Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മുഖ്യമന്ത്രിയെയും കേന്ദ്രത്തെയും അറിയിക്കാതെ പ്രാഗ് യാത്ര; കെ.എം. ഷാജിക്കെതിരെ വിവാദം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിലേക്ക് തദ്ദേശ വകുപ്പ് മന്ത്രി കെ.എം. ഷാജി നടത്തിയത് മുഖ്യമന്ത്രിയുടെയോ കേന്ദ്രസർക്കാരിന്റെയോ അനുമതിയില്ലാത്ത യാത്രയെന്ന് റിപ്പോർട്ട്. കേന്ദ്രാനുമതി തേടാതെയാണ് മന്ത്രി പ്രാഗ് സന്ദർശിച്ചതെന്ന് വ്യക്തമാക്കുന്ന രേഖകൾ ലഭിച്ചു. കഴിഞ്ഞ സെപ്റ്റംബർ 20നായിരുന്നു മന്ത്രിയുടെ പ്രാഗ് സന്ദർശനം. വിവാദ മദ്യവ്യവസായി ജോൺ സേവ്യറും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നതായാണ് വിവരം.

സെപ്റ്റംബർ 16 മുതൽ 26 വരെ നടത്തിയ യൂറോപ്യൻ യാത്രയിൽ ഓസ്ട്രിയ, ബൾഗേറിയ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങൾ സന്ദർശിക്കാനാണ് മന്ത്രി രാഷ്ട്രീയ അനുമതി തേടിയിരുന്നത്. ഈ രാജ്യങ്ങളുടെ പട്ടികയിൽ ചെക്ക് റിപ്പബ്ലിക്ക് ഉൾപ്പെട്ടിരുന്നില്ലെന്ന് രേഖകൾ വ്യക്തമാക്കുന്നു. ഈ മൂന്ന് രാജ്യങ്ങളിലെ സന്ദർശനവിവരം മാത്രമാണ് മന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചതെന്നാണ് റിപ്പോർട്ട്. പ്രാഗ് യാത്ര ഒഴിവാക്കിയതിന്റെ കാരണം എന്താണെന്ന ചോദ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്. യാത്രയുടെ ചെലവ് ആരാണ് വഹിച്ചതെന്നും ഏതെങ്കിലും തരത്തിലുള്ള സ്പോൺസർഷിപ്പ് ഉണ്ടായിരുന്നോയെന്നും പ്രതിപക്ഷം ചോദിക്കുന്നു.

അതേസമയം, യാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സാങ്കേതികമായ കാര്യങ്ങളുണ്ടാകുമെന്നും അവ അതിന്റെ വഴിക്ക് നടക്കുമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. നിയമപരമായ കാര്യങ്ങൾ ചോദിച്ചാൽ വിശദീകരിക്കാമെന്നും താൻ നടത്തിയ യാത്രയ്ക്ക് അനുമതിയുണ്ടെന്നും കെ.എം. ഷാജി വ്യക്തമാക്കിയിരുന്നു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇത്തരം കഥകൾക്ക് മറുപടി പറയാനില്ലെന്നും മന്ത്രി പ്രതികരിച്ചു.

എന്നാൽ, ആവശ്യമായ അനുമതിയില്ലാതെയാണ് ചെക്ക് റിപ്പബ്ലിക്കിലേക്ക് യാത്ര നടത്തിയതെന്നും മന്ത്രി ഒന്നിലധികം ദിവസം പ്രാഗിൽ ചെലവഴിച്ചെന്നുമാണ് പുറത്തുവരുന്ന സൂചനകൾ. വിവിധ ദിവസങ്ങളിൽ പ്രാഗിൽനിന്ന് എടുത്ത ചിത്രങ്ങൾ മന്ത്രിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ചിട്ടുള്ളതും ചർച്ചയായിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Tags :

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix