Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഇന്ത്യയുടെ 4 റഫാൽ വിമാനങ്ങൾ കാണാതായെന്ന ആരോപണം; റിപ്പോർട്ട് തള്ളി മുൻ വ്യോമസേന ഉപമേധാവി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ കൈവശം പ്രവർത്തനക്ഷമമായ 32 റഫാൽ വിമാനങ്ങൾ മാത്രമാണെന്ന റിപ്പോർട്ട് തള്ളി മുൻ വ്യോമസേന ഉപമേധാവി എയർ മാർഷൽ നർമദേശ്വർ തിവാരി. ബ്രിട്ടീഷ് വ്യോമയാന മാസികയായ ഫ്ലൈറ്റ് ഗ്ലോബൽ പുറത്തുവിട്ട റിപ്പോർട്ടിനെതിരെയാണ് അദ്ദേഹം രംഗത്തെത്തിയത്.

ഫ്രാൻസിൽ നിന്ന് ഇന്ത്യ ആകെ 36 റഫാൽ യുദ്ധവിമാനങ്ങളാണ് വാങ്ങിയത്. എന്നാൽ ഫ്ലൈറ്റ് ഗ്ലോബലിന്റെ വേൾഡ് എയർഫോഴ്സ് ഡയറക്ടറിയിൽ ഇന്ത്യൻ വ്യോമസേനയുടെ കൈവശം പ്രവർത്തനക്ഷമമായ 32 റഫാൽ വിമാനങ്ങൾ മാത്രമാണുള്ളതെന്ന് രേഖപ്പെടുത്തിയിരുന്നു. ഇതോടെ റിപ്പോർട്ട് വലിയ ചർച്ചകൾക്ക് വഴിവെച്ചു.

ഓപ്പറേഷൻ സിന്ദൂർ നടന്ന സമയത്ത് വ്യോമസേന ഉപമേധാവിയായിരുന്ന നർമദേശ്വർ തിവാരി ഈ കണക്കിനെ ചോദ്യം ചെയ്തു. 32 വിമാനങ്ങൾ മാത്രമെന്ന റിപ്പോർട്ടിന് എന്താണ് അടിസ്ഥാനമെന്നും ഇതുമായി ബന്ധപ്പെട്ട കൃത്യമായ രേഖകൾ എവിടെയാണെന്നും അദ്ദേഹം ചോദിച്ചു. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് തയ്യാറാക്കണമെന്നും എക്സിലെ കുറിപ്പിലൂടെ അദ്ദേഹം ആവശ്യപ്പെട്ടു.

വ്യോമസേനയുടെ ആദ്യ റഫാൽ വനിതാ പൈലറ്റായ സ്ക്വാഡ്രൻ ലീഡർ ശിവാംഗി സിംഗ് പാകിസ്ഥാൻ പിടിയിലായെന്ന വ്യാജപ്രചാരണത്തിന് സമാനമാണ് പുതിയ അവകാശവാദമെന്നും തിവാരി അഭിപ്രായപ്പെട്ടു.

ഇന്ത്യ വാങ്ങിയ റഫാൽ വിമാനങ്ങളിൽ 8 എണ്ണം ഇരട്ട സീറ്റുള്ളതും 28 എണ്ണം ഒറ്റ സീറ്റുള്ളതുമാണ്. അതേസമയം, പാകിസ്ഥാന്റെ കൈവശമുള്ള സാബ് 2000 എറിഐ വിമാനങ്ങളുടെ എണ്ണവും ഫ്ലൈറ്റ് ഗ്ലോബൽ റിപ്പോർട്ടിൽ ഒമ്പതിൽ നിന്ന് ഏഴായി കുറച്ചാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix