുകളിലെ അന്വേഷണം പൂർത്തിയായതായി പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix