ഇന്ത്യയുടെ 4 റഫാൽ വിമാനങ്ങൾ കാണാതായെന്ന ആരോപണം; റിപ്പോർട്ട് തള്ളി മുൻ വ്യോമസേന ഉപമേധാവി
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ കൈവശം പ്രവർത്തനക്ഷമമായ 32 റഫാൽ വിമാനങ്ങൾ മാത്രമാണെന്ന റിപ്പോർട്ട് തള്ളി മുൻ വ്യോമസേന ഉപമേധാവി എയർ മാർഷൽ നർമദേശ്വർ തിവാരി. ബ്രിട്ടീഷ് വ്യോമയാന മാസികയായ ഫ്ലൈറ്റ് ഗ്ലോബൽ പുറത്തുവിട്ട റിപ്പോർട്ടിനെതിരെയാണ് അദ്ദേഹം രംഗത്തെത്തിയത്. ഫ്രാൻസിൽ നിന്ന് ഇന്ത്യ ആകെ 36 റഫാൽ യുദ്ധവിമാനങ്ങളാണ് വാങ്ങിയത്. എന്നാൽ ഫ്ലൈറ്റ് ഗ്ലോബലിന്റെ വേൾഡ് എയർഫോഴ്സ് ഡയറക്ടറിയിൽ ഇന്ത്യൻ വ്യോമസേനയുടെ കൈവശം പ്രവർത്തനക്ഷമമായ 32 റഫാൽ വിമാനങ്ങൾ മാത്രമാണുള്ളതെന്ന് രേഖപ്പെടുത്തിയിരുന്നു. ഇതോടെ റിപ്പോർട്ട് വലിയ ചർച്ചകൾക്ക് വഴിവെച്ചു. […]
Read more