Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഡ്രൈ ഡേയിൽ മാറ്റം വേണമോ എന്ന് മദ്യനയത്തിന് ശേഷം തീരുമാനിക്കും: മന്ത്രി എം. ലിജു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഡ്രൈ ഡേയിൽ മാറ്റം വരുത്തണമോ എന്ന കാര്യത്തിൽ പുതിയ മദ്യനയം പ്രഖ്യാപിച്ചതിന് ശേഷമേ തീരുമാനമെടുക്കൂവെന്ന് എക്സൈസ് മന്ത്രി എം. ലിജു പറഞ്ഞു. ഡ്രൈ ഡേ സംബന്ധിച്ച ചർച്ചകൾ ഇപ്പോൾ ആവശ്യമില്ലെന്നും മദ്യനയത്തെക്കുറിച്ചുള്ള ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ധനകാര്യ സബ്ജറ്റ് കമ്മിറ്റിയിൽ ഡ്രൈ ഡേ ഒഴിവാക്കണമെന്ന മുഖ്യമന്ത്രിയുടെ നിലപാടുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടായിരുന്നു മന്ത്രിയുടെ പ്രതികരണം. ബേക്കറികളിൽ 15 ശതമാനം വീര്യമുള്ള മദ്യം വിതരണം ചെയ്യാൻ അനുമതി നൽകിയ വ്യക്തിയാണ് എം.ബി. രാജേഷെന്നും അദ്ദേഹത്തോട് മറുപടി പറയേണ്ട ആവശ്യമില്ലെന്നും ലിജു പറഞ്ഞു. സബ്ജറ്റ് കമ്മിറ്റിയിൽ മുഖ്യമന്ത്രി എന്താണ് പറഞ്ഞതെന്ന് അറിയണമെങ്കിൽ യോഗത്തിൽ പങ്കെടുത്ത പ്രതിപക്ഷ അംഗങ്ങളോട് എം.ബി. രാജേഷ് ചോദിച്ചാൽ മതിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix